The Ghost Writer! [ശിവശങ്കരൻ] 56

 

‘ഈ കഥ… ഈ സന്ദർഭം… ഇതെന്താ എന്റെ ജീവിതത്തിലേക്ക് കടന്നത്?’ തലേ ദിവസം രാത്രി പൂർത്തിയായ ഭാഗത്തിൽ പരാമർശിക്കുന്നത് തന്റെ ജീവിതസന്ദർഭങ്ങളാണ് എന്ന് മനസ്സിലാക്കിയതും, മഹി വിയർത്തു. അവന്റെ കയ്യിലിരുന്നു ആ കടലാസുകൾ വിറകൊണ്ടു. ഫോൺ റിങ് ചെയ്യുന്ന ശബ്ദം പോലും അവനെ ഞെട്ടിച്ചു കളഞ്ഞു.

“ഹലോ, മഹേശ്വർ സ്പീക്കിങ്, പറയൂ സർ…”

 

അവൻ ‘ജിന്നി’ന്റെ ഈയാഴ്ചയിലെ ഭാഗം ഇന്നാണ് കൊടുക്കാം എന്ന് പറഞ്ഞത് എന്നോർമിപ്പിക്കാനുള്ള എഡിറ്റർ രാമമൂർത്തിയുടെ വിളിയാണ്

 

“മഹേശ്വർ, എന്തായി, ഇന്ന് വൈകീട്ട് പ്രിന്റിംഗ് തുടങ്ങേണ്ടതാണ്. താൻ എഴുതിക്കഴിഞ്ഞോ?”

 

“സർ കുറച്ചു തിരുത്തുകൾ ഉണ്ട്…”

 

“താനിനി ഒന്നും പറയണ്ട, പുറത്ത് നമ്മുടെ ഓഫീസിലെ കുട്ടി നിൽക്കുന്നുണ്ട്. അവൾക്ക് എഴുതിയ അത്രയും കൊടുക്കൂ, ഞാൻ നോക്കിയിട്ട് ബാക്കി സംസാരിക്കാം, ഓക്കേ?”

 

“സർ, ബട്ട്‌… ഹലോ… ഹലോ…” ഫോൺ പെട്ടെന്ന് കട്ട്‌ ആയതും അവന്റെ ഫ്ലാറ്റിന്റെ ഡോറിൽ ഒരു മുട്ട് കേട്ടു, അവൻ ഡോർ തുറന്നു.

 

“മാഷേ, ഞാൻ ശ്യാമിലി… മൂർത്തി സർ പറഞ്ഞിരുന്നു, ‘ജിന്നി’ന്റെ ഇന്നത്തെ ഭാഗം…”

 

“ഹാ, ശ്യാമിലി… വെയിറ്റ്…” വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട്, പൂർത്തിയായ ഭാഗം തന്നെ അവൻ എടുത്തു കൊടുത്തു.

 

മഹിയെ നോക്കി അവൾ പുഞ്ചിരിച്ചു എങ്കിലും, ഇനിയെന്ത് എന്ന ചിന്തയാൽ പരിഭ്രമം നിറഞ്ഞ മുഖത്തോടെയാണ് അവൻ നിന്നിരുന്നത്…

 

‘ഇയാളെന്താ മനുഷ്യന്മാരെ കണ്ടിട്ടില്ലേ, ഒന്ന് ചിരിച്ചാൽ എന്താ, ജാഡത്തെണ്ടി… ഒരു ബുദ്ധിജീവി വന്നിരിക്കുന്നു. കഥയും കവിതയുമൊക്കെ ഞാനും എഴുതുന്നതാ, പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നിട്ടും എനിക്കില്ലല്ലോ ഈ ജാഡ’ അവൾ മനസ്സിൽ വിചാരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും പുറകിൽ ശക്തിയായി ഡോർ അടഞ്ഞത് കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു. അടഞ്ഞ ഡോറിൽ കുറച്ചു നേരം നോക്കി നിന്ന ശ്യാമിലി, കെറുവോടെ വെട്ടിത്തിരിഞ്ഞു നടന്നു. അതേ സമയം അവളുടെ മിഴികൾക്ക് അദൃശ്യമായി ആ അടഞ്ഞ ഡോറിന് മുന്നിൽ നിന്നിരുന്ന വെളുത്ത ഗൗൺ ധരിച്ച സ്ത്രീരൂപം, പതിയെ വായുവിൽ അലിഞ്ഞു.

 

10 Comments

  1. ഹോ… വല്ലാത്ത ഒരു ഫീൽ നൽകിയ കഥ ❤❤??

    1. ശിവശങ്കരൻ

      Thanks for the comment bro… ❤❤❤

  2. Awesome man

    1. ശിവശങ്കരൻ

      Thanks Mr. Fake ?

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ???

  3. Douthyam adutha part udane kaanuo

    1. ശിവശങ്കരൻ

      Monday varum ? ini ellaa mondaysum douthyam oro bhaagam idum. ❤

      1. Nice attempt, excellent work
        Something different

        1. ശിവശങ്കരൻ

          താങ്ക്സ് സർ ???

Comments are closed.