അപരാജിതന്‍ -24[Harshan] 11425

രാവിലെ മനു അമ്മമ്മയുടെ മുറിയിലേക്ക് ചെന്നു
കിടക്കുന്ന അമ്മമ്മയുടെ സമീപത്തിരുന്നു.
വിഷണ്ണമായിരുന്ന അവന്റെ മുഖത്ത് നോക്കി അമ്മമ്മ കാര്യം തിരക്കി.
“അമ്മമ്മേ ,,,ഇന്നലെ ഒരു സ്വപ്നം കണ്ടു ,, ” എന്നു പറഞ്ഞു മനു താന്‍ കണ്ട സ്വപ്നം മുഴുവനും പറഞ്ഞു.
“എന്താ അമ്മമ്മേ ,,ഇതിന്റെ അര്‍ത്ഥം ?”
അവര്‍ അല്പം നേരം ചിന്തിച്ച് അവനെ നോക്കി
അവന്റെ കവിളില്‍ തലോടി
“മോന്‍ സ്വപ്നം കണ്ട ആള്‍ക്ക് എന്തേലും അസുഖമുണ്ടോ ?”
“ഉണ്ട് ,, ആള് മരുന്നൊക്കെ കഴിക്കുന്നുണ്ട് ”
“എന്തായാലും നല്ല ഒരു സ്വപ്നമല്ല ,, ഒരുപക്ഷേ അയാള്‍ക്കാകാ൦ അല്ലെങ്കില്‍ മോന് പരിചയമുള്ള മറ്റാര്‍ക്കെങ്കിലും ആകാം ,, കാണിക്കുന്നത് രോഗമോ മരണമോ ഒക്കെയാണ് ,, ആരാലും സഹായിക്കാനും ഇല്ലാത്ത അവസ്ഥയിലെ ദുരിതങ്ങളും ” അമ്മമ്മ പറഞ്ഞു നിര്‍ത്തി
അതെല്ലാം കേട്ട് മനുവാകെ അസ്വസ്ഥനായിരുന്നു.
“എന്താ അമ്മമ്മേ ഇപ്പോ ചെയ്യാ ,, ആ ചേട്ടന് തന്നെയാകാനാ സാധ്യതയെന്നാ തോന്നുന്നത് ?”
“എന്നാ മോനൊരു കാര്യം ചെയ്യൂ ,, അയാളുടെ പേര്‍ക്ക് ഒരു മൃത്യുഞ്ജയപുഷ്പാഞ്ജലി കഴിപ്പിക്ക് ”
“അതുകൊണ്ടു കാര്യമുണ്ടോ അമ്മമ്മേ ?”
‘എന്നു ചോദിച്ചാ ,, ഒരു സമാധാനത്തിന് വേണ്ടി ,, പിന്നെ എല്ലാം ഈശ്വര൯ തീരുമാനിക്കുന്ന പോലെയല്ലേ ,, മോനേ ”
അവന്‍ തലയാട്ടി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു
വേഗം പോയി കുളിച്ചു നേരെ ക്ഷേത്രത്തിലേക്ക് വിട്ടു
ബാലുവിന്‍റെ നക്ഷത്രം അറിയാത്തതിനാല്‍ തിരുവാതിര നക്ഷത്രം എന്നു സങ്കല്‍പ്പിച്ചു പുഷ്പാഞ്ജലി ചെയ്തു.
അവന്‍ ബാലുവിനെ വിളിക്കാന്‍ നോക്കിയപ്പോളും ഔട്ട് ഓഫ് കവറേജ് ഏരിയാ ആയിരുന്നു
അതാണ് അവനെ ഏറെ ടെന്ഷനടിപ്പിച്ചതും.

