Category: Short Stories

MalayalamEnglish Short stories

ആതിര മാർട്ടിമോണി [Jojo Jose Thiruvizha] 36

ആതിര മാർട്ടിമോണി Author :Jojo Jose Thiruvizha നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചു കടന്ന് അയാൾ ഒരു കെട്ടിടത്തിന് മുന്നിൽ നിന്നു.താഴത്തെ നിലയിൽ പലചരക്ക് വിൽക്കുന്ന പീടികകൾ,വർക്ക് ഷോപ്പ്,മുടി വെട്ടുകട മുതലായവയാണ് ഉള്ളത്.മുടിവെട്ടു കടയുടേയും പലചരക്ക് പീടികകളുടേയും ഇടയിലൂടെ മുകൾ നിലയിലേക്ക് പോകാൻ ഇടുങ്ങിയ ഒരു ഗോവണി കാണാം.ഗോവണിക്ക് നേരെ ഒരു ചൂണ്ടു പലകയുണ്ട്.അതിൽ എഴുതിയിരിക്കുന്നു “ആതിരാ മാർട്ടിമോണി”. “ഇത് തന്നെ” സ്വയം മന്ത്രിച്ചു കൊണ്ട് അയാൾ ഗോവണി കയറി. മുകളിലത്തെ മുറിയിൽ ക൩്യൂട്ടറിന് പിന്നിലായി ഒരു […]

അശുദ്ധി [മണവാളൻ] 104

ആശുദ്ധി  Author : മണവാളൻ    “ഓസോൺ പാളിയിൽ വിള്ളലുകൾ: കനത്ത ചൂടിനും വരൾച്ചയ്ക്കും സാധ്യത ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് മുത്തച്ഛൻ ഉറക്കെ പത്രം വായിക്കുന്നുണ്ടായിരുന്നു. “വെറുതെയാണോ തൊടിയിലെ സർവ്വതും കരിഞ്ഞുണങ്ങിയിരിക്കുന്നു ” മുറ്റത്ത് തളിർത്തു നിന്ന ഒരു തുളസിക്കതിരിന്റെ ഞെട്ടൊടിച്ചു ഞാൻ എന്റെ മുടിയിഴയിലേക്ക് ചാർത്തി. പെട്ടെന്നാണ് മുത്തശ്ശി വന്ന് ചെവിക്ക് പിടിച്ച് തിരിച്ചത്. “മാസമുറ വന്നിരിക്കുന്ന കുട്ടിയല്ലേ നീ ഈ തുളസിക്കതിർ കൂടി തൊട്ട് അശുദ്ധി വരുത്താനാണോ നിന്റെ ഭാവം?” അത്തരം ചോദ്യങ്ങൾക്ക് മുമ്പിൽ […]

ശാപ്പാടു കള്ളൻ – [Santhosh Nair] 928

എല്ലാ പ്രിയപ്പെട്ടവർക്കും നമസ്തേ. സുഖം എന്ന് കരുതുന്നു. പോയ വാരം ഉത്സവങ്ങളുടെ, സുകൃതങ്ങളുടെ, അനുഗ്രഹങ്ങളുടെ വാരം ആയിരുന്നു. ശ്രീരാമനവമി, വിഷു, തമിഴ് പുതുവർഷം, ദുഃഖവെള്ളി, ഈസ്റ്റർ അങ്ങനെ ഉത്സവങ്ങളുടെ / ആഘോഷങ്ങളുടെ ഒരു ഘോഷ യാത്രതന്നെ. താമസിച്ചാണെങ്കിലും – എല്ലാവര്ക്കും ആശംസകൾ. വിജയീ ഭവ: സുകൃതീ ഭവ: തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും ഓർമ്മയിൽ സൂക്ഷിയ്ക്കാനും ഒക്കെയുള്ള നിരവധി അവസരങ്ങൾ ഭഗവാൻ നമുക്കൊക്കെ തരുന്നുണ്ട്. ചിരിയ്ക്കാനുള്ളത് ഷെയർ ചെയ്യുക. സൂക്ഷിയ്ക്കാനും സൂക്ഷിച്ചു കൈകാര്യം […]

