അപരാജിതന്‍ -24[Harshan] 11427

ഹോട്ടലില്‍ എത്തിയ മനു തന്‍റെ വസ്ത്രങ്ങള്‍ എല്ലാം അടുക്കി ബാഗില്‍ വെച്ചിരുന്നു .
പിറ്റേന്ന് രാവിലെ ചെക്ക് ഔട്ട് ചെയ്യുന്ന കാര്യം താഴെ റിസപ്ഷനില്‍ വിളിച്ച് പറയുകയും ചെയ്തു.
അന്നേരവും അവന്‍ മനസില്‍ ആലോചിക്കുകയായിരുന്നു എന്താണ് ബാലുചേട്ടന് രണ്ടാഴ്ചത്തേക്ക് തിരക്കുകള്‍ എന്ന്.
അവനെത്ര ആലോചിച്ചിട്ടും ഒരു ഉത്തരവും കിട്ടിയില്ല.
അവനെഴുന്നേറ്റ് ബാല്‍ക്കണിയില്‍ നിന്നു.അന്നേരമാണ് അനുപമ അവനെ ഫോണില്‍ വിളിച്ചത്.
അവളോടു നടന്ന സംഭവങ്ങള്‍ ഒക്കെ പറഞ്ഞു.
അങ്ങനെയൊക്കെ സംസാരിച്ച്കൊണ്ട് ബല്‍ക്കണിയില്‍ നിന്നു ആകാശത്തേക്ക് നോക്കിയപ്പോള്‍ പ്രഭാപൂരിതമായി നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രനെ കണ്ടു.
ആ ഒരു ദൃശ്യം അവന് മനസ്സിന് ഒരു കുളിര്‍മ്മയേകി.
ഒപ്പം വീശുന്ന ഇളം കാറ്റും.
അതിനുമൊപ്പം അനുപമയുടെ ഇമ്പമാര്‍ന്ന സ്വരവും.
അവനല്‍പ്പം നേരം കണ്ണുകളടച്ചു നിന്നു

മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍
അവന്‍ വേഗം കണ്ണുകള്‍ തുറന്നു
എന്തോ ഓര്‍മ്മ വന്നപോലെ

അവന്‍ വീണ്ടും ആകാശത്തേക്ക് നോക്കി
പൂര്‍ണ്ണ ചന്ദ്രന്‍ ചിരി തൂകി നില്ക്കുന്നു

“അനൂ ,,,,,,,” അവന്‍ ഫോണില്‍ അവളെ വിളിച്ചു
“എന്താ മനുവേട്ടാ?”
“ഇപ്പോളാ എനിക്കോര്‍മ്മ വന്നത് ”
“എന്ത് ?”
” മുന്‍പോരിക്കല്‍ ഇവിടത്തെ റിസപ്ഷനിസ്ടായ മയൂരി എന്നോടു പറഞ്ഞ കാര്യം ”
“അതെന്താ മനുവേട്ടാ ?” ആകാംക്ഷയോടെ അവള്‍ ചോദിച്ചു
“ബാലുചേട്ടന്‍ വെയിനിങ് മൂണ്‍ പിരീഡില്‍ ആബ്സെന്‍റ് ആകുമായിരുന്നു എന്നുള്ള കാര്യം ,, ഇന്ന് പൌര്‍ണമി , നാളെ മുതല്‍ ചന്ദ്രന്‍റെ വൃദ്ധിക്ഷയം തുടങ്ങും ,,കറുത്ത പക്ഷം ,, അപ്പോ ,,ആ കാരണം കൊണ്ടാകാം ബാലുചേട്ടന്‍ രണ്ടാഴ്ച കഴിഞ്ഞു കാണാം എന്നു പറഞ്ഞത് ”
അവളും നിശബ്ദയായി
“അതെന്തായിരിക്കും മനുവേട്ടാ ,,എന്താ ബാലുവേട്ടന് ,,, ”
“എന്‍റെ അനൂ ,, ഏറ്റവും വലിയ മിസ്റ്ററി ആണ് ബാലുചേട്ടന്‍, നമ്മുടപ്പുവിനേക്കാളും വലിയ മിസ്റ്ററി , ഒന്നും അങ്ങോട്ട് തുറന്നു പറയുകയില്ല,, എന്തു പറയാനാ ,,, ഇന്ന് പോകാന്‍ നേരം ബാലുചേട്ടന്‍ ആകെ അസ്വസ്ഥനായിരുന്നു , ഞാന്‍ ചോദിച്ചപ്പോളും ഒന്നും പറഞ്ഞില്ല ,, എന്നാ ഞാന്‍ ഇനി കിടക്കട്ടെ അനു ,,നാളെ രാവിലെ അറിവഴകന്‍ കോവിലില്‍ പോയി തൊഴണമെന്നുണ്ട് ,,, ”
“എന്ന ശരി മനുവേട്ടാ ..നാളെ വിളിയ്ക്കാ൦ ”
അനുപമ ഫോണ്‍ വച്ചു
മനു ചന്ദ്രനെ നോക്കി അല്പം നേരം നിന്നു
അതിനു ശേഷം തിരികെ വന്നു കിടന്നു .

<<<<O>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.