അപരാജിതന്‍ -24[Harshan] 11425

ദേവര്‍മഠത്തില്‍

രാത്രി ഭക്ഷണം കഴിഞ്ഞ്
രാജശേഖരൻ അവിടത്തെ ഉദ്യാനത്തിലെ ഊഞ്ഞാൽ കസേരയിൽ ഇരിക്കുകയായിരുന്നു.
കൈകൾ മടക്കി തല ചാരി വച്ച് കണ്ണടച്ച് കൊണ്ടിരിക്കുന്ന സമയത്താണ് മാലിനി അവിടേക്ക് ചെന്നത്.
“എന്താ രാജേട്ടാ ..ആലോചനയാണോ അതോ മയക്കമോ ”
അതുകേട്ടു രാജശേഖരൻ കണ്ണുകൾ തുറന്നു.
ഒരു പുഞ്ചിരിയോടെ മാലിനിയ്ക്ക് കൂടെ ഇരിക്കാനായി അല്പം നീങ്ങിയിരുന്നു
മാലിനി കൈയിൽ കരുതിയ ടാബ്ലെറ്റസ് അയാൾക്ക് നീട്ടി
അയാളത് കഴിച്ചു , മാലിനി അവിടെ ഇരുന്നു.

“ഓരോന്നൊക്കെ ആലോചിക്കുകയായിരുന്നു മാളൂ ,,കഴിഞ്ഞ കാലം ,, കഴിഞ്ഞു പോയ ജീവിതം ,എല്ലാം ,,എല്ലാം ”
“എന്തിനാ രാജേട്ടാ ,,ഇപ്പോ അതൊക്കെ ആലോചിക്കുന്നത് ,,”
“അതൊന്നും ആലോചിക്കാതെ വയ്യ മാളൂ ,,ഒരുപാട് കുറ്റബോധം തോന്നുന്നുണ്ട് ,, ആയ കാലത്തു എത്ര മോശമായിരുന്നു എന്‍റെ പെരുമാറ്റങ്ങൾ ,, പണം സമ്പത്ത് എന്നൊരു ചിന്ത മാത്രമായിരുന്നു ,, എത്രപേ൪ ഞാൻ കാരണം കഷ്ടപെട്ടിട്ടുണ്ട് ,, എത്രപേർ എന്നെ ശപിച്ചു കാണണം , ചിലപ്പോ ആ ശാപമൊക്കെയായിരിക്കും എന്‍റെ മോൾടെ മേലെ പതിച്ചത്,,”
അതുകേട്ടു മാലിനിയും വിഷമത്തിലായി

“ഇന്നിപ്പോൾ ഭയമാണ് ,, ഓരോ നിമിഷവും തള്ളിനീക്കുന്നത് ഭയന്നു മാത്രമാണ് ,, മോൾക്ക് എന്തേലും സംഭവിക്കുമോ എന്നുള്ള ഭയം ,, ഭയമെന്നെ കാർന്നു തിന്നുന്ന പോലെയാണ് ,, ”

“ഇപ്പോ എന്താ രാജേട്ടാ ,,ഇങ്ങനെയൊക്കെ ,, എല്ലാ ഭയത്തിൽ നിന്നും മോചനം നേടാനല്ലേ, ,,നമ്മൾ ഇങ്ങോട്ടു വന്നത് ,,,”
“ആയിരിക്കാം മാളു ..അല്ലെന്നു പറയുന്നില്ല ,, കർമ്മഫലം എന്നൊന്നില്ലേ ,,, അതൊക്കെ അനുഭവിച്ചു തന്നെ കാലം കഴിക്കൂ ,,
“വിഷമിക്കല്ലേ രാജേട്ടാ ,,, അങ്ങനെയൊന്നും ഇല്ല ,,പ്രാർത്ഥിച്ചാൽ മതി അപ്പോ എല്ലാ ദുരിതവും മാറും ”
“മാളൂ ,,എനിക്കറിയാം ,,നീ ഉള്ളിൽ നല്ലപോലെ തീയാ തിന്നുന്നത് എന്ന് ,, അതും നമ്മടെ മോളെയോർത്ത് ,,എന്നെയോർത്ത് …”
മാലിനി ഒന്നും മിണ്ടിയില്ല
“ഇപ്പോ എന്താ രാജേട്ടൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ,, ?”
“ഒന്നൂല്ല ,,ഓരോന്ന് ചിന്തിച്ചപ്പോൾ ,,, ഞാൻ ഒരാളെ കുറിച്ച് കൂടി ചിന്തിച്ചു ”
“ആരെ കുറിച്ച് രാജേട്ടാ ?”
“ജയനെ കുറിച്ച് ,,,ജയദേവനെ ”
ഒന്നും മനസിലാകാതെ മാലിനി അയാളെ തന്നെ നോക്കി

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.