മരണാനന്തരം സുകു 56

ഹായ് ഗൂയ്‌സ്…   എല്ലാർക്കും ഹാപ്പി വിഷു   ചുമ്മാ എഴുതിയതാണ് ഇഷ്ടപ്പെടുവൊന്ന് അറിയൂല്ല ?… ______________________________________       “എടാ ദേ എത്തി…” അതും പറഞ്ഞു സുകു വണ്ടി എടുത്തു. അടുത്ത വളവിന് വണ്ടി വീശി എടുത്തതും ദേണ്ടേ മുന്നിൽ കേരളത്തിന്റെ സ്വന്തം ആനവണ്ടി. ആനവണ്ടിക്കറിയോ സുകു ആനവണ്ടി പ്രാന്തൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ആണെന്ന് വെച്ചു അടിച്ചു കൊടുത്തില്ലേ നരകത്തിലേക്കുള്ള വിസയും പാസ്സ്പോർട്ടും. സുകു അങ്ങനെ പടമായി. *** ചെവിക്കകത്തു കാറ്റടിക്കുന്നത് അറിഞ്ഞു കണ്ണ് […]

വേശിയുടെ തുറന്നുപറച്ചിലുകൾ [അധിരഥി] 80

❤️വേശിയുടെ തുറന്നുപറച്ചിലുകൾ Author :അധിരഥി     അവസാന സല്യൂട്ട് നൽകി പോകാനുള്ള ബാഗുമെടുത്ത് രണ്ടടി മുമ്പിലേക്ക് നടന്നു. പെട്ടെന്ന് ഒരു നിമിഷം ഒന്ന് തിരിഞ്ഞ് ആളൊഴിഞ്ഞ പരേഡ് ഗ്രൗണ്ടിലേക്ക് നോക്കി. 210 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമായി. ഈ കാക്കി കുപ്പായത്തിൽ സ്വന്തം നാട്ടിലേക്ക് പോകാനുള്ള ധ്യതിയിൽ  ആണ് ഞാൻ. എന്നാൽ ഈ ഗ്രൗണ്ട് വിട്ടുപോകാൻ മനസ്സ് സമ്മതിക്കുന്നില്ല. വർഷങ്ങളുടെ കാത്തിരിപ്പ്, പരീക്ഷയുടെ പേടി, ലിസ്റ്റിൽ ഉൾപ്പെട്ട നിമിഷം, ഫിസിക്കൽ, മെഡിക്കൽ ശേഷം കൂട്ടുകാരോട് ഒപ്പം […]

SEX EDUCATION [മണവാളൻ ] 181

  SEX EDUCATION  [മണവാളൻ ]       കുറച്ചു മാസങ്ങള്ക്ക് മുന്നേ ഒരു പത്ര സമ്മേളനത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ “ നമ്മുടെ വിദ്യാലയങ്ങളിൽ ലൈഗിക വിദ്യാഭ്യാസം അധവാ sex education അനിവാര്യം ആണ് “  എന്ന് പറയുകയുണ്ടായി ..   അന്ന് ഇത്  സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും വലിയ ചർച്ചാവിഷയം ആയ പ്രസ്താവന ആയിരുന്നു .    “പ്രാക്റ്റിക്കൽ ക്ലാസ്സ് കൂടെ വച്ചു കൊടുക്ക്”   “ഇനി മുതൽ സ്കൂളിൽ ഗയിനക്കോളജിസ്റ്റും, […]

ഒരു അഡാർ ലൗ?? [captain Steve Rogers] 70

ഒരു അഡാർ ലൗ?? Author :captain Steve Rogers   ” ദൂരത്തു നീ ഉണ്ടെങ്കിൽ പെണ്ണേ നീ ഒരുത്തിക്കു വേണ്ടി ഞാൻ തിരിച്ചു വരും”. Tv യിൽ രാജുവേട്ടന്റെ  നെടുവിരിയൻ dailogue കേട്ടുകൊണ്ടാണ് ഞാൻ കണ്ണുതുറന്നത്…. എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം ആണ് ഈ dailogueനോട്…കുറച്ചു നാളുകളായി എന്റെ മനസ്സും ഇത് തന്നെ അല്ലേ പറയുന്നത്…ഒരിക്കലും കണ്ടിട്ടില്ലാത്ത ആ കണ്ണുകൾ ….എന്തേ ഇന്നും എന്റെ സ്വപ്നത്തിന്റെ നിത്യ സന്ദർശകയായത്….. ഓരോ തവണ സ്വപ്നത്തിലേക്ക് ആ കണ്ണുകൾ […]

