അപരാജിതന്‍ -24[Harshan] 11425

മാധവപുരം

വൈശാലിയിൽ നിന്നും പടിഞ്ഞാറോട്ടു ഇരുപതു മൈൽ ദൂരത്തിലുള്ള ഒരു ചെറിയ ഗ്രാമ൦ .ദക്ഷിണ ഭാരതത്തിൽ ഏഴാം നൂറ്റാണ്ടിൽ തമിഴകദേശത്തു നിന്നും ഭക്തി പ്രസ്ഥാനം ഉയർന്നു വന്നു.
സംഘ കാലഘട്ടത്തിനുശേഷം സാമ്പത്തികരംഗത്തുണ്ടായ മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തിലാണ്‌ ഭക്തിപ്രസ്ഥാനം ഉയര്‍ന്നുവന്നത്‌. ഇക്കാലത്ത്‌ സമുദ്രാന്തര വ്യാപാരത്തിലുണ്ടായ തകര്‍ച്ചയും യുദ്ധങ്ങളും സാമ്പത്തികമേഖലയെ തകര്‍ക്കുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. മതത്തിലേക്കും തത്ത്വചിന്തയിലേക്കും തിരിയാന്‍ ജനങ്ങളെ ഇതു പ്രേരിപ്പിച്ചു.അക്കാലയളവിൽ ഭക്തി ആധാരമാക്കി കാവ്യങ്ങളും കീർത്തനങ്ങളും രചിക്കപ്പെട്ടു. അക്കാലയളവിൽ ശൈവ വൈഷ്‌ണവ ആരാധനകളിൽ ഏറെ മുന്നേറ്റവും ഉണ്ടായിരുന്നു.
ഭക്തിപ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്‌ ആഴ്വാര്‍മാരും നായനാര്‍മാരുമാണ്‌. ആഴ്വാര്‍മാര്‍ വിഷ്ണുഭക്തരും നായനാര്‍മാര്‍ ശിവഭക്തരും ആയിരുന്നു. ഒന്നാംതരം കവികള്‍ കൂടിയായിരുന്നു ഈ വൈഷ്ണവ-ശൈവ ഭക്തന്മാര്‍. തങ്ങളുടെ ആരാധനാമുര്‍ത്തിയെക്കുറിച്ച്‌ അവര്‍ ഭക്തിനിര്‍ഭരമായ കീര്‍ത്തനങ്ങള്‍ രചിക്കുകയും അവ ആലപിച്ചുകൊണ്ട്‌ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുകയും ചെയ്തു.
മാധവപുരം വൈഷ്ണവ ദേശമാണ്, അവിടത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൈഷ്ണവക്ഷേത്രത്തിൽ ആഴ്വാർമാർ ദർശനം നടത്തി കീർത്തനങ്ങൾ ആലപിച്ചതായി ചരിത്രമുണ്ട്.
മാധവപുരമാണ് വൈശാലിയിലെ പ്രജാപതിവംശത്തിന്റെ ആരംഭം.അവിടെയാണ് അവരുടെ പൂർവികന്മാർ ജനനം കൊണ്ടത്.മാധവപുരം കടമ്പു൦ ചെമ്പകവും നിറഞ്ഞ പ്രദേശമാണ്.അവിടത്തെ കൊട്ടാരസദൃശമായ വലിയ മാളിക മാധവപുരം കൊട്ടാരം എന്നറിയപ്പെടുന്നു.

അവിടെയാണ് പ്രജാപതി വംശത്തിൽ ഇപ്പോൾ ജീവിക്കുന്നവരിൽ ഏറ്റവും മുതിർന്ന കാരണവരായ മാനവേന്ദ്രവർമ്മൻ താമസിക്കുന്നത്. മഹാശ്വേതാദേവിയുടെ പരേതനായ ഭര്‍ത്താവ് വീരവിക്രമസേനന്‍റെ അനുജന്‍ . എണ്‍പത് കഴിഞ്ഞ വൃദ്ധനെ ങ്കിലും രാജഭരണത്തിലും യുദ്ധതന്ത്രങ്ങളിലും അതിനിപുണൻ .കലിയുഗത്തിൽ പിറന്ന മഹാഭാരതത്തിലെ ശകുനി മാനവേന്ദ്രവർമ്മൻ , കുടിലത നിറഞ്ഞ തീവ്ര ആശയങ്ങൾ മുറുകെ പിടിച്ചിരിക്കുന്ന വൈഷ്ണവൻ. അയാൾ തന്‍റെ വലിയ മാളികയിലെ ഹാളിലെ സിംഹാസന തുല്യമായ ചന്ദന കസേരയിൽ ഇരിക്കുകയാണ്.അയാളുടെ സമീപമായി ആനക്കൊമ്പിൽ തീർത്ത ചതുരംഗപലക അതിൽ സ്വർണത്തിലും പവിഴത്തിലും തീർത്ത കരുക്കൾ അയാൾ ചിന്തിച്ചു കൊണ്ട് ഓരോ കരുക്കളും നീക്കുകയാണ്.

ഒരു കൊലുസ്സിൻറെ ശബ്ദമുയർന്നു.

കയ്യിലെടുത്ത കുതിരക്കരുവിനെ മുറുകെ പിടിച്ചുകൊണ്ടയാൾ വാതിൽപ്പടിയിലേക്ക് നോക്കി. മുറിയിലേക്ക് ഒരു ഓട്ടുതാലത്തിൽ അയാൾക്കുള്ള പഴങ്ങളും ഓട്ടുമൊന്തയിൽ പാലും കൊണ്ട് ഇരുപതിൽ താഴെ പ്രായമുള്ള ഒരു മാദകസൗന്ദര്യമുള്ള യുവതി,സുനന്ദ മെല്ലെ പുഞ്ചിരിയോടെ നടന്നു വന്നുകൊണ്ടിരുന്നു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.