Old ക്ലാസ്സ്‌മേറ്റ് 2😍🥰😻 [John flash] 105

Views : 4519

ഞാൻ  അവിടെ  നിന്നും പോയി ഫോൺ വിട്ടിൽ ആയിരുന്നു.. വീട്ടിൽ വിട്ടിൽ ചെന്ന് ഫോൺ നോക്കി അവൾ 4 പ്രാവിശ്യം വിളിച്ചിരുന്നു എന്നെ… ഞാൻ ഉടനെ തന്നെ തിരിച്ചു വിളിച്ചു….
ഫോൺ റിങ് ചെയുന്നുണ്ട് കുറച്ചു നേരം റിങ് ചെയ്ത് കഴ്ഞ്ഞു അവൾ ഫോൺ എടുത്തു

അവൾ: ആഹാ എടി  സോറി ഞാൻ വിട്ടിൽ ഇല്ലായിരുന്നു… എന്തിനായിരുന്നാടി വിളിച്ചേ 4 പ്രാവിശ്യം വിളിച്ചാലോ വെലോം serious കാര്യം  ആണോ..??

അവൾ: ആഹാ ഒരു serious കാര്യം പറയാൻ ആണ്….

ഞാൻ: എന്താടി… എന്ന് കാര്യം.. നിന്റെ സൗണ്ട് എന്നാ അടഞ് ഇരിക്കുന്നെ…?
അവൾ: എടാ ഞാൻ  എല്ലാം പറയാം ഞാൻ കുളിക്കാൻ പോകുവാ കുളികഴിഞ് നിന്നെ ഞാൻ വിളികാം

എന്നും പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു…ഞാനും കുളിക്കാൻ പോയി..  കുളികഴിഞ് ഞാൻ  അവളുടെ കാൾ വെയിറ്റ് ചെയ്തിരിക്കുവായിരുന്നു അപ്പോൾ ആണ് ബാബു പറഞ്ഞ കാര്യങ്ങൾ ഞാൻ ഓർത്തെ… ചെലപ്പോ ഇന്ന് അവൾ എന്നോട് ഇഷ്ടമാണ് എന്ന് പറയുവായിരിക്കും… കൊറേനേരം ഞാൻ കാൾ വരുന്നതും നോക്കി ഇരുന്നു പക്ഷേ കാൾ വന്നില്ല..  കുറച്ചു കഴിഞ്ഞിട്ടും കാൾ വരാഞ്ഞപ്പോൾ ഞാൻ tv kanan poyi..  സൂര്യ music  വെച്ചു അതിൽ രസികൻ സിനിമയിലെ
മ മ മ മാ മാറിമഴയെക്കാത്തടിച്ചു കത്തായത്തേടിമുത്തു മുത്തിൽ മുത്തം വച്ചുമുത്തെടുത്തു പോവാതെടി…..എന്നാ സോങ് ആയിരുന്നു…. ആ സോങ് കേട്ടോണ്ട് ഇരുന്നപ്പോൾ  എന്റെ പ്ലസ്ടു ഓണം  സെലിബ്രേഷൻ ഓർമ വന്നു…..  ക്ലാസ്സിൽ എല്ലാരും ബ്ലൂ shrit മുണ്ടും ആയിരുന്നു വേഷം ഞാൻ മാത്രം റെഡ് shrit മുണ്ടും ഇട്ടോണ്ട് ചെന്നു🤭 (ആർക്കാണ് ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്ത).. പെൺകുട്ടികളും ബ്ലൂ ആയിരുന്നു അവളും ബ്ലൂ ആയിരിക്കും എന്നായിരുന്നു ഞാൻ വിചാരിച്ചേ പക്ഷേ അവൾ റെഡ് ഡ്രസ്സ്‌ ആയിരുന്നു ഇട്ടേ… ക്ലാസ്സിലെ എല്ലാരും ഡൌട്ട് ആയി ഞാനും ഇവളും lovers ആണോ എന്ന് പലരും എന്നോട് ചോദിച്ചു.. കാരണം ഞാനും റെഡ് അവളും റെഡ്… 🤭….. അന്ന് രാവിലെ ചാറ്റൽ മഴ ഉണ്ടായിരുന്നു.

അവൾ ആ റെഡ് ഡ്രെസ്സിൽ കാണാൻ  നല്ല ഭംഗി ആയിരുന്നു.. ആ ഉണ്ടകണ്ണിൽ കണ്ണ്  എഴുതി ചെറിയ പൊട്ട് തൊട്ട് ഒരു നടൻ പെണ്ണ് കുട്ടിയെ പോലെ ഒണ്ടായിരുന്നു അവളെ കാണാൻ….

