അപരാജിതന്‍ -24[Harshan] 11425

ദേവർമഠത്തിൽ

 ഭുവനേശ്വരി ദേവിയുടെ മുറിയിൽ

അവർ മഹാഭാഗവതം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അവളെ  കണ്ടു ഭുവനേശ്വരി ദേവി ചിരിച്ചു അവളോട്  അടുത്തിരിക്കാൻ പറഞ്ഞു

അത് കേൾക്കേണ്ട താമസം അവൾ  അവിടെ ഇരുന്നു

പാർവതി വേഗം അവരുടെ മടിയിൽ തല വെച്ചു കിടന്നു.

അവർ വാൽസല്യത്തോടെ അവളുടെ കവിളിൽ മുത്തം കൊടുത്തു.

അവളോട് പൂജയുടെ കാര്യങ്ങളൊക്കെ ചോദിച്ചു.

ഇടയ്ക്ക് ഒന്ന് രണ്ടു കഥകളൊക്കെ പറഞ്ഞു കൊടുത്തു

അപ്പോളാണ് അവരുടെ മടിയിൽ തല വെച്ച് കിടന്നു കൊണ്ട് പാർവതി അവരോടു പഴയ കാര്യങ്ങളൊക്കെ ചോദിച്ചത്.

മുത്തശ്ശനെ കുറിച്ചും മുത്തശ്ശനെ കണ്ടുമുട്ടിയതുമെല്ലാം

“മുത്തശ്ശീ ,,,”

‘എന്താ മോളെ ,,,,,?”

“ഒരു കാര്യം ചോദിക്കട്ടെ ..”

“ഒന്നോ രണ്ടോ ചോദിച്ചോ ” അവളുടെ കവിളിൽ തലോടി അവര്‍ പറഞ്ഞു.

“മുത്തശ്ശിക്ക് ലൈഫിൽ ഒരുപാട് നന്ദിയുള്ളത് ആരോടാ ?”

“അങ്ങനെ ചോദിച്ചാൽ ,, നാരായണനോട് ആദ്യം ,, അതുപോലെ അച്ഛനമ്മമാരോട് ,,സഹോദരങ്ങളോട് .അങ്ങനെ പലരും ഉണ്ട് മോളെ ,,,,”

“അപ്പൊ ,,എന്നെ പോലെ തന്നെ അല്ലെ മുത്തശ്ശി ,,,”

“അതേല്ലോ ,,,,,,”

‘പിന്നെ ഒരാളോട് കൂടെയുണ്ട് മോളെ ,, ”

“അതാരാ ,,, മുത്തശ്ശി ,,,?’

‘അതാരാ എന്ന് എനിക്കറിയില്ല മോളെ , എങ്ങു നിന്നോ വന്ന് എങ്ങോ മറഞ്ഞു പോയ ഒരു ദൈവദൂതനാ, ആരെന്നോ എവിടെ നിന്നെന്നോ എനിക്കറിയില്ല മോളെ, എങ്കിലും പൂജിക്കുന്ന നാരായണനോടൊപ്പം തന്നെ മനസ്സിൽ ബഹുമാന൦ നൽകുന്നയാളാ ”

അതുകേട്ടപ്പോൾ പാർവതിക്ക് അതാരെന്നറിയാനുള്ള കലശലായ മോഹം മനസ്സിൽവന്നു.

“അത്രയ്ക്കും നന്ദി തോന്നണെമെങ്കിൽ അത്രക്കും വലിയ എന്തെങ്കിലും ചെയ്തു കാണില്ലേ മുത്തശ്ശി”

“ചെയ്തിട്ടുണ്ട് മോളെ ,,”

“അതെന്താ മുത്തശ്ശി ?”

“മോളെ ,,സുമ൦ഗലിയായ ഒരു സ്ത്രീയ്ക്ക് മറ്റെന്തിനേക്കാളൂം എന്താ പ്രധാനപ്പെട്ടത് ?”

“അതിപ്പോ ഞാനെന്താ പറയാ മുത്തശ്ശി , ഞാൻ സുമംഗലിയല്ലല്ലോ ”

ഭുവനേശ്വരി ദേവി അതുകേട്ടു പുഞ്ചിരിച്ചു.

“കഴുത്തിലണിഞ്ഞ താലിയും അവളുടെ സിന്ദൂരരേഖയിൽ അണിയുന്ന സിന്ദൂരവും, അതാണ് സുമ൦ഗലിയായ ഒരു സ്ത്രീക്ക് ഏറ്റവും മുഖ്യം , അതായതവളുടെ പുരുഷൻ്റെ ജീവനും അവനോടുത്തുള്ള ജീവിതവും ”

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.