വേശിയുടെ തുറന്നുപറച്ചിലുകൾ [അധിരഥി] 80

Views : 7010

ഒരു ടീച്ചർ ആവണം എന്നതായിരുന്നു എന്റെ ആഗ്രഹം.

Post Graduation, M-Phil കഴിഞ്ഞ് പലയിടങ്ങളിലും ഇന്റർവ്യൂനായി ഞാൻ പോയി.

മിക്കയിടങ്ങളിലും നല്ലൊരു തുക മുൻകൂറായി നൽകിയാൽ മാത്രമേ സ്ഥിരനിയമനം സാധ്യമാകു എന്ന അവസ്ഥയിലായിരുന്നു.

എന്നാൽ ഞാൻ ശ്രമം ഉപേക്ഷിക്കാൻ തയ്യാറായില്ല.

അവസാനം എന്റെ പരിശ്രമങ്ങളുടെ ഫലം എന്നവണ്ണം എനിക്ക് ജോലി കിട്ടി.

പക്ഷേ ആ ജോലിയിൽ പ്രവേശിക്കാൻ ഞാൻ തയ്യാറായില്ല.                           

           അതെന്താ?

 ഞാൻ ചോദിച്ചു.

അവൾ ഒന്നും മിണ്ടുന്നില്ല.

ഞാൻ വീണ്ടും ചോദിച്ചു എന്താ ജോലിക്ക് കയറാത്തത് ഞാൻ  നിർബന്ധിച്ചു.

അതൊരു കോളേജ് ഇന്റർവ്യൂന് പോയപ്പോൾ ആയിരുന്നു. നല്ല മാർക്കും വിദ്യാഭ്യാസയോഗ്യതയും മര്യാദയും ഉണ്ട്.

പക്ഷേ ജോലി കിട്ടാൻ ഇതു മാത്രം മതിയോ ?

ഞാനും അഭിമുഖം നടത്തുന്നയാൾ എന്നോട് ചോദിച്ചു.

നിനക്ക് ഇവിടെ ജോലി വേണമെങ്കിൽ നിന്റെ ഒരു രാത്രി നീ എനിക്ക് തരണം.

പച്ചയ്ക്ക് പറയുകയാണ് എങ്കിൽ അയാൾ എന്നെ കൂടെ കിടക്കാൻ വിളിക്കുകയായിരുന്നു.

നിനക്ക് അവന്റെ മുഖത്തുനോക്കി ഒന്ന് കൊടുത്തു കൂടായിരുന്നോ.

ഞാൻ ചോദിച്ചു.

ഞാനായിരുന്നെങ്കിൽ അവന്റെ തല തല്ലി പൊളിച്ചേനെ.

അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നായ്ക്കൾ.

എനിക്ക് ദേഷ്യം അടിച്ചമർത്താൻ സാധിച്ചില്ല ഞാൻ വല്ലാതെ പൊട്ടിത്തെറിച്ചു.

എന്നിട്ട് നീ എന്ത് ചെയ്തു. ഞാൻ ചോദിച്ചു.

ഒന്നും ചെയ്തില്ല.

അവൾ മറുപടി പറഞ്ഞു.

ഒന്നുമുള്ള ധൈര്യം എനിക്ക് ഇല്ല ആയിരുന്നു.

സ്വന്തം ശരീരത്തോട് കാമാഭ്യർത്ഥന നടത്തിയ അയാളോട് എതിർത്ത് പറയുവാനോ കൈ ഉയർത്തുവാനോ ഉള്ള ധൈര്യം അന്ന് എനിക്ക് ഇല്ലായിരുന്നു.

അവിടെ നിന്ന് കരഞ്ഞു കൊണ്ട് ആണ് ഞാൻ പുറത്തേക്ക് പോയത്.

വീട്ടിൽ ചെന്നിട്ടും 2,3 ദിവസം ഞാൻ പിന്നെയും കരഞ്ഞു.

അതോടെ ജോലിക്ക് വേണ്ടിയുള്ള ശ്രമം  ഉപക്ഷിച്ച് ഞാൻ വീട്ടിൽ തന്നെയായി.

 

അങ്ങനെ ഒരു ദിവസം രാത്രി അച്ഛന് വല്ലാതെ അസുഖം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

അസുഖം ഒരുപാട് മൂർച്ചിചിരുന്നു. എത്രയും വേഗത്തിൽ ഓപ്പറേഷൻ ചെയ്യണം അതിനായി എത്രയും പെട്ടെന്ന് തന്നെ പണം അടയ്ക്കണം.

എന്നാൽ സ്ഥിരവരുമാനം ഇല്ലാത്ത ഞാൻ അനിയത്തിയും കൊണ്ട് ഈ ഒരു തുക എങ്ങനെ അടയ്ക്കാനാണ്.

എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

ഞങ്ങൾ പല വാതിലുകളിലും മുട്ടി പലരോടും പണത്തിനായി അപേക്ഷിച്ചു പക്ഷെ ആരും തന്നെ കനിഞ്ഞില്ല.

ഒടുക്കം തങ്ങളുടെ വീട് കള്ളകണക്കിൽ തട്ടിയെടുത്ത പലിശക്കാരൻ കിളവനോട് പണത്തിനായി ഞാൻ യാചിച്ചു.

ഒടുവിൽ അയാൾ എനിക്ക് പണം തരാമെന്ന് സമ്മതിച്ചു.

പക്ഷേ അതിന് ഒരു വ്യവസ്ഥയുണ്ട് അയാൾ പറഞ്ഞു.

നീ എന്റെ കൂടെ കിടക്കണം.

Recent Stories

The Author

അധിരഥി

20 Comments

  1. വേശി / വേശ്യ എന്ന് പാവത്തിനെ വിശേഷിപ്പിക്കേണ്ടായിരുന്നു. പാവം.

    1. അധിരഥി

      കഥാപാത്രം ഇവിടെ ആരാണെന്ന് സ്വയം വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. നേരിട്ട് നോക്കിയെങ്കിൽ കഥാപാത്രം തന്നെയാണ് സ്വയം ആരാണെന്ന് വ്യക്തമാക്കുന്നത്.

  2. അടിപൊളി നല്ല കഥ 🥰 .

    1. അധിരഥി

      Thanks 🥰🥰🥰

  3. Continue cheyyamo…
    Oru love story aayitt????

    1. അധിരഥി

      ഞാൻ ശ്രമിക്കാം
      Thanks 🙂

      1. ❤️🔥👍

        1. അധിരഥി

          🥰👍

  4. ❤️❤️❤️❤️

    1. അധിരഥി

      Thanks 🥰

  5. അശ്വിനി കുമാരൻ

    പൊളി.. My dear ❤️

    1. അധിരഥി

      Thanks dear🥰🥰🥰🥰🥰🥰

  6. Good attempt
    well written 🙂

    1. അധിരഥി

      Thanks 🙂

  7. Good message

    🙂💔…

    1. അധിരഥി

      Thanks 🙂

  8. ഏവൂരാൻ

    ആർക്കും ഈ ഒരു അവസ്ഥ വരാതെയിരിക്കട്ടെ…

    മനസ്സിൽ ഒരു വിങ്ങൽ.. അനുരാധാ… 😭

    നല്ല അവതരണം…

    1. അധിരഥി

      Thanks 🙂

    1. അധിരഥി

      Thanks 🙂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com