ഒരു അഡാർ ലൗ?? [captain Steve Rogers] 70

ഓഫീസിൽ എത്തിയ ഉടനെ തന്നെ മഴയത്തു വന്ന എന്നെ പോലും വകവയ്ക്കാതെ അവൾ ഓടി അവളുടെ സ്കൂട്ടറിന്റെ അടുത്ത് എത്തി…സ്കൂട്ടർ എടുത്തു തിരിച്ചു പോകുന്ന സമയത്തു അവൾ പതിയെ എന്റെ അടുത്ത് വന്നു വണ്ടി നിർത്തി… എന്നിട്ട് എന്നോട് ചോദിച്ചു….ഈ വണ്ടി നന്നാക്കിയതിന്റെ പൈസ എപ്പോഴാ താൻ എനിക്കു തരിക…ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ എന്താണെന്നു അപ്പോൾ ഞാൻ അറിഞ്ഞു…. പകച്ചു നിന്ന എന്നെ നോക്കി പതിയെ ഒരു പുഞ്ചിരി എറിഞ്ഞിട്ടു അവൾ തിരികെ പോയി…..പതിയെ ഓർമകൾ അയവിറക്കി കൊണ്ട് ഞാനും ഫ്ലാറ്റിലേക്ക് തിരിച്ചു….അങ്ങനെ ഫ്ലാറ്റിൽ കയറി എന്തു ചെയ്യണം എന്നു അറിയാതെ ഇരുന്ന എന്നെ തേടി അവളും എന്റെ ഫ്ലാറ്റിലേക്ക് വന്നു….അവളുടെ ആ വരവിനെ കണ്ടു ആസ്വദിച്ചു കൊണ്ടിരുന്ന എന്റെ മുഖത്തേക്ക് നോട്ടം എറിഞ്ഞു കൊണ്ട് അവൾ ചോദിച്ചു ആദ്യം ആയി ഫ്ലാറ്റിൽ വരുന്ന ഒരാൾക്ക് കുടിക്കാൻ എന്തേലും ഒക്കെ എടുക്കാം…അപ്പോഴാണു ഞാനും ആ കാര്യം ഓർത്തത്..ഉടനെ തന്നെ ചായ എടുക്കാൻ പോയ എന്നെ തടഞ്ഞു കൊണ്ട് അവൾ എന്നോട് പറഞ്ഞു…ഇന്ന് തനിക്ക് ഞാൻ ചായ ഉണ്ടാക്കി തരാം… അതോടെ ഞാൻ ഹാപ്പി…. പക്ഷെ ഇതൊന്നും ഒരാൾക്ക് ഇഷ്ടപ്പെടുന്നില്ലയിരുന്നു….എന്റെ മനസാക്ഷിക്കു…അങ്ങനെ ഓരോന്നും ആലോചിച്ചു കൊണ്ടിരുന്ന എന്റെ മുന്നിലേക്ക് ചായയുമായി അവൾ വന്നു… സ്വപ്നത്തിലെന്നോണം ആ ചായ മേടിച്ചു കുടിച്ചതും അണ്ണാക്ക് പൊള്ളി കുടലിൽ കൂടെ പുക പുറത്തേക്ക് വന്നു…?? ഇതെല്ലാം ഒരു ചെറു ചിരിയോടെ നോക്കി കൊണ്ട് നിന്ന അവൾ എന്നോട് ചോദിച്ചു.. മാഷിന്റെ ചായ വേറെ ആരും എടുത്തു കുടിക്കില്ലല്ലോ….ആകെ ചമ്മിയ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ചോദിച്ചു… മാഷേ നമ്മുക്ക് ഒരു റൈഡ് പോയാലോ? അങ്ങനെ മഴയും കട്ടൻ ചായയും അതു പോലെ എന്റെ സ്വപ്ന സുന്ദരിയുടെ വാക്കും കേട്ടു കൊണ്ട് ഞങ്ങൾ ചായ ഗ്ലാസ്സ് അവിടെ വച്ചിട്ടു റൂമിൽ നിന്നും ഇറങ്ങി… എന്റെ പടക്കുതിരയുമായി യാത്ര തുടങ്ങി….അടുത്തുള്ള ഒരു ചെറിയ കുന്നിലേക്കാണു ഞങ്ങൾ പോയത്….എന്റെ സാറേ ആ മഴതോർന്ന തണുത്ത അന്തരീക്ഷത്തിൽ എന്റെ ആ സുന്ദരിയുടെ കൂടെ ആ കുന്നിൻമുകളിലെ  ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു….