അപരാജിതന്‍ -24[Harshan] 11425

“കാര്യമൊക്കെ ശരിയാണ് തമ്പുരാനേ ,,പക്ഷെ കളത്തിലിറങ്ങി അങ്ങത്തേത് കളിക്കില്ല , കളത്തിനു പുറത്തു നിന്ന് കളിയറിഞ്ഞു കളി നയിക്കും , കള്ളകൊത്തിനും അഗ്രഗണ്യനല്ലേ ,,, ചതി വഞ്ചന അങ്ങനെ ഇല്ലാത്തതൊന്നുമില്ലല്ലോ ” അത് പറഞ്ഞത് കള്ളിന്റെ പുറത്തു ജയവർദ്ധനന്റെ അനുജൻ വിജയവർദ്ധനനായിരുന്നു.

” മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം ,, അതാണ് രാജധർമ്മവും ,, ധർമാധർമ്മയുദ്ധം നടന്ന മഹാഭാരതത്തിൽ ധർമ്മസംസ്ഥാപനത്തിനായി മാർഗ്ഗങ്ങൾ വ്യതിചലിപ്പിച്ചു ലക്‌ഷ്യം നേടിഎടുത്തില്ലേ .. ശിഖണ്ഡിയെ മുൻ നിർത്തി ഭീഷ്മരെ , സൂര്യനെ മറച്ചു ജയദ്രഥനെ , തുടയിൽ അടിച്ചു ദുര്യോധനനെ , നിരായുധനായ കർണ്ണനെ , അശ്വത്ഥാമാവെന്ന ആനയെ കൊന്നു കള്ളം പറഞ്ഞു ദ്രോണരെ …അങ്ങനെ അനവധി ,,, അർത്ഥമൊന്നെ ഉള്ളൂ ,,വിജയം ,, അതിനൊക്കെ തിരഞ്ഞു നോക്കിയാൽ കാരണങ്ങളും കാണാം ..എങ്കിൽ പോലും തോറ്റവനെയല്ലേ വിജയിച്ചവനെ മാത്രമേ ലോകവും ചരിത്രവും വാഴ്ത്തുകയുള്ളൂ ,, ചതി വഞ്ചന അതിനെയൊന്നും വില കുറച്ചു കാണരുത് ,, പോരാട്ടത്തിൽ ജയിക്കുവാൻ അതൊക്കെ അത്യാവശ്യമാണ് ,, ഇതാണ് ഇളയച്ഛനിൽ നിന്നും ഞാൻ പഠിച്ചിട്ടുള്ളത് ,, ജയിക്കുക അത് ഏതു ഹീനമാർഗ്ഗം ഉപയോഗിച്ചാണെങ്കിൽ കൂടിയും ,,,,,”
ശ്രീധർമ്മസേനൻ എല്ലാവരോടുമായി പറഞ്ഞു

“പക്ഷെ നമ്മൾ വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല മഹാശയന്റെ ചിന്തകളെ അനുമാനിക്കുവാൻ , കാരണം വിജയത്തിനായി അയാൾ എന്ത് ഹീനമാർഗ്ഗവും ഉപയോഗിക്കും ,, രാവണന്‍റെ തലയാണ് മഹാശയന് , അതുപോലെ ശക്തിയും ”
വിജയവർദ്ധന൯ ആശങ്ക പങ്കുവെച്ചു

അതുകേട്ടു ശ്രീധർമ്മ സേനൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു
“അതിനല്ലേ ,,,ഇളയച്ഛൻ കൂടെ വരുന്നത് ,, മഹാശയ൯ മണ്ണിൽ കാണുന്നത് ഇളയച്ഛൻ വിണ്ണിൽ കാണും ,, ശ്രീവത്സഭൂമിയിലെ നാരായണ പ്രതിഷ്ഠ അത് ഈ കുടുംബത്തിന്‍റെ കൂടെ ആവശ്യമല്ലേ … കലിയുഗത്തിൽ കലിയെ പ്രതിഷ്ടിക്കാൻ നടക്കുന്ന മൂഢജന്മമാണ് അയാൾ ,, കലിയുഗത്തിനു ഒരു നാഥനെ ഉള്ളു ,,അതാണ് കൽക്കിയായി അവതാരം എടുക്കാൻ പോകുന്ന നാരായണൻ ,, ഹ ഹ ഹ ഹ ഹ ….”