അപ്പുപ്പന്റെ ചാരുകസേര – [Santhosh Nair] 923

എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം ഷെയർ ചെയ്യാൻ കുറെയൊന്നുമല്ല സന്തോഷം, കേട്ടോ (ഞങ്ങൾ കോട്ടയം കാർ എപ്പോഴും നമ്പർ വൺ അല്ലെ)   കോട്ടയം പോലുള്ള നാട്ടിന്‍ പുറങ്ങളില്‍ വളര്‍ന്നിട്ടുള്ള എല്ലാവരും ചാരു കസേരകള്‍ കണ്ടിട്ടുണ്ടാവുമല്ലോ.

അടഞ്ഞ വാതിൽ [ചാർളി] 62

അടഞ്ഞ വാതിൽ Author : ചാർളി   ഒരിടത്തൊരിടത്തു ഒരു പത്തു വയസ്സുള്ള ഒരു പയ്യൻ ഉണ്ടായിരുന്നു അവന്റെ മാനസിക പ്രശനം കാരണം അവനെ എല്ലാവരും പ്രാന്തൻ എന്ന് വിളിച്ചു മരിക്കുമ്പോൾ അവനവനു അവസാനമായി കിട്ടുന്നത് ആറടി മണ്ണാണെങ്കിൽ അവനു ജീവിച്ചിരിക്കുമ്പോൾ തന്നെ ശവകുടീരം അവർ നിർമിച്ചു അതെ അവൻ ജീവിതകാലം മുഴുവൻ ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്നത് ഇവിടെ തന്നെയാണ് ഒരു കുളിമുറിയും കക്കൂസും ഒക്കെ ഉള്ള ഒരു കട്ടില് ഇടാനും കുറച്ചു നടക്കാനും ഉള്ള […]

ഒരു ഓണക്കാല ഊഞ്ഞാല്‍ ആട്ടം – [Santhosh Nair] 937

ഇത് എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു ഓണസംഭവം ആണ്. പണ്ടൊക്കെ എന്നും വൈകിട്ടു അഞ്ചു മണി കഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടു മുറ്റത്തും പറമ്പിലുമായി ആ നാട്ടിലെ എല്ലാ പിള്ളാരും വന്നു കൂടും. (ഒരു ചെറിയ പൊതുസമ്മേളനത്തിനുള്ള കുട്ടിപ്പട്ടാളം കാണും.) കബഡി, സാറ്റുകളി, ക്രിക്കറ്റ്, ഹാൻഡ് ബോൾ അങ്ങനെയുള്ള കളികൾ അല്ലാതെ അത്യാവശ്യം അടിയും പിടിയും വരെ അവിടെ നടക്കും. എന്തു കുസൃതി കാട്ടിയാലും എന്റെ അച്ഛനും അമ്മയും അവരെ ഒന്നും വഴക്ക് പറയില്ല. അവരുടെ ഒക്കെ വീട്ടില്‍ […]

നമുക്കും കിട്ടണം സിക്സ് പാക്- [Santhosh Nair] 952

എല്ലാ സുഹൃത്തുക്കൾക്കും നമസ്തേ. ഇത് വരെ നൽകിയ – നൽകിക്കൊണ്ടിരിയ്ക്കുന്ന സ്നേഹത്തിനും, വിലയേറിയ അഭിപ്രായങ്ങൾക്കും, മാറ്റുരക്കാനാവാത്ത നിർദ്ദേശങ്ങൾക്കും എല്ലാം വളരെയധികം നന്ദി. നേരത്തെ പറഞ്ഞത് പോലെ എന്റെ പഴയ ബ്ലോഗിലെ ചില സംഭവങ്ങൾ ഞാൻ ഇവിടെ മുൻപ് പകർത്തിയിരുന്നു. അതിൽ നിന്നു തന്നെയുള്ള മറ്റൊരു സംഭവം വായിക്കൂ — അഭിപ്രായങ്ങൾ, വിമർശനങ്ങൾ, അഭിനന്ദനങ്ങൾ, നിർദേശങ്ങൾ ഒക്കെ കമന്റ് ബോക്സിൽ ഇടാൻ മറക്കേണ്ട, മടിയ്ക്കേണ്ടാ കേട്ടോ. ——————— വായിക്കൂ — എന്ത് പറയാനാ, സുഹൃത്തുക്കളെ എവിടെ നോക്കിയാലും മസിലുള്ള […]

മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

മൂർഖന്റെ പക ============= ✒️അഹമ്മദ് ശഫീഖ് ചെറുകുന്ന് “ടാ… ഇവൻ ഇത് ഓവർ ആണല്ലോ… എനിക്ക് ഇത് സഹിക്കുന്നില്ലട്ടാ ” “അതെന്നെ ഞാനും ഈ നോക്ക്ന്ന്.. ഇതൊന്ന് നിർത്തേണ്ടേ.. ” “വേണ്ട ടാ… ഓൻ തിമിർക്കട്ടെ.. തിമിർത്ത് അങ്ങു പെയ്യട്ടെ.. അപ്പോ നോക്കാം ” “ചങ്ങായീ… ഇനി കോളേജ് രണ്ടാഴ്ച കൂടിയേ ഉളളൂ ” “ആഹാ.. സമാധാനം ആയല്ലോ..അപ്പോ നമ്മക്ക് അങ്ങോട്ട്‌ നീങ്ങാം.. അല്ലേ തമ്പ്രാ ” “ആയ്ക്കോട്ടെ ദാസാ ” ഞാനും ഷാഹിയും പറയുന്നത് നമ്മളെ […]

രണ്ടാനച്ഛൻ [നീതു ചന്ദ്രൻ] 170

രണ്ടാനച്ഛൻ Author :നീതു ചന്ദ്രൻ     തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നിള മുറിയിലേക്ക് കടന്നുവന്നത്. അവളുടെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി..   “എടീ..നിന്റെടുത്ത് പലതവണ പറഞ്ഞിട്ടുണ്ട് ഇയാളോട് അടുക്കാൻ നോക്കെണ്ടെന്ന്. സ്നേഹം നടിച്ച് ഞങ്ങളെ വശത്താക്കാൻ നിങ്ങളെത്ര ശ്രമിച്ചാലും ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ ഒരിക്കലും പറ്റില്ല..   നിങ്ങളെന്നും രണ്ടാനച്ഛൻ മാത്രമായിരിക്കും..”   “രണ്ടാനച്ഛൻ” എന്ന വാക്ക് അയാളുടെ കണ്ണുകൾ നിറച്ചൂ…നിളയോട് മറുപടിയൊന്നും പറയാതെ അയാൾ മുറിയ്ക്കു പുറത്തിറങ്ങിയപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് […]

നിറം [വിമർശകൻ] 56

നിറം Author :വിമർശകൻ     ഞാൻ ഒരു ഇരു നിറക്കാരി, കാലാവസ്ഥയിലോ മാനസിക സങ്കർഷത്തിന്റ്റെ അളവിലോ സ്ഥിരം കൊള്ളുന്ന വെയിലിന്റെ അളവിലോ മാറ്റം വരുമ്പോ എൻ്റെ നിറത്തിലും മാറ്റം വരാറുണ്ട്, ഇരുണ്ട് കരിവാളിക്കുന്നത് സ്ഥിരമാണ്..( സത്യം പറഞ്ഞാ സ്ഥിരമായി ഒരു നിറം നിലനിർത്താൻ എൻ്റെ തൊലിക്ക് പറ്റാറില്ല ) എന്ന് വെച്ച് നിങ്ങളെന്നെ ഓന്ത് എന്നൊന്നും വിളിച്ചേക്കല്ലേ… ചെറുപ്പത്തിൽ ഈ നിറം എനിക്കൊരു വിഷയമേ അല്ലായിരുന്നു.. ഞാനൊരു വായാടി കുറുമ്പി, എല്ലാവരുടേം പ്രിയങ്കരി ( അങ്ങനൊക്കെയാണ് […]

റാന്തൽ വെട്ടത്തിലെൻ പെണ്ണ് [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 135