ആ സമയം ഒരു നാണം കലർന്ന മുഖഭാവത്തോടെ അവൾ എന്നോട് ചോദിച്ചു…മഹാദേവ്‌ തനിക്ക് എന്നോട് എന്തേലും പറയാൻ ഉണ്ടോ എന്നു…. ആ സമയം സന്തോഷത്തോടെ അതിലേറെ വിറക്കുന്ന മുഖഭാവത്തോടെ ഞാൻ പറഞ്ഞു….താൻ ഉണ്ടാക്കിയ ചായ അടിപൊളി ആയിരുന്നു…??? അതോടെ നാണത്തോടെ നിന്ന അവളുടെ മുഖത്ത് കാർമേഘം ഉരുണ്ടു കൂടുന്നത് ഞാൻ കണ്ടു….ഉള്ളിൽ ഉണ്ടായ സങ്കടം കണ്ണീർ തുള്ളിയായി ഒരു മഴ പോലെ അവളിൽ പെയ്തു തുടങ്ങി….ഒരു നിമിഷത്തിന്റെ ഇടവേളയിൽ എന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചു കൊണ്ടു അവൾ എന്നോട് ചോദിച്ചു…ഇനിയേലും ആ കണ്ണിൽ എന്നോട് തോന്നിയ ഇഷ്ട്ടം ഒന്നു തുറന്നു പറഞ്ഞൂടെ…. താൻ കള്ളം പറഞ്ഞാലും ഓരോ തവണയും എന്നെ ആരാധനയോടെ നോക്കുന്ന തന്റെ കണ്ണുകൾ കള്ളം പറയില്ലല്ലോ…..ആ നിമിഷത്തിലും എനിക്ക് അതിശയം തോന്നി…..നമ്മൾ മനസ്സിൽ മാത്രം ചിന്തിക്കുന്ന കാര്യങ്ങൾ ഈ പെണ്ണുങ്ങൾ എങ്ങനെയാ കണ്ടു പിടിക്കുന്നത്…അപ്പോഴാണ് പണ്ട് ആരോ പറഞ്ഞ കാര്യം എന്റെ മനസിലേക്ക് കടന്നു വന്നത്….ഈ ലോകത്തു മനസിലാക്കാൻ പറ്റാത്തത് ഒന്നേ ഒള്ളു…പെണ്ണിന്റെ മനസ്സ്….. അതു നമ്മളെ ചുറ്റിച്ചു കൊണ്ടേ ഇരിക്കും….ഇതെല്ലാം ആലോചിച്ചു കൊണ്ട് ഇരുന്ന എന്റെ നേർക്ക് ദൈന്യതയുടെ നോട്ടം എറിഞ്ഞു കൊണ്ട് അവൾ നോക്കി… ആ നോട്ടത്തിൽ ഞാൻ കണ്ടു…അവളുടെ ആ കണ്ണുകളിൽ പ്രണയത്തിന്റെ അലയൊലികൾ…..??….. ആ കണ്ണുകളെ നോക്കി കള്ളം പറയാൻ എനിക്ക് ആവില്ലായിരുന്നു…. എന്റെ സ്വപ്നങ്ങളിൽ മാത്രം വന്നു നിന്നിരുന്ന ആ സുന്ദരി ഇന്നു എന്റെ മറുപടിക്കായി കാത്തു നിൽക്കുന്നു…..അതോടെ ഏറെ ധൈര്യത്തോടെ അതിലേറെ നാണത്തോടെ ഞാൻ അവൾക്കായി എന്റെ മനസ്സു തുറന്നു….എന്റെ ഇഷ്ടം അവളെ അറിയിച്ചു… അവളുടെ നാണത്തിൽ പൊതിഞ്ഞ ആ പുഞ്ചിരി അതു എന്റെ മനസ്സിനെ തന്നെയും കീഴ്പ്പെടുത്തിയായിരുന്നു….അവൾ സ്നേഹത്തോടെ എന്നെ കെട്ടിപിടിക്കുമ്പോൾ ഈ ലോകം തന്നെ എന്നിൽ നിന്നും അകലുന്നതായി എനിക്ക് തോന്നി…. ഏറ്റവും ഒടുവിൽ എന്തിനോ വേണ്ടി വിറകൊള്ളുന്ന അവളുടെ ആ നനുത്ത ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ മുത്തം വയ്ക്കുമ്പോൾ ആ ചുണ്ടുകളുടെ മധുരം മാത്രമായിരുന്നു എന്റെ ഉള്ളിൽ??…..

