മരണാനന്തരം സുകു 55

Views : 710

അവൻ അതിലേക്കു നോക്കി എച്ച് ഡീ ദൃശ്യ മികവോടെ താൻ അങ്ങനെ കിടക്കുന്നതു അവൻ കണ്ടു നെഞ്ചത്തായിത്തന്നെ ആനവണ്ടി പ്രാന്തൻസ് അസോസിയേഷന്റെ റീത്ത് ഉണ്ടായിരുന്നു

കണക്കപ്പിള്ള തന്നെ നോക്കുന്നുണ്ടോ എന്നായിരുന്നു അപ്പോളും സുകുന്റെ ശ്രദ്ധ ഇല്ല എന്ന് ഉറപ്പായ നിമിഷം സുകു നേരെ സ്വർഗ്ഗത്തിന്റെ വാതിലിലേക്ക് ഓടി കയറി വാതിലെന്റെ തോട്ട് അടുത്ത് എത്തിയതും അവടെ ഒരു ഗ്ലാസ്സുകൊണ്ടുണ്ടാക്കിയപോലെ ഒരു ഭിത്തിയിൽ ഇടിച്ചു തിരിച്ചു തെറിച്ചു വീണു.

“ഹെയ്യോ…..”

ഇത് കണ്ടതും മിസ്റ്റർ കണക്കപ്പിള്ള കമന്നു കിടന്നു ചിരിക്കാൻ തുടങ്ങി.

എന്തിനേറെപറയാൻ ആ വാതിലുകൾ വരെ മൂക്കും തിരുമി എഴുനേൽക്കുന്ന സുകുവിനെക്കണ്ട് കുടുകുടാ ചിരിച്ചു.

“എടൊ നിനക്ക് അതിനു കേറാൻ ഒക്കൂല്ലടോ…”

ചിരി അടക്കിക്കൊണ്ട് മിസ്റ്റർ കണക്കപ്പിള്ള പറഞ്ഞു.

“താൻ വാ സമയമായി…”

സുകുവിനെയും വിളിച്ചു നരകത്തിനുള്ളിലേക്ക് കണക്കപ്പിള്ള കയറി.

അവനാവാതിലിലേക്ക് നോക്കി അതിൽ നിന്നും മിന്നലും പിണരുകൾ പുറത്തേക്കു വരുന്നുണ്ടായിരുന്നു. വാതിലിനു അടുത്ത് എത്തിയെങ്കിലും കൈ നീട്ടി വേറേ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം സുകുവും ഉള്ളിൽ കയറി.

ആകെ പേടിച്ചു വിറച്ചു നിന്ന സുകു ഞെട്ടിപ്പോയി. ഉള്ളിൽ ഭൂമി പോലെ തന്നെ ഉള്ള ഇടങ്ങൾ തന്റെ വീട് പരിസരം പോയ സ്ഥലങ്ങൾ എല്ലാമാണ് ഉണ്ടായിരുന്നത്.

തീയും ലാവയും ചൂട് എണ്ണയും ഒക്കെ പ്രതീക്ഷിച്ചു വന്ന സുകുവിന് ലോട്ടറി അടിച്ചപോലെ ആയിരുന്നു.

“ഇത്രയും സിമ്പിൾ ആയിരുന്നോ നരകം ഇതിനെയാണോ നാട്ടിലെ എഴുത്തുകാരന്മാര് പൊട്ടന്മാർ അങ്ങനെ എഴുതി വച്ചേക്കുന്നതു…”

സുകു ഒന്ന് ആലോചിച്ചു.

“ഓഹ്… അവര് മരിച്ചിട്ടില്ലല്ലോ… പിന്നെ എങ്ങനെ നരകം ഉണ്ടെന്നു മനസ്സിലായത്??? ആവോ…”

അവനു വീണ്ടും സംശയം

“ഡേയ് സുകു….”

അപ്പോളേക്കും മിസ്റ്റർ കണക്കപ്പിള്ളയുടെ വിളിവന്നിരുന്നു.

അയ്യാളുടെ അടുത്തേക്ക് എത്തിയ അവൻ അവന്റെ അടുത്ത സംശയം ചോദിച്ചു.

“മിസ്റ്റർ കണക്കു… നരകത്തിൽ വരാൻ മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത്????”

അതുകേട്ടതും കണക്കുവിന്റെ കണ്ട്രോൾ പോയി.

“എത്രയോ പാവപ്പെട്ട ജീവികളാണെടാ നീ കാരണം കൊല്ലപ്പെട്ടിട്ടുള്ളത്… അത് മാത്രമോ പാവം വൃദ്ധജനങ്ങൾ അല്പം ആശ്വാസം നൽകുന്ന സീരിയലുകൾ വച്ചുകൊടുക്കാതിരിക്കുക(കണ്ണ് തുടച്ചുകൊണ്ട്). കടയിൽ പോയി സാധാനം കട്ടെടുക്കുക പോരാത്തതിന് ദിവസം രണ്ടും മൂന്നും നേരം ഇരുന്നു കുൽസിതം കാണുക… ഇതൊന്നും പോരെ നിനക്ക്….”

“സോറി മിസ്റ്റർ കണക്കു എന്റെ ഭാഗത്തും തെറ്റുണ്ട്…”

കണക്കുവിന്റെ കണക്കു നിരത്തലിൽ സുകുവിന് ഖേദം തോന്നി.

Recent Stories

The Author

Tom D Azeria

9 Comments

  1. എന്റെ കാര്യത്തിൽ ആയിരങ്ങളുടെ കണക്ക് ഉണ്ടാവില്ല… ലക്ഷങ്ങളും അതുക്കും മേലെയും.. 😭😭

    കഥ ഇഷ്ടായി ❤️❤️

  2. Ee കിടാണു നെ കൊന്ന കിടാണു ആവുമോ 🤔

  3. എന്റെ അവസ്ഥ എന്തായിരിക്കും 😱😱😱😱

  4. Truly interesting 🙂

  5. കൊള്ളാം ബ്രോ 😄👍🏼

  6. മണവാളൻ

    🤣🤣 അടിപൊളി 💞

  7. കൊള്ളാം പൊളി 😂😁

  8. 😂😂😂😂

    1. മണവാളൻ

      🤣🤣 അടിപൊളി 💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com