ഡെഡ്ലി സൈക്കോ [vibin P menon] 43

Views : 4339

 

അതിൽ കുറച്ചൊക്കെ എനിക്ക് വിശ്വാസയോഗ്യമായിരുന്നു.കാരണം ആ ഫോട്ടോയിലെ മുഖം അത്ര വ്യക്തമായിരുന്നില്ല.കൂടാതെ അവൾ ധരിച്ചിരുന്ന വേഷം. അതുപോലൊരു വേഷം അവൾ ഒരിക്കലും ധരിക്കില്ലന്ന് എനിക്ക് ഉറപ്പായിരുന്നു.എല്ലാത്തിനും ഉപരി അവളെന്നോട് കള്ളം പറയില്ലെന്നുള്ള വിശ്വാസം.എന്നാലും ആ ബുള്ളറ്റ് എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി നിന്നു.

 

പക്ഷേ സജിത്തിന്റെ വാക്കുകളെക്കാളും ഞാൻ വില നൽകിയത്.ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ ഭാര്യയുടെ വാക്കുകളെയായിരുന്നു.

 

അടുത്ത ദിവസം ജോലിക്കെത്തിയ ഞാൻ. എന്നെ തെറ്റിധരിപ്പിക്കാൻ നോക്കിയ സജിത്തിന്റെ മുന്നിലെ രണ്ട് പല്ലുകൾ ഇടിച്ചു തെറിപ്പിച്ചു.

 

പിന്നീടങ്ങോട് സന്തോഷത്തിന്റെ നാളുകളായിരുന്നു എന്റെ കുടുബജീവിതത്തിൽ.

 

അതിന് അവസാനമിട്ടത് മൂന്ന് മാസങ്ങൾക്ക് ശേഷമുള്ള ഒരു വെള്ളിയാഴ്ച്ചയാണ്.കൃത്യമായി പറഞ്ഞാൽ ഇന്നായിരുന്നു ആ വെള്ളിയാഴ്ച്ച.”

 

ഡോക്ടർ ഡേവിഡിന്റെ മുഖത്ത് ആകാംഷ നിറഞ്ഞു.

 

“തലവേദന ഒട്ടും സഹിക്കാൻ വയ്യാതെ. ഇന്ന് ഉച്ചക്ക് ശേഷം ജോലി നിർത്തി ഞാൻ വീട്ടിലേക്ക് തിരിച്ചു വന്നു.അവശനായി വീട്ടിലെത്തിയ ഞാൻ.എന്റെ മനസ്സിൽ ഇത്രയും നാൾ ചോദ്യചിഹ്നമായി നിന്നിരുന്ന ആ ബുള്ളറ്റ് മുറ്റത്തിരിക്കുന്നത് കണ്ടു

തകർന്ന മനസ്സോടെ ഞാൻ വീട്ടിനുള്ളിലേക്ക് കയറി.

വീടിനുള്ളിലെ കാഴ്ച്ച കണ്ട് എന്റെ ഹൃദയം നിന്നു പോയി എന്നു വരെ തോന്നി.

Recent Stories

The Author

vibin P menon

6 Comments

  1. മഹാദേവൻ

    Very interesting.
    ഇതിനു ബാക്കി ഉണ്ടോ ബ്രോ

    1. ഇത്രമാത്രം

  2. EKANA🖤FARIDUN😈

    Aaha kollalo

    1. താങ്ക്സ്

  3. Interesting

    Thaankalkku nalla bhaavanayundu

    1. താങ്ക്സ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com