പെട്ടെന്നു ആണ് ഒരു പടക്കം പൊട്ടിയ ശബ്ദം എന്റെ കാതിൽ പതിഞ്ഞത്…പിന്നെ പതിയെ അതൊരു വേദനയായി എന്റെ മുഖത്തും പടർന്നു പിടിച്ചു…. ആ സമയത്തു പെട്ടെന്നുള്ള അലർച്ച കേട്ടു ഞാൻ ഞെട്ടി ഉണർന്നു…. എന്റെ റൂം മേറ്റും ആത്മാർത്ഥ സുഹൃത്തുമായ കിരണിന്റെ കൈയും എന്റെ മുഖവും കൂട്ടി മുട്ടിയ ശബ്ദം ആയിരുന്നു അതു….??? പെട്ടെന്നു കിട്ടിയ അടിയിൽ പകച്ചു നിന്ന എന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി കൊണ്ട്  അവൻ പറഞ്ഞു…..കള്ളും മൂത്തു കയറി വന്നതും പോരാഞ്ഞിട്ട് നട്ട പാതിരക്കു ഉമ്മ വയ്ക്കാൻ ഇറങ്ങിയിരിക്കുന്നു….തെണ്ടി….??? മനുഷ്യനെ സമാധാനം ആയി ഉറങ്ങാനും സമ്മതിക്കില്ല ഇവനൊക്കെ…. അപ്പോൾ ഇത്രേം നേരം കണ്ടത് ഒക്കെ സ്വപ്നം ആണെന്നുള്ള തിരിച്ചറിവുണ്ടായ സമാധാനത്തിൽ വീണ്ടും ഞാൻ ഉറങ്ങാനായി തിരിഞ്ഞു കിടന്നപ്പോൾ എന്റെ മനസാക്ഷി എന്നോട് വീണ്ടും പറഞ്ഞു….. “നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെ ആണല്ലോ അവസ്ഥ”…..???

20 Comments

  1. Chathichathaa guyss…???

    1. Captain Steve Rogers

      സാരമില്ല… നമ്മുക്ക് കാവിലെ പാട്ടു മത്സരത്തിന് കാണാം???

  2. Kashttam thannae muthalali.swpanathilanenkilum oru kiss miss akkiyathil???

    1. Captain Steve Rogers

      ചതിച്ചതാ എന്നെ….???

  3. Nicee brooo?

    1. Captain Steve Rogers

      സ്നേഹം❤️

  4. kollaam, superb… amazing writing. 🙂

    spacing / paragraphing onnu sradhikkane. 🙂

    1. Captain Steve Rogers

      അടുത്ത കഥയിൽ ഉറപ്പായിട്ടും കൂടുതൽ മാറ്റങ്ങൾ കൊണ്ടു വരുന്നതാണ്…??❤️❤️ സ്നേഹം??

  5. Last dialogue pyaari ne orma Vann ?

    1. Captain Steve Rogers

      ഇരിക്കട്ടെ പ്യാരിക്കും ഒരു കുതിരപവൻ???

  6. ?? Pwolichu

    1. Captain Steve Rogers

      സ്നേഹം❤️❤️

  7. കൊള്ളാം മോനെ നിന്നെ ഞാൻ നിരാശ പെടുത്തുന്നില്ല. ?നായകന്റെ അവസ്ഥ പരിതാബകരം ആണല്ല് ??

    1. Captain Steve Rogers

      ???

  8. മണവാളൻ

    ? എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ.

    മച്ചാനെ പൊളിച്ചു ?

    1. Captain Steve Rogers

      മണവാളൻ ബ്രോ….???

    1. Captain Steve Rogers

      ???

    1. Captain Steve Rogers

      ❤️❤️?

Comments are closed.