ഡെഡ്ലി സൈക്കോ [vibin P menon] 43

Views : 4339

അയാളുടെ ആ വാക്കുകളിൽ ഒരു പ്രത്യേകതരം സൈക്കിക്ക് വൈബ്രേഷൻ ഡോക്ടർ ഡേവിഡ് ശ്രദ്ധിച്ചു.

 

അദ്ദേഹത്തിന്റെ മനസ്സിൽ കൗതുകവും ആകാംഷയും നിറഞ്ഞു.

 

‘ഇയാൾക്ക് എന്തായിരിക്കും പറയാനുള്ളത്?

ഇയാൾ എന്തിനാണ് ഈ രാത്രി തന്നെ എന്റെ വീട്ടിൽ വന്നത്.?ഇയാൾ സാധാരണ മാനസികാവസ്ഥയുള്ള ആൾ തന്നെയാണെന്ന് തോന്നുന്നില്ല ഇനി ചിലപ്പോൾ ഇയാൾ അപകടകാരിയായിരിക്കുമോ?

ഇയാളുടെ മുഖത്ത് എന്തായിരിക്കും സംഭവിച്ചത്.?’

 

അയാളെ സൂക്ഷ്മമായി നിരീക്ഷിച്ച ഡോക്ടർ ഡേവിഡിന്റെ മനസ്സിൽ ഇതു പോലുള്ള ധാരാളം ചോദ്യങ്ങൾ ഉയർന്നു.

 

‘പക്ഷേ ഇതൊന്നും മനസിലാക്കിയെടുക്കാനുള്ള സമയം ഇപ്പോളില്ല. പറഞ്ഞു വിടാം അതാ നല്ലത്. ‘

 

പെട്ടന്ന് ഡോക്ടർ ഡേവിഡിന്റെ തലയിലൂടെ മറ്റൊരു ചിന്തയോടി.

 

‘ചിലപ്പോൾ ഇയാൾ ഞാൻ എഴുതി കൊണ്ടിരിക്കുന്ന ലേഖനത്തിന് പ്രയോജനപ്പെട്ടാലോ.?

എന്തായാലും കുറച്ചു നേരം ഇയാളോട് സംസാരിച്ചു നോക്കാം.എന്നിട്ട് പറഞ്ഞു വിടാം ‘

 

“ഓക്കേ ശെരി നമുക്ക് അകത്തിരുന്ന് സംസാരിക്കാം.”

 

“താങ്ക്സ് ഡോക്ടർ”

ചിരിച്ചു കൊണ്ട് അയാൾ മറുപടി നൽകി.

 

ഡോക്ടർ ഡേവിഡ് അയാളുമായി വീടിന്റ ഉള്ളിലേക്ക് നടന്നു.

 

പെട്ടന്ന് ശക്തമായൊരു ഇടിമിന്നൽ ഉണ്ടായി.

Recent Stories

The Author

vibin P menon

6 Comments

  1. മഹാദേവൻ

    Very interesting.
    ഇതിനു ബാക്കി ഉണ്ടോ ബ്രോ

    1. ഇത്രമാത്രം

  2. EKANA🖤FARIDUN😈

    Aaha kollalo

    1. താങ്ക്സ്

  3. Interesting

    Thaankalkku nalla bhaavanayundu

    1. താങ്ക്സ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com