അപരാജിതന്‍ -24[Harshan] 11425

“ഇത് മോന് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ ” ഭദ്രാമ്മ ഒരു ശാസനയോടെ ജയദേവനോട് ചോദിച്ചു
ജയദേവന്‍ എന്തു പറയണം എന്നറിയാതെ ആകെ ടെന്‍ഷനടിച്ച് നില്‍ക്കുകയായിരുന്നു. കണ്ണുകള്‍ നിറഞൊഴുകികൊണ്ട് ലക്ഷ്മിയെ നോക്കി

“എന്റെ ‘അമ്മ അനുവദിച്ചാൽ മാത്രേ നിങ്ങളെന്നെ കെട്ടൂ ” ലക്ഷ്മിയമ്മ ഗൗരവത്തോടെ പറഞ്ഞു
അതുകേട്ടു ഭദ്രാമ്മ പറഞ്ഞു “സമ്മതിച്ചില്ലെങ്കിലോ ,,,,,”
ലക്ഷ്മി ഭദ്രമ്മയുടെ മുഖത്തേക്കൊന്ന് നോക്കി
“അമ്മേ ,,,, പ്ലീസമ്മെ ,,,എനിക്കിങ്ങേരെ മതിയമ്മേ “ ലക്ഷ്മി കൈകള്‍ കൂപ്പി അപേക്ഷിച്ചു.
ഭദ്രമ്മ അനുകൂലമായി പ്രതികരിച്ചില്ല
“അമ്മയോട് എന്നെ കെട്ടിച്ചു തരാ൯ പറ മനുഷ്യാ ” ലക്ഷ്മി ജയദേവനോട് ദേഷ്യപ്പെട്ടു
ജയദേവൻ ആകെ അന്തം വിട്ടു നിൽക്കുകയായിരുന്നു
“ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ?” ഭദ്രാമ്മ ചോദിച്ചു
“‘അമ്മ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇങ്ങേരുടെ കൂടെ ഇറങ്ങി പോകും ,,, “
“പോവോ ,,നീ ,,,,,,,:” ഭദ്രാമ്മയുടെ ശബ്ദമുയർന്നു
അത് കേട്ട നേരം ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു വന്നു

“നിനക്കിവളെ വേണോടാ ?” ഭദ്രാമ്മ ദേഷ്യത്തോടെ ജയദേവനോട് ചോദിച്ചു
ജയദേവന് മിണ്ടാട്ടമില്ല
“വാ തുറന്നു ഇപ്പോഴെങ്കിലും ഒന്ന് പറ മനുഷ്യാ ,,,,,” ലക്ഷ്മിയും പറഞ്ഞു
“ആ ,,ആ ,,,വേണം ,,വേണം ,,, എനിക്ക് വേണം,, ലക്ഷ്മിയെ എനിക്ക് വേണം ” എങ്ങനെയൊക്കെയോ ജയദേവന്‍ പറഞ്ഞു

ഭദ്രാമ്മ രണ്ടുപേരെയും മാറി മാറി നോക്കി
അവരുടെ മുഖത്തെ ദേഷ്യഭാവം മാറി പുഞ്ചിരിയായി
“ആ ,,അങ്ങനെ വ്യക്തമായി കാര്യം പറയണം ,,എന്നാൽ ഞാൻ അവരോടു വരണ്ട എന്ന് പറഞ്ഞിട്ടു വരാം ,,,”
എന്നു കൊണ്ടു പറഞ്ഞു ഭദ്രമ്മ ഫോൺ വിളിക്കാനായി പോയി

ജയദേവൻ ആകെ സങ്കടത്തോടെയും ഒപ്പം സന്തോഷത്തോടെയും ലക്ഷ്മിയെ നോക്കി .
ലക്ഷ്മി ചിരിക്കുകയായിരുന്നു
“ഞാനങ്ങു പേടിച്ച് പോയാരുന്നു “ വിയര്‍പ്പൊപ്പി ജയദേവന്‍ പറഞ്ഞു