ഓണപരിപാടിയുടെ ഇടക്ക് മഴ പെയ്തു ഞാനും ഫ്രണ്ട്സും ഓടി ക്ലാസ്സിൽ വരാന്തയിൽ കേറി..  അവൾ ഗ്രൗണ്ടിലെ സ്കൂളിൽ ബസ് പാർക്ക്‌ ചെയുന്ന പോർച്ചിൽ കേറിനിന്നു… അത് കണ്ട് ഞാൻ  അങ്ങോട്ട്  ഓടി പോയി അവളുടെ അടുത്തുപോയി നിന്ന്

അവൾ: നിനക്ക് ഭ്രാന്താണോ അങ്ങോട്ടും എങ്ങോട്ടും ഓടി കളിക്കാൻ…

കൈയിൽ ഇരിക്കുന്ന കർചിഫ് എനിക്ക് നേരെ നൈറ്റ്
അവൾ: ഇന്നാ തലയിലെ വെള്ളം തുടച്ചു കള…

ഞാൻ അത് വാങ്ങി തല തോർത്തി… എന്നിട്ട് അവൾക്ക് കൊടുത്തു..  അവളും കുറച്ചു നനഞ്ഞിട്ട് ഒണ്ട് മുടിയിൽ ഒകെ മഴ വെള്ളം ഒണ്ട്.. അവളുടെ നെറ്റിയിലൂടെ  ഒകെ വെള്ളം പോകുന്നുണ്ടായിരുന്നു..
ആാ നനഞ്ഞ ഡ്രെസ്സിൽ അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു… ആ നനഞ്ഞ ലുക്ക്‌ കണ്ടാൽ തന്നെ ആരായാലും  ഒന്ന് നോക്കി പോകും..

ഫോൺ ബെൽ അടിക്കുന്ന സൗണ്ട് ഞാൻ  കേട്ടു ഓടി ചെന്ന് ഫോൺ എടുത്തു അവൾ ആണ്

ഞാൻ:ഹെലോ പറയടി… ഇത്രയും നേരം നീ കുളിക്കുവായിരുന്നോ..?
ഞാൻ  ഒന്ന് ചിരിച്ചോണ്ട് ചോദിച്ചു..
അവൾ:ആഹാ അതേടാ..
അവളുടെ സൗണ്ട് അടഞ്ഞിരിക്കുവായിരുന്നു എന്ന് എനിക്ക് തോന്നി…

ഞാൻ: എടി എന്നാ പറ്റി സൗണ്ട് ഒകെ അടഞ്ഞിരികുനെ.. നിനക്ക് പനി ആണോ…
അവൾ: അല്ലടാ
ഞാൻ: നിനക്ക് എന്താ ഒരു ഉഷാർ ഇല്ലാത്തത്… നേരത്തെ ഇങ്ങനെ അല്ലായിരുന്നാലോ…  എന്നാ പറ്റിയെ നിനക്ക്

അവൾ: നേരത്തെ ഇങ്ങനെ ആയിരുന്നാടാ ബട്ട്‌ നിന്റെ മുന്നിൽ മാത്രം ഹാപ്പി ആയി ഇരിക്കുന്നതാ…

ഞാൻ: നീ എന്തുവാ ഈ പറയുന്നേ..  നിനക്ക് ഇത്‌ പറ്റി വട്ടായോ അതോ ആണ് എന്നോട് ചാറ്റ് ചെയ്യാത്ത ഹാഫ് മോന്ത്‌ നീ ഭ്രാന്തയോ
ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.
അവൾ: എടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ഞാൻ: ആഹാ ചോദിച്ചോ..
അവൾ : എടാ ഈ true love ഒകെ സത്യം ആണോടാ..

തുടരും…………

ഇഷ്ടപ്പെട്ടാലും… ഇഷ്ടപ്പെട്ടിലേലും കമന്റ്‌ ചെയുക…

എന്ന് ജോൺ ഫ്ലാഷ്….

 

Recent Stories

The Author

John flash

3 Comments

  1. കഥ കൊള്ളാം വാക്കി പോരട്ടെ ❤️

  2. നന്നായിട്ടുണ്ട്, സസ്പെൻസ് നിലനിർത്താൻ അവസാന പേജുകൾ വലിച്ച് നീട്ടിയത് നന്നായി അറിയാം 😂 അഭിനന്ദനങ്ങൾ 🥳 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🎉

    1. ജോൺ ഫ്ലാഷ്

      Thankz man😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com