രണ്ടാനച്ഛൻ [നീതു ചന്ദ്രൻ] 169

Views : 9162

രണ്ടാനച്ഛൻ

Author :നീതു ചന്ദ്രൻ

 

 

തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നിള മുറിയിലേക്ക് കടന്നുവന്നത്. അവളുടെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി..

 

“എടീ..നിന്റെടുത്ത് പലതവണ പറഞ്ഞിട്ടുണ്ട് ഇയാളോട് അടുക്കാൻ നോക്കെണ്ടെന്ന്. സ്നേഹം നടിച്ച് ഞങ്ങളെ വശത്താക്കാൻ നിങ്ങളെത്ര ശ്രമിച്ചാലും ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ ഒരിക്കലും പറ്റില്ല..

 

നിങ്ങളെന്നും രണ്ടാനച്ഛൻ മാത്രമായിരിക്കും..”

 

“രണ്ടാനച്ഛൻ” എന്ന വാക്ക് അയാളുടെ കണ്ണുകൾ നിറച്ചൂ…നിളയോട് മറുപടിയൊന്നും പറയാതെ അയാൾ മുറിയ്ക്കു പുറത്തിറങ്ങിയപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് അയാളുടെ ഭാര്യ സോഫയിലിരുന്ന് നിശബ്ദം കരയുന്നുണ്ട്.

 

“എടോ.. താൻ വിഷമിക്കാതെ.. എപ്പോഴെങ്കിലും നിളമോൾക്ക് എന്നെ അംഗീകരിക്കാൻ കഴിയും..”

 

അയാൾ ഭാര്യയെ സമാധാനപ്പെടുത്താൻ ശ്രമിച്ചൂ. ഇത്തരം പ്രശ്നങ്ങൾ ഈ വീട്ടിൽ അരങ്ങേറാൻ തുടങ്ങിയിട്ട് ഏഴു വർഷത്തെ പഴക്കം വന്നിട്ടുണ്ട്.

 

കൃത്യമായി പറഞ്ഞാൽ ഏഴു വർഷങ്ങൾക്കു മുൻപാണ് ഭർത്താവ് മരിച്ചു പോയ മീരയെന്ന സ്ത്രീയെയും അവരുടെ രണ്ടു പെൺമക്കളെയും ജീവിതത്തിലേക്ക് താൻ കൊണ്ടുവരുന്നത്.

 

തന്റെതു ആദ്യ വിവാഹമായിരുന്നൂ എങ്കിലും സ്വന്തം മക്കളായ് കണ്ടുതന്നെ നിളയെയും നിമയെയും താൻ സ്നേഹിച്ചൂ.. നിളമോൾക്ക് തന്നെ അച്ഛനായി അംഗീകരിക്കാൻ ഇന്നേവരെ സാധിച്ചിട്ടില്ലെന്നും തനിക്ക് നല്ല ബോധ്യമുണ്ട്.

 

നിമമോൾക്ക് അഞ്ചു വയസ്സു ആകുന്നതിനു മുൻപേ ആണ് താൻ മീരയെ വിവാഹം ചെയ്യുന്നത്.

 

അതെന്തായാലും നന്നായെന്നു തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവൾക്ക് ബുദ്ധിയുറച്ച പ്രായം മുതൽ അച്ഛനെന്ന് വിളിച്ചത് തന്നെയാണ്.

 

അതുകൊണ്ട് തന്നെ രണ്ടാനച്ഛനെന്ന പട്ടം അവളൊരിക്കലും തനിക്ക് തന്നിട്ടില്ല. സോഫയിലേക്ക് ചാരിയിരുന്ന് കഴിഞ്ഞ കാലങ്ങളെ പറ്റി അയാൾ ഓർത്തൂ..

 

വാതിൽ ഉറക്കെ കൊട്ടിയടച്ചുകൊണ്ട് തന്നെയൊന്നു നോക്കുകപോലുമില്ലാതെ പടി കടന്നു പോകുന്ന നിളയെ അയാൾ വേദനയോടെ നോക്കിയിരുന്നൂ..

Recent Stories

The Author

നീതു ചന്ദ്രൻ

40 Comments

  1. pthiya kadha onnum illee………

  2. മൊഞ്ചത്തിയുടെ ഖൽബി

    പെരുമാറ്റം നന്നാവുമ്പോൾ ബന്ധങ്ങളും നന്നാവും, ഒരുപക്ഷെ പുനർജനിക്കും.
    പക്ഷെ കഥയിൽ ചെറിയ ഫീലിങ്ങ്സ് കുറവുണ്ട്. കാരണം മോളുടെ കുറ്റപ്പെടുത്തലുകൾ ഒക്കെ അനുഭവിച്ച അച്ഛന്റെ കണ്ണീർ കഥയിൽ കണ്ടില്ല. അതോടെ ഉണ്ടെങ്കിൽ ഒന്നൂടെ പൊളിച്ചേനെ.

