മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

Views : 3571

നായകൻ അവിടുന്ന് ഇങ്ങനെ കുറുക്കനെ പോലെ നോക്കുന്നുണ്ട്.. പക്ഷെ എന്താ നടക്കുന്നെ എന്ന് മൂപ്പർക്ക് മനസ്സിലാകില്ല..

“ആമീ… കരയല്ല.. ആമീ…
നിനക്ക് പിന്നീട് ഒരു കുറ്റബോധം ഉണ്ടാകരുത്… അതിനു വേണ്ടിയാ ഞങ്ങൾ വന്നു പറഞ്ഞത്.. അല്ലാതെ നിന്നെ കരയിപ്പിക്കണം എന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല പെങ്ങളെ ”

അവൾ കരഞ്ഞും കൊണ്ട് ക്ലാസ്സിലേക്ക് ഓടിപ്പോയി..
ക്ലാസ്സിലെ പിള്ളേരൊക്കെ പേടിച്ചു നമ്മളെ നോക്കുന്നു..നമ്മൾ റാഗ് ചെയ്തു കരയിപ്പിച്ചു എന്നല്ലേ അവരുടെ വിചാരം.

നമ്മള് ആ ചാൻസ് മുതലാക്കാണ്ട് നിക്കോ..

“എന്താടാ നോക്കുന്ന്..
നിനക്ക് കരയണോ.. നിനക്ക് കരയണോടീ..പറയെടീ..
ആർക്കാടാ..കരയേണ്ടേ… വാടാ.. എല്ലോനും വാ..”

നമ്മൾ പുറത്തേക്കിറങ്ങി..മനസ്സിൽ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം…സംഗതി ഉഷാറാക്കി.. ബാക്കി നായകൻ നോക്കട്ട്..

“ടാ..നിങ്ങൾ എന്താ പറഞ്ഞത് ”

“ഒന്നൂല്ലടാ..ഓളെ മോത്ത്  മുഖക്കുരു ഉണ്ടെന്ന് ഞാൻ.. ഇവൻ പറയുന്ന് ഇല്ലെന്ന്..അത് ഉറപ്പിക്കാൻ പോയതാ  ”

“ഷാഹി.. നീ പറഞ്ഞേ…. ”

“ഇല്ലെടാ.. ചെറിയ റാഗിംഗ്.. അത്രയേ ഉളളൂ ”

“അത്ര മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.. അല്ലെങ്കിൽ.. ”

അങ്ങനെ രാത്രി ആയി… എന്നത്തെ പോലെ നമ്മൾ സായൂജ് ഹോട്ടലിന്റെ പിന്നിൽ ഇരിക്കുകയാ…

ഫോൺ റിങ്..

“ടാ..ഷാഹി…ആമി ആണ്.. മുങ്ങിക്കോ ”

“നിങ്ങം എവിടെക്കാ ”

“നിങ്ങൾ സ്വൈര്യമായി സംസാരിച്ചോ… നമ്മൾ മാറി നിന്നോളാം ”

“എപ്പോഴും അങ്ങനെയല്ലല്ലോ..മക്കൾ ഇവിടെ ഇരുന്നാൽ മതി ”

ഓൻ ലൗഡ് സ്പീക്കർ ആക്കി 😰..

” ഹലോ ”

“ഹാ…പറയെടീ.. ”

“അച്ചൂ..ഞാൻ ഒരു കാര്യം പറയട്ടെ..സീരിയസ് ആണ്  ”

അച്ചു നമ്മളെ നോക്കുന്നു.. നമ്മൾ ഒരു വികാരവും കാണിക്കാതെ കാത് കൂർപ്പിച്ചു നിന്നു..

“ഞാൻ എന്റെ കല്യാണം വേണ്ടാന്ന് വെക്കുകയാ ”

മൂന്നാളെയും ശരിക്കും  കിളി പോയി മോനേ…കൂടുതൽ എന്റെ ആണെന്ന് തോന്നുന്നു പോയത്..

അച്ചു നമ്മൾ രണ്ടിനെയും ബാലൻ കെ നായർ, ഷീലയെ നോക്കുന്ന മാതിരി ഒരു നോട്ടം…

“ടീ.. എന്താ കാര്യം ”

“എല്ലാം ഞാൻ നാളെ പറയാം.. ഇപ്പോൾ ഒന്നും ചോദിക്കരുത്..
നാളെ രാവിലെ ക്ലാസ്സിൽ കയറരുത്… ലൈബ്രറിയിൽ വരണം.ഞാൻ കാത്ത് നിൽക്കും ഒമ്പത് മണി മുതൽ..എന്നാൽ നാളെ കാണാം..ബൈ ”

“സത്യം പറഞ്ഞോണം… എന്താടാ നീയൊക്കെ കൂടി അവിടെ കാട്ടിക്കൂട്ടിയെ?  ”

“പോടാ.. ഇത് നമ്മളെ ഒന്നുമല്ല.. ഇത് വേറെ എന്തോ പ്രശ്നമാ..നമ്മം ചെറുങ്ങനെ റാഗ് ചെയ്‌താൽ കല്യാണം വേണ്ടാന്ന് വെക്കോ… അത് ഭയങ്കരം ആണല്ലോ ”

“അപ്പോ നിങ്ങളല്ലേ…അപ്പോൾ വേറെ എന്താ..അതും ഈ പെണ്ണ് എന്തിനാ ഇതൊക്കെ എന്നോട് പറയുന്നേ..എന്റെ ഷബു  അറിഞ്ഞാൽ എന്റെ കാര്യം പോക്കെന്നെ…. ടാ… പൊന്നു മക്കളേ…. ഒറ്റല്ലേടാ… 😰”

പറയും പോലെ.. അപ്പോഴാണ് ഓർമ വന്നത്… ഷബ്‌ന…. അങ്ങനെ ഒരാളുണ്ടല്ലോ… അവിടെ ഒന്നും കത്തിക്കാൻ കഴിഞ്ഞില്ലല്ലോ…അത് ഓവർ ആകും അല്ലേ..വേണോ.. വേണ്ട… എന്നാലും….

നമ്മളെ ഷാഹിയും ഇത് തന്നെയാണ് ചിന്തിക്കുന്നത് എന്ന് തോന്നുന്നു… ഓൻ എന്നെ നോക്കുന്നത് കണ്ടാൽ തന്നെ മനസ്സിലാകുന്നുണ്ട്..ഹാ.. എന്തായാലും നാളെ ആകട്ടെ..

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

8 Comments

  1. വടേരക്കാരൻ

    എന്തോന്നാ ടോ ഇത്
    അടൂരിൻ്റെ സിനിമയോ?
    ഒരു പണിയും ഇല്ല അല്ലേ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇല്ല മോനെ..
      ഒരു പണിയും ഇല്ലാത്തത് കൊണ്ട് മാത്രം ഇതിനിറങ്ങിപുറപ്പെട്ടതാണ്…
      ഏതായാലും, അടൂരിന്റെ പടങ്ങളോട് ഉപമിച്ച താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  2. °~💞അശ്വിൻ💞~°

    😂😂😂

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം 🥰

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️👍👍👍👍👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ 🥰🥰

  4. Oru kallyanam mudakkiyappo cheriya oru sugam😆😆😆

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😄😄

      സ്നേഹം 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com