മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

Views : 3571

“അത് ശരിയാ..അതൊക്ക പറയാതെ തന്നെ മനസ്സിലാക്കേണ്ടതാ.. അവന്റെ പെരുമാറ്റത്തിൽ നിന്ന്.. അത് നിനക്ക് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ…അത് വിട്ടേക്ക് ടീ ”

ബാക്കി നമ്മളെ ചെക്കൻ ഏറ്റെടുത്തു..ഓൻ നല്ല തള്ള് തുടങ്ങി..
അപ്പോഴാ ഞാൻ അച്ചൂനെ നോക്കിയത്.. എവിടെയോ അന്തം വിട്ട് നോക്കുന്ന്..

“ആമീ..അതൊക്കെ വിട്..നമ്മൾ പറയുന്നതൊന്നും നീ കേൾക്കേണ്ട.. ഞാൻ ഇപ്പോൾ അച്ചൂനോട്‌ സംസാരിക്കുന്നത് നീ കേട്ടിട്ടില്ലേ…അപ്പോ അത് എന്താണ്..നീ തന്നെ പറ..
അതും പോട്ടെ… അത് കേട്ടതിനു ശേഷം അവന്റെ മൂഡ് നോക്കിയേ… ദാ… നോക്ക്..
ഇനി പറ…നമ്മൾ പറയുന്നത് കള്ളം ആണെന്ന് നിനക്ക് ഇനിയും തോന്നുന്നു എങ്കിൽ നമ്മൾ പോയേക്കാം ”

മോനേ… അച്ചൂ.. കറക്റ്റ് ലുക്ക്‌ മോനേ.. നീ പൊളിച്ച്

“ടാ.. ഷെഫി.. അപ്പോൾ അവൻ രാത്രി നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോൾ പറഞ്ഞതൊക്കെ കള്ളം ആണെന്നാണോ നീ പറയുന്നത് ”

” അതിലെ നായിക പറയുന്നു കള്ളം ആണെന്ന്…പിന്നെ ഞാൻ എന്താ വേണ്ടേ ”

“എന്താ ഇക്കാ.. നിങ്ങളൊക്കെ ഇങ്ങനെ… ഒന്ന് തുറന്നു പറയോ ”

“അവൻ ഓരോ രാത്രിയിലും..”

“നിർത്ത്..ഞാൻ പറയാം ”

ഈ പൊട്ടൻ നല്ല രീതിയിൽ കൊണ്ട് വന്നിട്ട് ലാസ്റ്റ് പൊട്ടിക്കലുണ്ട്..അത് കൊണ്ട് ഞാൻ തന്നെ പറയലാ നല്ലത്.

“നിനക്കറിയോ ആമീ… എല്ലാ രാത്രികളിലും നീയാണ് അവന്റെ മനസ്സിൽ നിറച്ചും..നിന്നെ കുറിച്ചേ ഉളളൂ സംസാരം മൊത്തം…ആമീ..ഇതാണ്.. അതാണ്‌… നിന്നെ കുറിച്ച് ഞങ്ങൾ അറിഞ്ഞതെല്ലാം അവനിൽ നിന്നാണ്. ”

“ഇക്കാ..അതിനു എന്റെ എൻഗേജ്മെന്റ് കഴിഞ്ഞതല്ലേ ”

പടച്ചോനെ..പണി പാളിയാ
ഇത് നമ്മൾ അറിഞ്ഞില്ലല്ലോ..
പെട്ടാ..
ഷാഹീന്റെ മോന്ത മാറാൻ തുടങ്ങി… വേഗം എന്തെങ്കിലും ഇട്ടില്ലെങ്കിൽ ഓൻ കൊളാക്കും.

“അതെന്നെയല്ലേ ആമീ നമ്മൾ ഇപ്പോൾ പറയാൻ വന്നതിനു കാരണം… അപ്പോഴല്ലേ നീ നമ്മളെ തട്ടി മാറ്റുന്നേ ”

“ഇല്ലിക്കാ.. നിങ്ങൾ പറ.. ”

“എന്റെ ആമീ..നിന്നോട് അവൻ ഇവിടുന്ന് ചിരിച്ചു കളിച്ചു സംസാരിക്കുന്നു എന്നേ ഉളളൂ… ഈ കുറച്ചു ദിവസങ്ങളായി രാത്രി ഫുൾ കരച്ചിലാ.. നീ വിശ്വസിക്കൂല്ലാ..
കാരണം, നീ അവന്റെ കരച്ചിലും കണ്ടില്ല..മനസ്സും കണ്ടില്ല.. ”

“കാണാൻ ശ്രമിച്ചിട്ടില്ല.. അങ്ങനെ പറ ഷെഫീ..”

