അപരാജിതന്‍ -24[Harshan] 11425

മൊബൈലിൽ ആദിയുടെ നമ്പറിൽ അവൾ വെറുതെ “appooo ” എന്ന് ടൈപ്പ് ചെയ്‌തു അയച്ചു .
എന്നിട്ടു മൊബൈലിൽ കുറെ മുത്തം കൊടുത്തു.

“ചുടലകളത്തില് യോഗിയായി ജീവിച്ചിരുന്ന ശങ്കരനെ ദേവി പാർവതി ഒരുപാട് തപസ്സ് ചെയ്താ നേടിഎടുത്തത് ,,എന്നാലേ നിന്നെ കിട്ടാൻ പ്രാർത്ഥിച്ചു വ്രതമെടുത്ത് ഞാനും തപസ്സ് ചെയ്യും,, നിനക്കെ ഞാൻ മാത്രം മതി ,,വേറെ ഏതേലും പെണ്ണിനെ കുറിച്ച് മനസ്സിൽ ചിന്തിച്ചാല്‍ കൊന്നു കളയും ,.എന്നിട്ടു ഞാനും ചാകും ,, ” അവൾ മൊബൈലിനോട് പറഞ്ഞു.
“ശെടാ ,,, എന്നാലും ഈ ചെക്കൻ എന്റെ കൂടെ തന്നെ ഇണ്ടായിട്ടു വെറുതെ ഞാൻ ദേഷ്യം കൂടി നടന്നല്ലോ ,, ” അവൾ കവിളിൽ മെല്ലെ കുറെ അടിച്ചു
“ഒക്കെ എന്നെ പറഞ്ഞാൽ മതിയല്ലോ ,,, “എനിക്ക് എന്തോ ചെറുതായി കിറുക്കുണ്ടെന്നാ തോന്നണേ ,,,അതാ ,,,അതുകൊണ്ടാ അങ്ങനെയൊക്കെ സംഭവിച്ചത് ,,, ” എന്ന് പറഞ്ഞു കൊണ്ടവൾ കണ്ണുകളടച്ചു
അന്നേരം അവർ ഒരുമിച്ചു ബുള്ളറ്റിൽ കോളേജിൽ പോകുന്നത് അവളുടെ മനസ്സിൽ തെളിഞ്ഞു
അതോടെ അവൾക്ക് നാണമായി
ദേഹമൊക്കെ കുളിരു കയറുന്ന പോലെ

“എന്ത് ചെയ്യാനാ ,,യോഗമില്ലാണ്ട് പോയി ,,ഇല്ലായിരുന്നെ അന്നേ അങ്ങോട്ട് ലൈൻ ഇട്ടാൽ മതിയായിരുന്ന് ..”
അവൾ സ്വയം പറഞ്ഞു.
“എങ്ങനെയെങ്കിലും ആ ചെക്കനെ ഒന്ന് വളച്ചെടുക്കണം ,,ഇപ്പോ നാടോടിയെ പോലെ നടക്കാണ് ,, പിടിച്ചു കെട്ടിയിലെങ്കിൽ തോന്നിയ പോലെ പോകുമല്ലോ ,,,ഈശ്വരാ …….” അവൾ വിദൂരതയിലേക്ക് നോക്കി പുലമ്പി
“പണ്ടാരം ,,ഈ എന്നെ പറഞ്ഞാൽ മതി ,,,,,” അവൾ സ്വയം ദേഷ്യപ്പെട്ടു.
പിന്നെ കുറച്ചു നേരം കണ്ണടച്ചിരുന്നു
“ഒന്നാമത് ദേഷ്യക്കാരൻ ,,,ഒപ്പം വാശിയും ,, അതെങ്ങനെയാ ലക്ഷ്‌മിയമ്മയ്ക്കും വാശിയല്ലെ ,, അതല്ലെ ആ ചെക്കനും കിട്ടാ ,, ”
അവൾ മയൂരതാമ്രത്തിൽ കെട്ടിയ ഗൗരി ശങ്കരത്തിൽ മുറുകെ പിടിച്ചു

“ഒരുപാട് ഒരുപാട് അപ്പൂനെ ഞാൻ നോവിച്ചിട്ടുണ്ട് , അതഹങ്കാരം കൊണ്ടായിരുന്നു ,, വലിയവളെന്ന ഭാവം കൂടിപോയതോണ്ടായിരുന്നു ,, തെറ്റ് വന്നു പോയി ,, അടർത്തി മാറ്റരുത് ,, വെറുത്തതിന്റെ ആയിരമിരട്ടി സ്നേഹിച്ചോളാ൦ ,,പറയുന്നതൊക്കെ അനുസരിച്ചു അടങ്ങിയൊതുങ്ങി ജീവിച്ചോളാം ,, ”

അത് പറയുമ്പോൾ അവൾക്കു ഒരുപാട് സങ്കട൦ വന്നിരുന്നു
അവൾ പിന്നെ വന്നു ബെഡിൽ ഇരുന്നു
എന്നിട്ടു തലയിണയെടുത്തു മാറോടമർത്തി കെട്ടിപിടിച്ചുകൊണ്ടിരുന്നു.
നിറയുന്ന കണ്ണുനീർ തലയിണയിൽ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു
“ഒരുപാടിഷ്ടാ അപ്പു ,,,ഒരുപാട് ഒരുപാടിഷ്ടാ ,, ” അവൾ തലയിണയിൽ മുറുകെ കെട്ടിപിടിച്ചു മുഖമമർത്തി കിടന്നു.

<<<<<O>>>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.