“അപ്പൊ ,, പുലർച്ചെ പോകാല്ലേ ,,പോയിട്ട് വാ ,ഞാനിവിടെ കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരിക്കുന്നുണ്ടാകും കേട്ടല്ലോ “
ലക്ഷ്മി ഒരുപാട് സ്നേഹത്തോടെ ആ ആഭരണങ്ങൾ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.
എന്നിട്ടു അതിൽ നിന്നും ഒരു വളയെടുത്ത് ജയദേവന് നേരെ നീട്ടി
ഒപ്പം തന്‍റെ വലം കൈയും
അപ്പോളേക്കും ഭദ്രമ്മയും നന്ദുവും വന്നു
നന്ദുവിനേ കണ്ടു ജയദേവ൯ “അല്ല നീയെന്താ ഇവിടെ ?”
“ഞാനെ കുറച്ചു നേരം മുന്പെ വന്നതാ ,, ഞാന്‍ ലക്ഷ്മിയോടു എല്ലാ കാര്യവും പറഞ്ഞിരുന്നു , ഇവള്‍ക്ക് നിന്നെ വല്ല്യ ഇഷ്ടമാടാ ,, “ ഒരു ചിരിയോടെ നന്ദന്‍ പറഞ്ഞു
“എന്റെ കൈയില്‍ ഇട്ടു താ “ ലക്ഷ്മി വള ചൂണ്ടി ജയദേവനോടു പറഞ്ഞു
“ഇട്ടു കൊടുക്ക് മോനേ “ എന്നു ഭദ്രമ്മ പറഞ്ഞു
ജയദേവന്‍ ഒരുപാട് സന്തോഷത്തോടെ ലക്ഷ്മിയുടെ കൈയ്യില്‍ നിന്നും ആ വള വാങ്ങി സായി വിഗ്രഹത്തെ ഒന്നു നോക്കി തൊഴുതു കൊണ്ട് ലക്ഷ്മിയുടെ കൈയിൽ സന്തോഷത്തോടെ ഇട്ടു കൊടുത്തു.
സന്തോഷം ഇരുവരുടെയും മിഴികളീറനണിഞ്ഞിരുന്നു.

******

ആദി പെട്ടെന്ന് കണ്ണുകൾ തുറന്നു
സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
അത്രക്കും സന്തോഷം
ഒരു മകനും കാണാൻ സാധിക്കാത്ത കാഴ്ച
അച്ഛനമ്മയെ പ്രൊപ്പോസ് ചെയ്യുന്ന ആ കാഴ്‌ച
അവൻ തേന്മൊഴിയുടെ തണുത്ത ലോലമായ പുകപടലം പോലെയുള്ള കൈകളിൽ ഒരു മുത്തം കൊടുത്തു

“ശങ്കരാ ,,,,സന്തോഷായില്ലേ ,,,,”
“ആയൊന്നോ ,,,,,,,,,,,,ഇനി ചത്താലും വേണ്ടില്ല ,,,അത്രയും സന്തോഷം ”
“കണ്ടോ ,,ഇതാണ് പെണ്ണ് , ഇങ്ങനെയാകണം പെണ്ണ് , കാശും പ്രതാപവും കണ്ടപ്പോൾ അത് തേടി പോയില്ല ,, എന്റെ അച്ഛൻ ഭാഗ്യവാനാ ,,,” വിതുമ്പിക്കൊണ്ട് ആദി പറഞ്ഞു.
അവന്‍ കണ്ണുനീര്‍ തുടച്ചു.
“ഭയങ്കര സ്നേഹമായിരുന്നു അവര്‍ക്ക് “
ആദി എഴുന്നേറ്റു
“എന്റെ മനസും ആത്മാവും ഒക്കെ നിറഞ്ഞിരിക്ക്യാ തേന്‍മൊഴി,,എനിക്കു എങ്ങനെ നിന്നോടു നന്ദി പറയണമെന്നറിയില്ല ,,, അത്രക്കും അത്രക്കും കടപ്പെട്ടിരിക്കുന്നു :
തേന്മൊഴിയോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി
പോകും വഴി
“ശങ്കരാ ,,,,,,” എന്നുള്ള തേന്മൊഴിയുടെ വിളികേട്ടു ആദി തിരിഞ്ഞു

“നീ അഭ്യസിച്ച മുറകളും നീ നേടിയ സിദ്ധികളും ഉപയോഗിക്കാൻ പോലുമാകാത്ത അവസരം വരും ,

അത് മറന്നു പോകരുത് ,,,,,”

തേന്മൊഴി വായുവിൽ അലിഞ്ഞു
ആദി അല്പം നേരം അതിനെ കുറിച്ചു ചിന്തിച്ചു
പിന്നെ , വരുമ്പോൾ വരുന്നിടത്ത് വെച്ചു കാണാം എന്നുള്ള മനസോടെ
അവിടെ നിന്നും തിരിച്ചു

<<<<O>>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.