“അതെന്നെ… കാണാൻ ശ്രമിച്ചിട്ടില്ല ”

ഈ ചങ്ങായി ഇടയ്ക്ക് കയറി കാലി പോസ്റ്റിൽ ഗോൾ അടിക്കുന്നുണ്ടല്ലോ🤨..

“ഇക്കാ..അതിനു അച്ചൂന്  ഷബ്‌നയെ ഇഷ്ടല്ലേ ”

പടച്ചോനെ.. വീണ്ടും കുടുങ്ങിയാ..

“അതെന്നെയാ ഞാൻ പറഞ്ഞു വരുന്നത്..നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞില്ലേ..അപ്പോൾ അവനു നിന്നിൽ നിന്നു അകലം പാലിക്കണം.. അല്ലെങ്കിൽ അറിയാതെ അവൻ അവന്റെ  പ്രണയം  തുറന്ന് പറയേണ്ടി വന്നേനേ..അവൻ അങ്ങനെ പറഞ്ഞെങ്കിൽ നിനക്ക് നോ എന്ന് പറയാൻ പറ്റോ.. നിന്നെ കൊണ്ട് അതിനു പറ്റോ.. നീ തന്നെ പറ.. പറ്റോ?  ”

“ഇല്ല ”
ഓന്റെ ഗോളടി  തുടങ്ങി

“അതെന്നെ… പറ്റില്ല.. അല്ലേ..ആമീ ”

“ഹ് മ്മ് ”

“അതിനു വേണ്ടി അവൻ പറഞ്ഞ കള്ളമാണ് ഷബ്‌ന.”

ഏറ്റു മോനേ.. ഏറ്റു.. കണ്ണ് നിറഞ്ഞ്..വരട്ടെ.. പുറത്തേക്ക് വരട്ടെ..

“നീ ഇനിയെങ്കിലും പറ…നിനക്ക് അവനോട് എപ്പോഴെങ്കിലും, ഒരിക്കലെങ്കിലും തോന്നീട്ടില്ലേ…എന്നോട് പറ ”

“ഷഫീക്കാ എന്നോട് ഒന്നും ചോദിക്കല്ലേ.. പ്ലീസ് ”

“അല്ലെങ്കിൽ തന്നെ നീ ഒന്ന് ചിന്തിച്ചു നോക്കിയേ ആമീ..ഒരു പത്തിരുപത് ദിവസം കഴിഞ്ഞു നീ അവിടെ എംബ്ലത്തിന്റെ അവിടെ നോക്കിയാൽ അവൻ ഉണ്ടാകോ… ഒന്ന് വിളിച്ചാൽ വരാൻ പറ്റോ അവന്…”

ഗോളടി വീണ്ടും..

പെണ്ണ് ശരിയായ കരച്ചിൽ ആയല്ലോ പടച്ചോനെ… പണി കിട്ടോ..ആരെങ്കിലും വരുന്നുണ്ടോ.. ആ പ്രിൻസിപ്പൽ അബ്ദുള്ള കണ്ടാൽ തീർന്നു… ഇന്നലെ ലാസ്റ്റ് വാണിംഗ് കിട്ടിയതേ ഉളളൂ…

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

8 Comments

  1. വടേരക്കാരൻ

    എന്തോന്നാ ടോ ഇത്
    അടൂരിൻ്റെ സിനിമയോ?
    ഒരു പണിയും ഇല്ല അല്ലേ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇല്ല മോനെ..
      ഒരു പണിയും ഇല്ലാത്തത് കൊണ്ട് മാത്രം ഇതിനിറങ്ങിപുറപ്പെട്ടതാണ്…
      ഏതായാലും, അടൂരിന്റെ പടങ്ങളോട് ഉപമിച്ച താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  2. °~💞അശ്വിൻ💞~°

    😂😂😂

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം 🥰

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️👍👍👍👍👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ 🥰🥰

  4. Oru kallyanam mudakkiyappo cheriya oru sugam😆😆😆

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😄😄

      സ്നേഹം 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com