അപരാജിതന്‍ -24[Harshan] 11425

പുലർകാലം

ദേവർമഠത്തിൽ
നിലവറയിൽ പ്രത്യേകമായി സജ്ജീകരിച്ച ഉപാസനമുറിയിൽ.
കുളി കഴിഞ്ഞ് ചെമ്പട്ടു വസ്ത്രമണിഞ്ഞു നെറ്റിയിൽ സിന്ദൂരം ചാർത്തി തളികയിൽ ചുവന്ന പൂക്കളുമായി പാർവ്വതി എത്തി.
ശ്രീയന്ത്രം സ്ഥാപിച്ച പീഠത്തിനു മുൻപിൽ തഴപ്പായ വിരിച്ചിരുന്നു.
അവളുടെ തളിക താഴെ വെച്ച് കൊണ്ട് യന്ത്രത്തിന് ചുറ്റും അഷ്ടദിക്കുകളിൽ ദീപം തെളിച്ചു.
അഷ്ടദിക്ക്പാലകരെ സാക്ഷിയാക്കി
വിഘ്നവിനാശത്തിനു വിനായകനെ സ്മരിച്ചു.
കൈകൾ കൂപ്പി
ധ്യാനം ചൊല്ലി നമസ്കരിച്ചു
ശക്തിയുടെ താന്ത്രികരൂപമായ ശ്രീയന്ത്രത്തിനു താഴെ കൈകൾ തൊട്ടു വന്ദിച്ചു.
ആ വേഷഭൂഷാദികൾ അണിഞ്ഞു ശക്തി ഉപാസനയ്ക്ക് അവൾ തയ്യറായ നിമിഷം തന്നെ അവളുടെ ചിന്തകളും പെരുമാറ്റരീതികൾ പോലും മാറി പോയിരുന്നു. അവളിൽ ഒരു പ്രത്യേക ഗൗരവഭാവവും
സംസാരശൈലിയും കൈവന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
“അമ്മേ ,,, ” എന്നവൾ വിളിച്ചു
“എനിക്ക് ഭവിക്കാൻ പോകുന്ന ദോഷങ്ങളിൽ നിന്നുമുള്ള മോചനത്തിന് വേണ്ടിയല്ല ഞാനീ ഉപാസന ചെയ്യുന്നത് , എനിക്കെന്‍റെ അപ്പുവിനെ വേണം , മരണത്തെ ഇപ്പോൾ എനിക്കൊട്ടും ഭയമില്ല , പക്ഷെ
അപ്പുവിനെ എനിക്ക് നേടാതെ പോകുമോ എന്ന ഭയം മാത്രമേ ഉള്ളു , ആ ഭയം മാത്രം അകറ്റിത്തരണേ ,
ശങ്കരന് ഒരു പകുതിയുണ്ടെങ്കിൽ അത് ഞാൻ മാത്രമേ പാടുള്ളു , അതിനപ്പുറം എനിക്കൊരു പ്രാർത്ഥനയില്ല,
അതിനു വേണ്ടി എന്ത് കഠിനവ്രതവും ഞാനനുഷ്ഠിച്ചു കൊള്ളാ൦ ,,എന്നെ ശങ്കരനോട് ചേർക്കണേ ,,,”
എന്ന് അതി ശക്തമായ ആഗ്രഹ൦ പങ്കുവെച്ചു കൊണ്ട്
അവൾ മന്ത്രജപങ്ങള്‍ ആരംഭിച്ചു
പീഠത്തിൽ ചുവന്ന പൂക്കൾ സമർപ്പിച്ചു കൊണ്ട്

സ്മരേത് പ്രഥമ പുഷ്പിണീം രുധിര ബിന്ദു നീലാംബരാം
ഗൃഹീത മധുപാത്രികാം മദ വിഘൂര്‍ണ്ണ നേത്രാഞ്ചലാം
ഘനസ്തനഭരോന്നതാം ഗളികചൂളികാം ശ്യാമളാം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ

എന്ന ത്രിപുരസുന്ദരി മന്ത്രജപത്തോടെ പൂജകള്‍ക്ക് തുടക്കമിട്ടു.
ഒന്നരമണിക്കൂർ പൂജ കഴിഞ്ഞു ആറുമണിയോടെ അവൾ നമസ്കരിച്ചു കൊണ്ട് എഴുന്നേറ്റു.
എന്നിട്ടു കൈ കൂപ്പി പാർവ്വതി അമ്മയോട് അപേക്ഷിച്ചു

“അമ്മേ ,,എനിക്കറിയാം എന്‍റെ ശിരസ്സിനു മേലെയുള്ള മൃത്യുദോഷങ്ങൾ .
എവിടെയോ എന്‍റെ പ്രാണനെടുക്കാനായി ജന്മമെടുത്ത ഒരു ശത്രുവിനെയും …
എല്ലാ ദോഷങ്ങളുമകറ്റി ദീർഘായുസൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല .
ഞാൻ മരിക്കണം എന്നാണ് വിധിയെങ്കിൽ
അങ്ങനെ തന്നെ സംഭവിച്ചോട്ടെ ,,
പക്ഷേ
ഒരേയൊരു ദിവസമെങ്കിലും
എന്‍റെ ശങ്കരന്റെ പാതിയായി ജീവിക്കണം .
ഒടുവിൽ എന്‍റെ മരണനേരത്ത്
ശങ്കരന്‍റെ മടിയിൽ ശിരസ് വെച്ച്
ആ മുഖത്തേക്ക് നോക്കി അവന്റെ സ്പർശനമേറ്റ്‌
എന്‍റെ കഴുത്തിലവന്‍ കെട്ടിയ മാംഗല്യസൂത്രത്തില്‍ മുറുകെ പിടിച്ച്
ഇനിയുമുള്ള ജന്‍മങ്ങളിലെല്ലാം
ഈ ശങ്കരന്‍റെ തന്നെ അർധാംഗിനിയാകാനുള്ള പ്രാർത്ഥനയോടെ മാത്രം
എനിക്കെന്‍റെ ജീവൻ വെടിയണം ,,,,,”

പാര്‍വ്വതി മനസ്സുരുകി പ്രാർത്ഥിച്ചപ്പോൾ അവളുടെ മിഴികളിൽ നിന്നുമുതിർന്ന ചുടുനീർ ശ്രീയന്ത്രപീഠത്തിൽ പതിച്ചു.നിറയുന്ന കണ്ണുകളൊപ്പി അവൾ പുറത്തേക്ക് നടന്നു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.