റാന്തൽ വെട്ടത്തിലെൻ പെണ്ണ് ✒️ : അഹമ്മദ് ശഫീഖ് ചെറുകുന്ന് എന്തു സുന്ദരമാണീ രാവ്..മന്ദമാരുതൻ എന്നിലെ ആത്മാവിനെ തഴുകി തലോടി പോകുമ്പോൾ വല്ലാത്ത ഒരു സുഖം.. രാത്രി ഏകദേശം ഒരു മണി ആയിരിക്കുന്നു..ബാബു മാഷിന്റെ കൂടെ രാജസ്ഥാനിലെ രന്താപൂറിലേക്കാണ് യാത്ര.. ഏകദേശം രണ്ടായിരം കിലോമീറ്ററുണ്ട് കണ്ണൂരിൽ നിന്ന് രന്താപൂറിലേക്ക്..മിനിഞ്ഞാന്ന് സന്ധ്യയ്ക്ക്  പുറപ്പെട്ടതാ..ഏകദേശം എത്താനായി എന്നാണ് ഗൂഗിളിലെ പെണ്ണ് പറയുന്നത്… മാഷ് നല്ല ഉറക്കിലാണ്…അല്ലെങ്കിൽ തന്നെ ഡ്രൈവിംഗ് അറിയാത്ത മാഷ് എണീറ്റിട്ടു എന്ത് ചെയ്യാനാ.. എന്നാലും നീ ഉറങ്ങിപ്പോകാതിരിക്കാൻ ഞാനും […]

ചുവന്ന കണ്ണീരുകൾ [സഞ്ജയ്‌ പരമേശ്വരൻ] 90

ചുവന്ന കണ്ണീരുകൾ Author :സഞ്ജയ്‌ പരമേശ്വരൻ പണ്ട് ഈ സൈറ്റിൽ തന്നെ ഇട്ട കഥയാണ്.  വീണ്ടും ഇവിടെ ഇടുന്നത് അന്ന് വായിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ വായിക്കാൻ ആയിട്ട് ആണ്.  അതുകൊണ്ട് ഒരു തവണ വായിച്ചവർ എന്നെ എയറിൽ കയറ്റാൻ വേണ്ടി വീണ്ടും വായിക്കണം എന്നില്ല… അപ്പൊ വായിക്കാത്തവർ വായിക്കിൻ….  വായിച്ചവർ വീണ്ടും വായിക്കിൻ (എയറിൽ കയറ്റരുത് ). ചുവന്ന കണ്ണീരുകൾ -സഞ്ജയ്‌ പരമേശ്വരൻ രാത്രി ഭക്ഷണത്തിന്റെ പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലാണ് ശാലിനി. അപ്പുറത്തു ഹാളിൽ നിന്നും […]

പിഴച്ചവൾ [നീതു ചന്ദ്രൻ] 126

പിഴച്ചവൾ Author : നീതു ചന്ദ്രൻ   ദൂരെ നിന്നും കുന്നിൻ മുകളിലേക്ക് കയറി വരുന്ന ചൂട്ടിന്റെ കനൽ വെട്ടം. അത് എപ്പോഴോ അണഞ്ഞും തെളിഞ്ഞു പുകഞ്ഞുകൊണ്ടിരുന്നു… വാടി കുഴഞ്ഞ മുല്ല പൂക്കൾ പോലെ കട്ടിലിൽ തളർന്നു ഉറങ്ങുന്ന… സുന്ദരിയായ പെണ്ണ്…അവൾ സുമ… വീടിന്റെ ഉമ്മറത്തു തുങ്ങി കിടക്കുന്ന റാന്തൽ വിളക്ക് കാറ്റിൽ മെല്ലെ ആടിക്കൊണ്ടിരുന്നു… ചുറ്റും കാടും മരങ്ങളും കൂറ്റാകൂരിട്ടും മാത്രം! ഇടതടവിലാതെ കരയുന്ന ചീവിടും തവളയും മാത്രമുണ്ട് അവൾക്ക് കൂട്ട്. കുമാരൻ വീടിന്റെ മുറ്റത്തു […]

