മരണാനന്തരം സുകു 55

Views : 710

“പറഞ്ഞോളൂ കണക്കു… ഇതിനെല്ലാം പ്രതിവിധിയായി ഞാൻ എന്ത് ചെയ്യണം എനിക്ക് ശിക്ഷ തരു…”

തന്റെ ഇരുകൈകളും നീട്ടിക്കൊണ്ട് കുറ്റബോധത്തോടെ സുകു പറഞ്ഞു.

“ബാക്കി ഒക്കെ തെറ്റാണെങ്കിലും മറ്റൊരാളുടെ ജീവൻ എടുക്കുക എന്നത് ആണ് നിന്നെ തെറ്റുകാരൻ ആക്കിയത്…. അതുകൊണ്ട് അതിനുള്ള ശിക്ഷ മാത്രമേ ഉള്ളൂ… ”

അപ്പോളേക്കും കണക്കു ശാന്തൻ ആയിരുന്നു.

എന്നാൽ സുകുവിന്റെ ഉള്ളിലെ കുറ്റബോധം തിളച്ചു ഇളകി മറിഞ്ഞു.

“എത്രയും പെട്ടന്ന് ആവട്ടെ എനിക്ക് ശിക്ഷ അനുഭവിക്കാൻ മുട്ടുന്നു…”

“എന്നാൽ അങ്ങനെ ആവട്ടെ….”

കണക്കു അത് പറഞ്ഞതും സുകുവിന്റെ ബോധം പോയി.

കണ്ണുതുറന്നു നോക്കുമ്പോൾ അവൻ കാണുന്നത് താൻ ഒരുകൂട്ടം ഉറുമ്പുകളുടെ ഇടയിൽ നിൽക്കുന്നതാണ് അല്പനേരംകൊണ്ടാണ് താനും ഒരു ഉറുമ്പാണെന്ന് അവനു മനസ്സിലായത് ഈ ഉറുമ്പുകൾ പോകുന്നതിന്റെ കൂടെ താനും പോകുന്നുണ്ട് എന്നവന് മനസ്സിലായി. അനങ്ങാതെ നിൽക്കാൻ നോക്കിയിട്ടും തനിക്കു അതിനു പറ്റുന്നില്ല എന്ന് അവനു മനസ്സിലായി.

പെട്ടന്ന് തന്റെ മുകളിൽ വല്യ ഒരു നിഴൽ സുകു കണ്ടു അതെന്താണ് എന്ന് നോക്കിയപ്പോൾ അതൊരു മനുഷ്യ കൈ ആയിരുന്നു അത് തന്നെയും കൂടെ ഉള്ള കുറച്ചു ഉറുമ്പുകളേയും എടുത്തുകൊണ്ടു പോയി അല്പം ഉയരത്തിൽ എത്തിയപ്പോളാണ് അത് ഒരു കൊച്ചു കുട്ടി ആണെന്ന് മനസിലായത് ശ്രദ്ധിച്ചു നോക്കിയപ്പോൾ സുകുവിന് മറ്റൊരു കാര്യം കൂടി മനസ്സിലായി ആ കുഞ്ഞിന് തന്റെ ചെറുപ്പകാലത്തെ അതെ മുഖഛായതന്നെ.

അടുത്ത നിമിഷം ആ കുട്ടി തന്നേ കടിച്ചരയ്ക്കുന്ന വേദന അനുഭവിച്ച സുകുവിന്റെ ബോധം ഉടനെ പോയി.

കണ്ണുതുറക്കുമ്പോൾ മുൻപിലതാ കണക്കു നിൽക്കുന്നു.

അയ്യാള് കയ്യിലൊരു നൂറ്റെൺപത് പേജിന്റെ ബുക്കും പിടിച്ചു നിൽക്കുകയാണ്. സുകു പ്രത്യക്ഷപ്പെട്ട ഉടനെ അതിന്റെ ആദ്യത്തെ പേജിലേ ആദ്യത്തെ വരിയിൽ ഒരു ടിക് ഇട്ടു.

സുകുവിന് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കിളിപാറി മുൻപ് ആ കുട്ടി കടിച്ചതിന്റെ വേദനയും ഉണ്ട്.

“ടോ എന്താടോ ഇത്…”

അവൻ കണക്കുവിനോട് ചൂടായി.

“ഇതാണ് നിനക്കുള്ള ശിക്ഷ… ഇത്രയും കാലം കൊന്നിട്ടുള്ള ജീവികളായി നീ ജനിക്കും എന്നിട്ട് നിന്റെ മനുഷ്യജന്മത്തിന്റെ കൈകൊണ്ടു തന്നേ മരിക്കും…”

“എടൊ പക്ഷേ ഉറുമ്പിനേ ഒക്കെ കൊന്നത് ഒരു തെറ്റാണോ??”

“ഉറുമ്പായാലും കൊതുകയാലും ഒരുപോലെ ആണ്….”

കണക്കു തറപ്പിച്ചു പറഞ്ഞു.

“എടൊ പക്ഷേ ഞാൻ എന്തോരം ഉറുമ്പിനെയൊക്കെ കൊന്നു കാണുമെന്നു അറിയാമോ ഇതെല്ലാം കഴിയുമ്പോ എത്ര നാളാകുമെന്നാ തന്റെ…..”

പറഞ്ഞു മുഴുമിക്കാൻ സമ്മതിച്ചില്ല സുകുവിന്റെ ബോധം അപ്പളേക്കും പോയി.

Recent Stories

The Author

Tom D Azeria

9 Comments

  1. എന്റെ കാര്യത്തിൽ ആയിരങ്ങളുടെ കണക്ക് ഉണ്ടാവില്ല… ലക്ഷങ്ങളും അതുക്കും മേലെയും.. 😭😭

    കഥ ഇഷ്ടായി ❤️❤️

  2. Ee കിടാണു നെ കൊന്ന കിടാണു ആവുമോ 🤔

  3. എന്റെ അവസ്ഥ എന്തായിരിക്കും 😱😱😱😱

  4. Truly interesting 🙂

  5. കൊള്ളാം ബ്രോ 😄👍🏼

  6. മണവാളൻ

    🤣🤣 അടിപൊളി 💞

  7. കൊള്ളാം പൊളി 😂😁

  8. 😂😂😂😂

    1. മണവാളൻ

      🤣🤣 അടിപൊളി 💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com