അപരാജിതന്‍ -24[Harshan] 11425

“എടാ ശംഭു ,,, എന്നാലും രുദ്രതേജനണ്ണൻ വന്നില്ലല്ലോടാ ”
ശങ്കരൻ ശംഭുവിനോട് പറഞ്ഞു
അത് കേട്ട് ആദി വേഗം പുഴയിൽ കാലുറപ്പിച്ചു നിന്നുകൊണ്ട് പിള്ളേർ പറയുന്നതെന്തെന്നറിയുവാനായി കാതോർത്തു.
“വന്നില്ലെടാ ,, ഇനി വരോമില്ല ,,,മുത്തശ്ശന് ഇപ്പോളും സങ്കടമാ,,എപ്പോളും പറയും ” ശംഭു പറഞ്ഞു
“സാരമില്ലെടാ ശംഭൂ ,,,നമുക്ക് രുദ്രതേജനണ്ണൻ വന്നില്ലെങ്കിലും ഒരു സർക്കാരില്ലേ ,, നമ്മുടെ എല്ലാ കാര്യങ്ങളും നോക്കുന്ന സർക്കാർ അണ്ണൻ ,, ” ശങ്കരൻ പറഞ്ഞു
“എടാ ശങ്കരാ ഈ സർക്കാർ എന്ന് പറഞ്ഞ എന്താ ?” ശംഭു ചോദിച്ചു
“,അയ്യേ ,,നിനക്കറിയില്ലേ ”
“ഇല്ലടാ ”
“നിനക്കൊന്നും അറിയില്ല , സാരമില്ല ഞാൻ പറഞ്ഞു തരാടാ “ ശങ്കരന്‍ പറഞ്ഞു
“ഈ സർക്കാർ എന്ന് പറഞ്ഞാ അത് ഒരു പ്രത്യേക തരത്തിലുള്ള ജീവിയാ , മനുഷ്യനെ പോലെയിരിക്കും , എന്നാല്‍ മനുഷ്യനല്ല “
“തന്നെ ,,,,” ശംഭു ആശ്ചര്യത്തോടെ ചോദിച്ചു
“ആടാ ,,അത് മാത്രമല്ല പിന്നെയുമുണ്ട് “
“അതെന്താടാ ശങ്കരാ ?”
“ഈ സര്‍ക്കാരിന്‍റെ കൈയിൽ ഒരുപാട് കാശുണ്ട് , പിന്നെ ഒരു പ്രത്യേകത എന്താന്ന് വെച്ചാ മാനം മുട്ടെ ഉയരമുണ്ട് ” ശങ്കരൻ കൈ ഉയർത്തി കാണിച്ചു
“സത്യമായിട്ടും ?” ശംഭു ആകാംഷയോടെ തിരക്കി

“അതേടാ ,,,ഞാൻ സത്യമാ പറയണേ ,, അതല്ലേ എല്ലാർക്കും സർക്കാരിനെ പേടി ,, നീ എന്ത് വിചാരിച്ചിട്ടാ ,, വലിയ ശക്തി ഒക്കെ ഉള്ളയാളാ സര്‍ക്കാര്‍ , ഒരു ഇടി ഇടിച്ച നമ്മളൊക്കെ പപ്പടം പൊടിയണ പോലെ പൊടിഞ്ഞു പോകും ,,അതല്ലേ ഈ പോലീസ് ഏമാൻമാർക്കൊക്കെ സർക്കാർ അണ്ണനെ പേടി ” ശങ്കരൻ അതിശയോക്തി കലർത്തി പറഞ്ഞു

ആദി അതൊക്കെ കേട്ട് രസിച്ചു കൊണ്ട് നിൽക്കയിരുന്നു
“അപ്പൊ ,,കൊട്ടാരത്തിലെ തമ്പുരാക്കന്മാർക്കൊക്കെ ഈ സർക്കാരിനെ പേടിയാണല്ലേടാ ?”
“പിന്നില്ലേ ,, അതുപോലെ കാട്ടിലെ മൃഗങ്ങൾക്കു പോലും സർക്കാരിനെ പേടിയാ,, നമ്മൾ വിചാരിക്കണ പോലെയല്ലടാ “
“”മൃഗങ്ങള്‍ക്കും പേടിയാണോ “ ശംഭു ആകാംക്ഷയോടെ ചോദിച്ചു.
“ഉവ്വെടാ , സിമ്മത്തെയും പുലിയെയും വരെ സര്‍ക്കാര്‍ ചുട്ടു തിന്നും , അങ്ങേര്‍ക്ക് വലിയ വിശപ്പാടാ , ഉയരം ഒരുപാടില്ലെ അതോണ്ടാ , എന്നാലും നീയിതൊക്കെ അറിയാതെ പോയല്ലോടാ ശംഭൂ “
ആദിയുടെ കൂടെ ഒരു ഉറപ്പ് കിട്ടാനായി ശങ്കരൻ ആദിയോട്അവന്‍ പറഞ്ഞതൊക്കെ ശരിയല്ലേ എന്നു ചോദിച്ചു.
“അതെ,,അതെ ,,,അതെ ,, ” അവൻ തമാശയോടെ മറുപടി പറഞ്ഞു
“അപ്പുവേട്ടാ ,, അപ്പൊ ഈ സർക്കാരിനെ എവിടെയാ കാണാൻ പറ്റാ ?” ശംഭു സംശയം ചോദിച്ചു
“ദാ ,,അങ്ങോട്ട് ചോദിക്ക് ,, ” ശങ്കരനെ ചൂണ്ടി ആദി പറഞ്ഞു
ശംഭു , ശങ്കരനെ നോക്കി
“എടാ ,,സർക്കാർ അണ്ണന് പ്രത്യേക സ്ഥലം ഒന്നുമില്ല ചിലപ്പോ തെങ്ങിന്‍റെ മേലെ കയറിയിരിക്കും ,, ചിലപ്പോ ആനപ്പുറത്ത് ,,ചിലപ്പോ ഗുഹയിൽ ,, അതൊക്കെ നമ്മടെ ഭാഗ്യം പോലെയേ കാണാൻ സാധിക്കൂ ,, ”
“എടാ ശങ്കരാ നീ കണ്ടിട്ടുണ്ടോടാ സര്‍ക്കാരണ്ണനേ “
“എടാ ഒരിയ്ക്ക കണ്ടിട്ടുണ്ട് ,പറഞ്ഞാ നീ വിശ്വസിക്കൂല്ല “
“അതെപ്പോ , എന്നിട്ട് കണ്ട കാര്യം നീ പറഞ്ഞില്ലല്ലോ “

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.