❤ ചിന്നു ❤[നീതു ചന്ദ്രൻ] 130

❤ ചിന്നു ❤ Author :നീതു ചന്ദ്രൻ   15 വർഷങ്ങൾ മുൻപുള്ള എന്റെ ഒരു പിറന്നാൾ ദിവസം… കൃത്യമായി പറഞ്ഞാൽ 2007 സെപ്റ്റംബർ 24… അവിട്ടം നക്ഷത്രം.. ആ പിറന്നാൾ ദിനം ഒരിക്കലും മറക്കാൻ കഴിയില്ല.. ഒരു തികഞ്ഞ ക്രിക്കറ്റ് പ്രേമി ആയ എനിക്കു അന്ന് രാത്രിയിൽ സന്തോഷിക്കാൻ ഉള്ള വക ഇന്ത്യൻ ക്രിക്കറ്റ് ടീം സമ്മാനിച്ചിരിന്നു…പടക്കം പൊട്ടിച്ചു ആഘോഷിക്കുവാണ് ഞാൻ… പെട്ടെന്ന് അമ്മ വിളിച്ചു…ടാ നിന്നെ ആരോ ഫോണിൽ വിളിക്കുന്നു വന്നു എടുക്കു… എന്നെ […]

അവൾ [വിച്ചൂസ്] 129

അവൾ Author :വിച്ചൂസ്   ഹായ്… ചുമ്മാ ഇരുന്നപ്പോൾ എഴുതിയ ഒരു കഥയാണ്… ഇഷ്ടം ആകുമെന്നു വിശ്വസിക്കുന്നു…   “മോളെ നിന്റെ പ്ലാൻ എന്താ വയസ് ഇപ്പോൾ എത്ര ആയി എന്ന് അറിയോ…” “എന്റെ വയസിൽ ഇപ്പോൾ എന്താ പ്രശ്‌നം ” “അതല്ല….നിനക്ക് ഒരു കല്യാണം വേണ്ടേ… ആദ്യം പഠിത്തം കഴിയട്ടെന്ന് ആയിരുന്നു… പിന്നെ ജോലി കിട്ടിയിട്ട് മതി എന്ന് പറഞ്ഞു… എന്നിട്ടു ജോലി കിട്ടിയതോ… പട്ടാളത്തിൽ….അല്ലെങ്കിലും… നമ്മുടെ കുടുംബത്തിലെ പെണ്ണുങ്ങൾ ജോലിക്കു പോയിട്ട് വേണോ ജീവിക്കാൻ…” […]

പ്രണയത്തിന്റെ നിറക്കൂട്ടുകൾ ? [കിറുക്കി ?] 121

പ്രണയത്തിന്റെ നിറക്കൂട്ടുകൾ ? Author : കിറുക്കി ? രാവിലെ ദേഹത്തെന്തോ ഭാരം അനുഭവപ്പെട്ടപ്പോൾ ആണ് കണ്ണ് വലിച്ചു തുറന്നത്….. മുന്നിലെ ബാൽക്കണിയുടെ അടച്ചിട്ട ഗ്ലാസ്‌ ഡോറിന്റെ ഉള്ളിലൂടെ കർട്ടൻ തുളച്ചു പ്രകാശം അരിച്ചിറങ്ങുന്നുണ്ട് ഒപ്പം വലതുവശത്തെ ജനലിൽ കൂടിയും നല്ല പോലെ വെളിച്ചം വരുന്നുണ്ട്….. കട്ടിലിന്റെ അടുത്തുള്ള ചെറിയ സ്റ്റാന്ഡിലെ കുഞ്ഞു അലാറം ക്ലോക്കിൽ നോക്കിയപ്പോൾ സമയം രാവിലെ 10 :35… അങ്ങനെ തന്നെ കിടന്നുകൊണ്ട് ചെരിഞ്ഞു നോക്കിയപ്പോൾ കെട്ടിയോൻ ദേഹത്തേക്ക് കാലും കയ്യും ഇട്ട് […]

