മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

Views : 3571

“അയ്യോ.. അതൊന്നുമല്ല.. ഒന്ന് ഓളെ പരിചയപ്പെടുന്ന്..ഇപ്പോ വരും..മോൻ അവിടെ നിക്ക് ”

“ടാ..കളിക്കല്ലേ.. സീൻ ആകും.. ഞാൻ അങ്ങോട്ട്‌ വരുന്ന് ”

“ഹാ….നീ വന്നോ..പിന്നെ ഒരു കാര്യം..ഫോട്ടോ എന്റെ മൊബൈലിൽ ഉണ്ട്ട്ടോ”

“ഹാ..ടാ..ശൈത്താനേ..പന്ത് എപ്പോഴും ഒരേ കോർട്ടിൽ ആയിരിക്കൂല്ലാ..അതോർക്കുന്നത് നല്ലതാ എല്ലാവർക്കും.. ”

“അതിനു നീ എന്തിനാ ടെൻഷൻ ആകുന്നെ അച്ചൂ..നമ്മൾ ഒന്നും ആക്കൂല്ല ഓളെ… അത് പോലെ തിരിച്ചു തരും ”

ഓൻ ഫോൺ കട്ട് ചെയ്തു… പക്ഷേ ഞാൻ ചെയ്തില്ലല്ലോ..കുറച്ചു ആമീന്റെ അടുത്തേക്ക് നീങ്ങി നിന്നു..

“ഇല്ലേടാ അച്ചൂ… ഞാൻ പറയും… പറഞ്ഞേ പറ്റൂ… ഇനി ഇത് വെച്ച് നിക്കാൻ പറ്റില്ല… ഇനി ആകെ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമേ ഉളളൂ..ഇവൾ ഇപ്പോഴെങ്കിലും അറിയട്ടെ..നീ കൊന്നാലും പ്രശ്നൂല്ല..ഞാൻ പറയും  ”

പടച്ചോനെ…ഏൽക്കുന്നുണ്ടോ…ഓനെ ഇവൾ കണ്ടിനാ.. ഇല്ല.. അൽഹംദുലില്ലാഹ്..
ആഹാ..പെണ്ണിന്റെ മുഖത്ത് ടെൻഷനോട്‌ കൂടിയ ചോദ്യ ചിഹ്നം കാണുന്നുണ്ടല്ലോ…

“എന്താ ഷാഹിക്കാ ”

“ഷാഹി..നിക്ക്…ഞാൻ പറയാ”

“നീ എന്നെ പേടിക്കുകയൊന്നും വേണ്ട.ഞാൻ അങ്ങനെ ചുമ്മാ പേടിപ്പിച്ചതാ..ഒരു ആങ്ങളയെ പോലെ കണ്ടാൽ മതി…
ഞാൻ പറയുന്നതിന് നീ മനസ്സ് തുറന്നു പറയണം… പിന്നീട് പറയാൻ പറ്റിയില്ല എന്ന കുറ്റബോധം നിനക്ക് ഉണ്ടാകാൻ പാടില്ല..ഞങ്ങൾക്കും ”

ഇവൻ ഇത് എവിടേക്കാ എന്ന് ചിന്തിച്ച് നമ്മളെ ഷാഹി 🤔

“പറ ഇക്കാ.. എന്താ ”

“അച്ചൂനെ നീ എങ്ങനെയാ കാണുന്നേ ”

“ബെസ്റ്റ് ഫ്രണ്ട് ”

“സത്യം പറയണം…. ഞങ്ങളെ പേടിയൊന്നും വേണ്ട ”

“ഇല്ല ഇക്കാ..സത്യാ ”

“ഞാൻ പറഞ്ഞില്ലേടാ ഷാഹീ…എല്ലാം അവന്റെ തോന്നലാ ”

“എന്ത് തോന്നൽ ഇക്കാ ”

ഷാഹിക്ക് കത്താൻ തുടങ്ങീട്ടുണ്ട്..ഓനും തുടങ്ങി..

“നീ മനസ്സിലാക്കണമായിരുന്നു ആമീ..അല്ലാതെ ഞങ്ങൾ പറഞ്ഞിട്ടല്ല നീ അറിയേണ്ടത്..എല്ലാം അവന്റെ തെറ്റ് തന്നെയാ ”

“ഷഫീഖാ…എന്താ.. ഒന്ന് സത്യം പറയോ ”

“ഞാൻ ഇപ്പോ എങ്ങനെയാ പറയാ..
അല്ലെടീ..അവന്റെ പെരുമാറ്റത്തിൽ നിനക്കൊന്നും തോന്നീട്ടില്ലേ ഇത് വരെ ”

“നിങ്ങം പറഞ്ഞു വരുന്നത്? ”

“ഹാ..അതെന്നെ”

“ഇല്ല.. ഞാൻ വിശ്വസിക്കൂല്ല… ഓർക്ക് അങ്ങനെയൊന്നുമില്ല “

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

8 Comments

  1. വടേരക്കാരൻ

    എന്തോന്നാ ടോ ഇത്
    അടൂരിൻ്റെ സിനിമയോ?
    ഒരു പണിയും ഇല്ല അല്ലേ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇല്ല മോനെ..
      ഒരു പണിയും ഇല്ലാത്തത് കൊണ്ട് മാത്രം ഇതിനിറങ്ങിപുറപ്പെട്ടതാണ്…
      ഏതായാലും, അടൂരിന്റെ പടങ്ങളോട് ഉപമിച്ച താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  2. °~💞അശ്വിൻ💞~°

    😂😂😂

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം 🥰

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️👍👍👍👍👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ 🥰🥰

  4. Oru kallyanam mudakkiyappo cheriya oru sugam😆😆😆

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😄😄

      സ്നേഹം 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com