    1. നീതു ചന്ദ്രൻ

      😊😊😊

  3. അഭിനന്ദനങ്ങൾ നീതു

    സ്നേഹത്തോടെ

    1. നീതു ചന്ദ്രൻ

      🙏🙏🙏

  4. No word ❤️

    1. നീതു ചന്ദ്രൻ

      😊😊😊

  5. ചേച്ചി നിങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ എല്ലാം പോളിയാണ് .ഒരു തുടർക്കഥ പെടച്ചൂടെ 🥰

    1. നീതു ചന്ദ്രൻ

      Nokkam,.. Samayam varatte 👍🏼

  6. Such a beautiful story 😊☺️❤️
    Such a touching n melting one

    This reminds me of a similar incident shared by someone in reader’s digest magazine (qt old) where the guy realised the value of his step father at latter’s death bed 😞😞😞

    1. നീതു ചന്ദ്രൻ

      ❤😊❤

  7. ഇതല്ല ഇവിടെ എഴുതേണ്ടത്…. മറ്റേതാ…. മറ്റേത്…. ഏത് തുടർക്കഥ….. ഒരു നല്ല അടിത്തറയുള്ള തുടർക്കഥ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു ♥️♥️♥️

    1. നീതു ചന്ദ്രൻ

      Samayam Varumbol 👍🏼

  8. Excellent Story… Well said..
    Congratulations

    1. നീതു ചന്ദ്രൻ

      Thankyu ❤

  9. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നന്നായിട്ടുണ്ട്♥️♥️

    1. നീതു ചന്ദ്രൻ

  10. വളരെ നല്ല കഥ. നല്ല തീം.❤
    എപ്പോഴൊക്കെയോ എന്റെ കണ്ണും നനഞ്ഞു.
    ആശംസകൾ 🙏

    1. നീതു ചന്ദ്രൻ

      Thankyu nila ❤

  11. ഇഷ്ടായി…

    1. നീതു ചന്ദ്രൻ

      👍🏼👍🏼👍🏼

  12. കല്യാണം കഴിച്ചു 2 കുട്ടികൾ ഒക്കെ ആയിട്ട് comment തരാം,നിലവിൽ എനിക്കിതിൽ വലിയ ഫീൽ ഒന്നും കിട്ടിയില്ല😁
    അച്ഛൻ്റെ ആ ഒരു സന്തോഷവും സങ്കടവും ഒന്നും ഉൾക്കൊള്ളാനുള്ള പ്രായം ആയിട്ടില്ല അതാണ്💔

    ❤️❤️❤️💞💞💞

    1. കഥ മോശമാണെന്നല്ലട്ടാ…..
      ❤️❤️❤️

      1. നീതു ചന്ദ്രൻ

        😊😊😊

    2. കഥ പറയുന്നത് നിള ആയത് കൊണ്ടായിരിക്കാം , അതെ സമയം അച്ഛൻൻ്റേ വ്യൂ പോയിൻറ് ലൂടെ കഥ പറഞ്ഞു പോയിരുന്നെങ്കിൽ , അയാളുടെ മനസ്സിലൂടെ കടന്നുപോകുന്ന വികാരങ്ങൾക്ക് കുറച്ചു കൂടി ഇംപാക്ട് ഉണ്ടയെന്നെ. നിങ്ങൾക്ക് കിട്ടാതെ പോയ ഫീൽ ഒരു പക്ഷേ കിട്ടിയേനെ.

      ഓതർ ഉടെ അനുവാദമില്ലാതെ ഇവിടെ സംസാരിച്ചതിന് ക്ഷമ ചോദിക്കുന്നു
      സ്നേഹപൂർവം❤️❤️❤️❤️

      1. നീതു ചന്ദ്രൻ

        Nalla abiprayam alle 🤔 enthinanu kshama???

  13. ജോൺ ഹോനായി

    ❤️❤️❤️

    1. നീതു ചന്ദ്രൻ

      ❤❤❤

  14. Nalla kadha

    1. നീതു ചന്ദ്രൻ

  15. വായനാഭൂതം

    തന്റെ അവതരണ ശൈലി ഉഗ്രൻ ആണ്. ഒരിക്കലും വായനക്കാരെ ബോർ അടിപ്പിക്കുന്നു ഇല്ല. Thats nice ❤️.

    And it is a valuable topic too. Your attempt is great.and finished with success

    ഇനിയും നല്ല കൃഥികൾ പ്രധിഷിക്കുന്നു

    1. നീതു ചന്ദ്രൻ

      Thankyu ❤

  16. മണവാളൻ

    നീതു നന്നായിരുന്നു , ആനുകാലിക പ്രസക്തി ഉള്ള വിഷയം…. അതി മനോഹരം ആയി പ്രസെൻ്റ് ചെയ്തു..

    പലരും പറയുവാൻ മടിക്കുന്ന വയസരിയിക്കുക അഥവാ The beginning of menstrual cycle എന്ന വിഷയം ഒരു മടിയും കൂടാതെ അവതരിപ്പിച്ചതിൽ Hats off ❤️

    സ്നേഹത്തോടെ
    മണവാളൻ
    (കുറച് ദിവസം ഞാൻ airൽ ആയിരിക്കും തിരിച്ച് എത്തിയിട്ട് കാണാം)

    1. നീതു ചന്ദ്രൻ

      താങ്ക്യു ❤

      ലാലേട്ടൻ വരെ എയറിൽ കേറി പിന്നെയാണോ നീ….

  17. Super story. e samayath pattiya oru story thannae

    1. നീതു ചന്ദ്രൻ

      Yes 👍🏼

  18. Good story ❤️✨

    1. നീതു ചന്ദ്രൻ

      Thank you

  19. ❤❤❤👍🏻👍🏻👍🏻

    പറയാൻ വാക്കുകൾ ഇല്ല ❤

    1. നീതു ചന്ദ്രൻ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com