അവസാന തൂക്കുകയർ [Elsa2244] 64

അവസാന തൂക്കുകയർ Author : Elsa2244   ജൂലൈ 13 1955, ലണ്ടനിലെ ഹാലോവെ ജയിൽ, സമയം രാവിലെ 9 മണി. ഇതേ ദിവസം ഇതേ സമയത്താണ് റൂത്ത് എല്ലിസ് എന്ന സ്ത്രീ തൂക്കിലേറ്റപ്പെട്ടത്.   ബ്രിട്ടനിൽ ആകെ ജനരോക്ഷം സൃഷ്ടിക്കുകയും പിന്നീട് ബ്രിട്ടൺ നിയമ വ്യവസ്ഥയിലും ശിക്ഷാ നടപടികളും പ്രധാന പങ്ക് വഹിക്കുകയും ചെയ്ത, തൂക്കിലേറ്റപ്പെട്ട ബ്രിട്ടനിലെ അവസാന സ്ത്രീയുടെ ദുരന്ത പൂർണമായ ജീവിത കഥ പരിശോധിക്കാം… ???????????   1927 ഒക്ടോബർ 9 ന് […]

ഒരു നാൾ വരും 02 [ചാർളി] 102

ഒരുനാൾ വരും 02 Author :ചാർളി   ഇന്ന് കൊണ്ട് ഈ കഥ തീർക്കണം എന്നാണ് വിചാരിക്കുന്നത് നടക്കുമോ എന്തോ തീർക്കാൻ മാക്സിമം ശ്രമിക്കാം മുമ്പത്തെ പാർട്ട്‌ അല്പം വേഗത കൂടി പോയി എന്ന് നിങ്ങൾക്ക് ആർകെങ്കിലും തോന്നിയാൽ തികച്ചു സ്വഭാവികം അപ്പോ തുടങ്ങുകയാണെ ശ്രീഹരിയുടെ പോയിന്റ് ഓഫ് വ്യൂ ഇവിനെതെന്തു പറ്റി കുറച്ചു നാളായിട്ട് ഇവന് നല്ല മാറ്റം ഉണ്ടല്ലോ പഴയത് പോലെ അടിപിടി കൂടുന്നില്ല എന്ത് പറഞ്ഞാലും ഒരു തണുപ്പൻ പ്രതികരണം പിന്നെ എപ്പോഴും […]

വാഴപൂവും ഇളംതെന്നലും [Teetotaller] 132

വാഴപൂവും ഇളംതെന്നലും Author : Teetotaller   കഥ എഴുതി ഒരു പരിചയവും ഇല്ലാത്ത എന്റെ മൂന്നാമത്തെ സംരംഭമാണ് ഈ കഥ………ഇതൊരു രക്ഷി …ചെ.. യക്ഷി കഥയാണ്…..യക്ഷിയെ പേടിയുള്ളവർ പേടിക്കാതെ വായിക്കണം എന്നു അറിയിക്കുന്നു…… പിന്നെ ഒരുപാട് പോരായ്മകൾ ഈ കഥയിൽ ഉണ്ടാവും എല്ലാവരും അത് ക്ഷെമിച്ചുകൊണ്ട് ഈ കഥ വായിക്കേണ്ടതാണ്……. കൊറച്ചു സ്ലോ ആയിരിക്കും സമയമെടുത്തു വായിക്കണെ……   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   പതിവിൽ വിപരീതമായി  അവൻ വീട് തുറന്നു പുറത്തേക്ക് ഇറങ്ങി……. സമയം പന്തരണ്ടിനോട് അടുത്തിരിക്കുന്നു…….. […]

മഞ്ഞു പെയ്യും പോലെ [നൗഫു] 3827

മഞ്ഞു പെയ്യും പോലെ.. നൗഫു   “ഇറങ്ങേടാ… നായെ എന്റെ വീടിനുള്ളിൽ നിന്നും… നിനക്കും നിന്റെ ഭാര്യക്കും എടുക്കാനുള്ളത് മുഴുവനും എടുത്തോ.. ഇനി ഒരു നിമിഷം പോലും നീയോ നിന്റെ ഭാര്യയോ.. നിന്റെ മക്കളോ ഈ വീട്ടിൽ നിൽക്കാൻ പാടില്ല…”   റംല തന്റെ മകൻ റഹീമിനെ നോക്കി കോപത്തോടെ പറഞ്ഞു…   “റഹീമിന്റെ ഉമ്മ ഉറഞ്ഞു തുള്ളുന്നത് പോലെ പറയുന്നത് ഒരു വാക് കൊണ്ട് പോലും പ്രതിരോധിക്കാതെ റഹ്മാൻ കേട്ടു നിന്നു…”   ഇന്നലെ ദുബായിൽ […]