“അല്ല തമ്പുരാനെ ,, കാലകേയൻ പുറമെ നിന്നും ആരെയൊക്കെയോ ഇറക്കിയിട്ടുണ്ട് ,, എന്നാ കേട്ടത് ?” രംഗനാഥൻ ശങ്കയോടെ പറഞ്ഞു
“ആര് വന്നാലെന്താ ,,, സൂര്യസേനൻ എന്റെ മകൻ ആരെയും തീർക്കുവാൻ പ്രാപ്തനാണ് ,,”
“അങ്ങയുടെ വിത്തിന്‍റെ ഗുണം “ അവര്‍ പുകഴ്ത്തി

“അവൻ എന്റെ മകനല്ലേ ,,പിന്നെ ,, മഹാശയ൯ ഇപ്പോൾ ഇരിക്കുന്നത് നോക്കണ്ട ,, അയാൾ വെറും കിളവൻ തന്നെയാണ് , എന്തൊക്കെയോ മരുന്ന് കഴിച്ചുകൊണ്ട് ദേഹത്തെ ചുളിവ് മാറ്റി , മുടി കറുപ്പിച്ചു , എന്നതല്ലാതെ അയാൾക്ക് ആയുധമെടുത്തു പോരാടാനുള്ള കഴിവൊന്നുമില്ല ,, ” ശ്രീധർമ൯ പറഞ്ഞു
“അല്ല തമ്പുരാനെ ,, അപ്പോ ആ കാട്ടുവാസികളായ മിഹിരൻമാർ ?” ഉത്കണ്ഠയോടെ ജയവർദ്ധനൻ ചോദിച്ചു
“കണ്ട കാട്ടിലും വെളിച്ചത്തു പുറത്തിറങ്ങാതെ എലിയേം ഉടുമ്പിനെയും തിന്നു ജീവിക്കുന്ന അവർ എന്ത് ചെയ്യാനാണ് ,, പണ്ടൊക്കെ അവർക്ക് ശക്തിയുണ്ടായിരുന്നു ,,അതൊക്കെ നൂറ്റാണ്ടുകൾക്ക് മുൻപ് ,, ഇപ്പോ അതൊന്നുമില്ല ,,,,നിങ്ങൾ കണ്ടിട്ടുണ്ടോ ഏതെങ്കിലും മിഹിരനെ ,,,,പറ ”
“ഇല്ല ,,,എന്‍റെ ചെറുപ്പത്തിൽ കണ്ടതാ ,,, എനിക്കിപ്പോൾ അൻപത്തിമൂന്നായി ,, ” അയാൾ മറുപടി കൊടുത്തു
“അതാ പറഞ്ഞത് ,,ഇത്തവണത്തെ മത്സരം നമ്മൾ പുഷ്പ്പം പോലെ ജയിക്കും ,,എന്റെ മകൻ ജയിപ്പിക്കും ,, കലിശന്മാർ ഇത്തവണ തോറ്റു തുന്നം പാടും ,, നമ്മൾ പൂർണ്ണമായും ശ്രീവത്സ൦ നേടും ,,പ്രതിഷ്ഠയും നടക്കും ,, ശ്രീവത്സഭൂമിയിലെ യുദ്ധഭൂമിയിൽ ഉയർത്തുന്ന മഹാരാജസിംഹാസനത്തിൽ എന്റെ മകൻ ഇരിക്കും ,, അവന്‍റെ കാൽച്ചുവട്ടിൽ മഹാശയന്റെ തലയുമുണ്ടാകും .,,ഇല്ലേ സൂര്യാ ”
“ഉവ്വ്,,,അത് തന്നെ നടക്കും അച്ഛാ ,.,,,”
“അതെ നടക്കൂ ,,,,,,,കാരണം ,, നീ ഈ യുദ്ധം ജയിക്കുമ്പോൾ സാക്ഷാൽ നാരായണൻ പോലും നിന്റെ അധീനതയിലായി മാറും ,,,അതിൽ പരം എന്ത് മേന്മയാണ് നിനക്ക് കിട്ടാനുള്ളത് ,,സൂര്യാ ,,,,,”
അഹന്തയോടെ ശ്രീധർമ്മസേനൻ പറഞ്ഞു