അവന്റെ ഭാഗ്യം പോലെ
മൂന്നാം ദിനം അവന് ബാലുവിന്‍റെ നമ്പറില്‍ നിന്നും ഒരു കോള്‍ വന്നു
അവന്‍ തന്‍റെ തുണികളും പാക്ക് ചെയ്തു യാത്ര തിരിച്ചു.
രാത്രി പത്തരയോടെ ഹോട്ടലിലെത്തി
സ്ഥിരം താമസിക്കുന്ന മുറി തന്നെ അവന് കിട്ടി
പിറ്റെന്നു വൈകീട്ടോടെ ബാലു പറഞ്ഞതനുസരിച്ച് ബാലു സെക്ക്യൂരിറ്റി ജോലി ചെയ്യുന്ന ആ പ്രദേശത്ത് എത്തി.
ചെന്ന പാടെ ബാലുവിനെ അവന്‍ കെട്ടിപ്പിടിച്ചു
അവന്‍റെ കണ്ണുകള്‍ സങ്കടം കൊണ്ട് നിറഞ്ഞൊഴുകിയിരുന്നു
എന്നിട്ട് ബാലുവിനെ നോക്കി
പഴയതിനെക്കാളും കുറച്ചൂടേ ക്ഷീണിച്ചു
മുഖത്തെ പ്രകാശമൊക്കെ കുറഞ്ഞു പോയിരിക്കുന്നു
നല്ല ക്ഷീണം മുഖത്ത് കാണുന്നുണ്ടായിരുന്നു.
അഞ്ചു മണി ആയപ്പോള്‍ അന്നത്തെ കൂലിയും വാങ്ങി ബാലു ഇറങ്ങി.
പോകും വഴി
കാറിലിരുന്നു മനു താന്‍ കണ്ട സ്വപ്നത്തെ കുറിച്ചു ബാലുവിനോടു പറഞ്ഞു
അത് കേട്ടപ്പോള്‍
ബാലുവിന്‍റെ മുഖത്ത് ഒരു ഭയവും വ്യാകുലതയും ദൃശ്യമായിരുന്നു.
ഇടക്കിടെ മനുവിനെ നോക്കുന്നുമുണ്ടായിരുന്നു
ഇതുവരെ ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ഒരു തരം ഭീതിയായിരുന്നു ആ സ്വപ്നത്തെ കുറിച്ചു കേട്ടപ്പോള്‍ പ്രകടമായത് .
ഇടക്ക് കുപ്പിയില്‍ നിന്നും വെള്ളവും കുടിക്കുന്നുണ്ടായിരുന്നു
അതുപോലെ തന്നെ വിയര്‍ക്കുന്നുമുണ്ടായിരുന്നു

“എന്താ ബാലുചേട്ടാ , എന്തെങ്കിലും പ്രശ്നമുണ്ടോ ?” മനു ചോദിച്ചു
ഒരു ഞെട്ടലോടെ ബാലു “ഇല്ലെടാ ,,ഏയി ,,,ഒന്നൂല്ല ,,,” എന്നു പറഞ്ഞു കൊണ്ട് വീണ്ടും വെള്ളം കുടിച്ചു പുറംകാഴ്ചകള്‍ നോക്കിയിരുന്നു
അപ്പോളും ബാലുവിന്‍റെ മുഖത്ത് ഭീതി നിഴലിക്കുന്നുണ്ടായിരുന്നു.

മനുവിന് മനസിലായി താന്‍ കണ്ട സ്വപ്നവും ബാലുചേട്ടനും തമ്മില്‍ എന്തൊക്കെയോ മുറിച്ച് മാറ്റാന്‍ പറ്റാത്ത അത്ര ബന്ധം ഉണ്ടെന്ന് പക്ഷേ ബാലു തുറന്നു പറയാത്തയിടത്തോളം കാലം അത് തനിക്കെന്നും അജ്ഞാതമാണ് എന്ന് ഉത്തമബോധ്യമുണ്ടായിരുന്നു

കാർ ഹോട്ടലിൽ എത്തി.
റിസപ്‌ഷനിൽ മയൂരി ബാലുവിനെ കണ്ടു വിശഷങ്ങളും തിരക്കി
ഇരുവരും മനുവിന്റെ റൂമിലേക്ക് നടന്നു.
റൂമിലെത്തി വെള്ളമൊക്കെ കുടിച്ചു ഒന്ന് ഫ്രഷ് ആയി ബാലു ആരംഭിച്ചു.

*****
**
*

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.