വേശിയുടെ തുറന്നുപറച്ചിലുകൾ [അധിരഥി] 80

Views : 7010

 

ഇന്ന് രാവിന്റെ മടിയിൽ സ്വയം ശരീരം വിറ്റ് ജീവിക്കുന്ന ഒരു തെരുവ് പെണ്ണാണ്.

5 ഉം,10 ഉം,15000 ഉം അടക്കം സ്ത്രീശരീരം കൊത്തിവലിക്കുന്ന കഴുകൻകൂട്ടം എനിക്ക് വിലയിട്ടു.

സദാ ലോഡ്ജുകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ എന്തിന് മന്ത്രി മന്ദിരങ്ങൾ പോലും എനിക്ക് മുമ്പിൽ അവർ തുറന്നിട്ടു.

ഞാൻ മാത്രമല്ല എന്നെപ്പോലെ ധാരാളം തെരുവ് പെണ്ണുങ്ങളെ നിങ്ങൾക്ക് ഈ നഗരത്തിന്റെ പല ചേരികളിലും കാണാൻ കഴിയും.

സമൂഹത്തിലെ ചില ചെന്നായ്ക്കളുടെ കാമകണ്ണിൽപ്പെട്ട് ഇത് ജീവിതമാർഗമായി സ്വീകരിക്കേണ്ടി വന്നവരാണ് ഞങ്ങളിൽ പലരും.

ചില ചെന്നായ്ക്കൾ ഞങ്ങളുടെ ശരീരം കടിച്ചു കീറുകയും പുതിയ ജന്മങ്ങൾക്ക് പിറവി കൊടുക്കുകയും ചെയ്യും.

ഇത്തരം ജന്മങ്ങളെ തെരുവ് നായ്ക്കൾ അല്ലെങ്കിൽ തന്തയില്ലാത്തവർ എന്ന് സമൂഹം വിളിക്കും.

പിടിച്ചുപറിയും, മോഷണവും നടത്തുന്നവർ, കൊലപാതകങ്ങൾ ചെയ്യുന്നവർ എന്തിന് ഏറെ പറയാൻ ഒരു നേരത്തെ ഭക്ഷണത്തിന് സ്വന്തം അമ്മയെ കൂട്ടികൊടുത്ത് അതിന്റെ കൂലി കൈപ്പറ്റുന്ന മക്കളെ വരെ നിങ്ങൾ ഈ നഗരത്തിൽ കാണാൻ സാധിക്കും.

മുലകുടി മാറാത്ത തന്റെ കുഞ്ഞുങ്ങളെ ഉറക്കികിടത്തി ആവശ്യക്കാരനുമായി കിടക്കപങ്കിടുന്ന എത്രയോ സ്ത്രീകളുണ്ട് ഈ നഗരത്തിൽ.

അവൾ തുടർന്നു. ഞങ്ങളിൽ ആരും ഇതിലേക്ക് ഇഷ്ടപ്പെട്ട് എത്തപ്പെട്ടവർ അല്ല. സാഹചര്യങ്ങൾ അല്ലെങ്കിൽ പുരുഷൻ എന്ന ചെന്നായ ഒരുക്കിവെച്ച കെണികൾ വീണുടഞ്ഞ സ്ത്രീജന്മങ്ങൾ ആണ് ഞങ്ങളിൽ പലരും.

ഇനി നിങ്ങൾക്ക്‌ എന്നെക്കുറിച്ച് എന്താണ് അറിയേണ്ടത്.

 

ഞാൻ വീണ്ടും സ്തബ്ധനായി.

എന്റെ നാവ് ഒരു നിമിഷം നിശ്ചലത പ്രാപിച്ചു.

ഇനി എന്ത് ചോദിക്കും എനിക്ക് അറിയില്ല. പെട്ടെന്ന് അവൾ പറഞ്ഞു.

സൂര്യന് ഇന്ന് എന്ത് ഭംഗിയാണ്.

അവളുടെ ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ആചര്യപ്പെട്ടു.

എന്നിട്ട് ലോകപ്പിന് പുറത്തെ ജനലിലൂടെ വെളിയിലേക്ക് നോക്കി.

സൂര്യൻ ഉദിച്ചുവരുന്നു.

പെട്ടെന്ന് ഞാൻ എന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി സമയം 6:10 AM.

ഇവളോട് സംസാരിച്ചിരുന്ന് സമയം പോയത് ഞാൻ അറിഞ്ഞില്ല.

അതെ ഇന്ന് നല്ല സുന്ദരനാണ് സൂര്യൻ.

Recent Stories

The Author

അധിരഥി

20 Comments

  1. വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.

    1. അധിരഥി

      കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.

  2. അടിപൊളി നല്ല കഥ 🥰 .

    1. അധിരഥി

      Thanks 🥰🥰🥰

  3. Continue cheyyamo…
    Oru love story aayitt????

    1. അധിരഥി

      ഞാൻ ശ്രമിക്കാം
      Thanks 🙂

      1. ❤️🔥👍

        1. അധിരഥി

          🥰👍

  4. ❤️❤️❤️❤️

    1. അധിരഥി

      Thanks 🥰

  5. അശ്വിനി കുമാരൻ

    പൊളി.. My dear ❤️

    1. അധിരഥി

      Thanks dear🥰🥰🥰🥰🥰🥰

  6. Good attempt
    well written 🙂

    1. അധിരഥി

      Thanks 🙂

  7. Good message

    🙂💔…

    1. അധിരഥി

      Thanks 🙂

  8. ഏവൂരാൻ

    ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…

    മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… 😭

    നല്ല അവതരണം…

    1. അധിരഥി

      Thanks 🙂

    1. അധിരഥി

      Thanks 🙂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com