“തമ്പുരാനേ ,, നമ്മുടെ ഇശ കുഞ്ഞിനെ തല്ലിയവനെ ഇതുവരെ നമുക്ക് കിട്ടിയില്ലല്ലോ ,, ഞങ്ങള്‍ പലയിടത്തും അന്വേഷിച്ചിരുന്നു ,,, ” രംഗനാഥൻ ഉള്ളിലെ വ്യഥ പങ്കു വെച്ചു

ശ്രീധര്‍മ്മസേന൯ മകളെയൊന്നു നോക്കി
അവൾ ആകെ ദേഷ്യത്തിലായിരുന്നു അത് കേട്ടപ്പോൾ
“അവനെവിടെ പോകാൻ ,,അവനെന്‍റെ കൈയിൽ തന്നെ വന്നുപെടും ” ദേഷ്യത്തോടെ സൂര്യൻ മറുപടി പറഞ്ഞു.
“എന്നാലും ഈ വാർത്തയറിഞ്ഞു പലരും എന്നെ വിളിച്ചു ചോദിച്ചിരുന്നു , പ്രജാപതി രാജകുമാരിയെ തല്ലുക മാത്രമല്ലല്ലോ ചെയ്തത് ,,തല്ലി മുടിക്കുത്തിനു പിടിച്ചു വലിച്ചിഴച്ചല്ലേ ഉപദ്രവിച്ചത് ,, അതും രാജകുമാരി ആണെന്ന് അറിഞ്ഞിട്ടു പോലും ,,,അതും ഒരു പെണ്ണാണെന്ന് പോലും ഓർക്കാതെ ”
വിജയവർദ്ധനൻ ഉള്ളിലെ സങ്കടം ഉള്ളിലേക്ക് മദ്യം കൂടെ കടന്നപ്പോൾ പങ്കുവെച്ചു

“അതെന്താ പെണ്ണിനൊരു കുഴപ്പം,, എന്റെ ഇശയ്ക്ക് ആ ഒരു പരിഗണനയൊന്നും വേണ്ടാ ,, അവൾ പ്രജാപതി വംശത്തിന്‍റെ തമ്പുരാട്ടിയാണ് .. ഏതൊരാണും അവൾക്ക് താഴെയാണ് ,,ആകണം ,, ഇനി ഇവളെ വിവാഹം കഴിക്കുന്നവ൯ പോലും ഇവളുടെ മുന്നിൽ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിൽക്കണം ,, ഇവൾക്ക് മുന്നിൽ വിനീത വിധേയദാസനായി നാവടക്കി ജീവിക്കണം ,, അങ്ങനെയാ ഞാനെന്റെ മോളെ വളർത്തിയിരിക്കുന്നത് ”
ശ്രീധർമ്മസേനൻ ഗൗരവത്തോടെ പറഞ്ഞു

“ഹീയ്യോ ,,,തമ്പുരാനേ ,,,,തിരുവുള്ളകേട് തോന്നരുത് ,,ഉള്ളിൽ ലവൻ പ്രവേശിച്ചപ്പോൾ അറിയാതെ പറഞ്ഞു പോയതാണെ ,,,, ഇശാനികതമ്പുരാട്ടി ,,സിംഹമല്ലേ സിംഹം ,,, ” വിജയവർധനൻ കൈകൾ കൂപ്പി ക്ഷമാപണം നടത്തി.

ഇശാനികകോപത്തോടെ അവിടെ നിന്നും തിരിഞു നടന്നു.
അവളുടെ പുറകെ സൂര്യസേനനും

പോകും വഴി
“കണ്ടില്ലേ സൂര്യാ ,,സാമന്ത൯മാർ പറയുന്നത് ,എനിക്കതൊക്കെ അപമാനമാണ് ,,അത് മാത്രമല്ല അവര്‍ വെറും സാമന്തമാരല്ലേ ,,അവരുടെയോപ്പമിരുന്ന് മദ്യപിച്ചു കൊട്ടാരത്തിന്റെ അന്തസ്സ് കളയരുത് ”

‘ക്ഷമിക്ക് ഇശാ …ഞാനല്ലേ പറയുന്നത് ,, അവനെ ഞാൻ ഉറപ്പായും നിന്റെ കാൽചുവട്ടിൽ ഇട്ടു തരും ,, നീ വിഷമിക്കല്ലേ ,,,, വാ ,,,” എന്ന് പറഞ്ഞുകൊണ്ട് ഇശാനികയുടെ കൈയിൽ പിടിച്ചുകൊണ്ടു സൂര്യൻ കൊട്ടാരത്തിലേക്ക് നടന്നു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.