ഡെഡ്ലി സൈക്കോ [vibin P menon] 43

Views : 4291

ഡെഡ്ലി സൈക്കോ

Author : vibin P menon

 

deadly vibin

ഡെഡ്ലി സൈക്കോ

(ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപികം മാത്രം, മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)

………………………………………………

 

പതിവിന് വിപരീതമായി അന്ന് നല്ല കാറ്റും മഴയും ഇടിമിന്നലുമുണ്ടായിരുന്നു.

 

‘അവളെന്താ ഫോൺ എടുക്കാത്തത്.

സമയം രാത്രി ഒമ്പത് കഴിഞ്ഞു.പത്താമത്തെ പ്രാവിശ്യമാണ് വിളിക്കുന്നത്.

ചിലപ്പോൾ എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കും.അവളെ പറഞ്ഞിട്ട് കാര്യമില്ല.കുറ്റം എന്റെ ഭാഗത്തല്ലേ.

ആകെയുള്ള അളിയന്റെ വിവാഹനിശ്ചയമായിട്ടും അതിന് പോകാതെയല്ലേ ഈ നാഷണൽ മാഗസീന് വേണ്ടി ആർട്ടിക്കിൾ എഴുതി കൊണ്ടിരിക്കുന്നത്.പക്ഷേ അവൾ എന്താ എന്റെ അവസ്ഥ മനസ്സിലാക്കാത്തത്.

നാളെയാണ് ഈ ആർട്ടിക്കിൾ മെയിൽ ചെയ്യേണ്ട എഗ്രിമെന്റിലെ ഡെഡ്ലൈൻ.ഇനി വൈകി കഴിഞ്ഞാൽ അവർ ചോദിക്കുന്ന കോംപെൻസെഷൻ കൊടുക്കേണ്ടി വരും.’

 

താൽകാലികമായി എഴുത്ത് നിർത്തിക്കൊണ്ട് ഡോക്ടർ ഡേവിഡ് സെബാസ്റ്റ്യൻ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.

 

കേരളത്തിലെ പ്രശസ്ത മനഃശാസ്ത്രജ്ഞൻന്മാരിൽ ഒരാളാണ് മുപ്പത്തി ഒന്നുകാരനായ ഡോക്ടർ ഡേവിഡ് സെബാസ്റ്റ്യൻ.ഹിപ്നോട്ടിസത്തെ കുറിച്ച് ഇദ്ദേഹം എഴുതിയ ലേഖനങ്ങൾ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്.ഇപ്പോൾ ഭാര്യ മീരയുമൊത്ത് കൊച്ചിയിലെ ഒരു വില്ലയിലാണ് താമസം.

 

‘എന്നോടുള്ള ദേഷ്യത്തിൽ എന്തിനാ കാർ എടുക്കാതെ. ഓട്ടോ പിടിച്ച് പോയത്.?ചിലപ്പോൾ ഇന്ന് അവിടെ നിൽക്കാനായിരിക്കും പ്ലാൻ.ലോകത്ത് ആരുടെ മനസ്സ് വീണെങ്കിലും നിഷ്പ്രയാസം മനസിലാക്കാൻ സാധിക്കും ഇവളുടെ മനസ്സ് ഒഴിച്ച്.എന്തായാലും ഇവൾക്കൊന്ന് ഒന്ന് വിളിച്ചു പറഞ്ഞൂടെ.അച്ഛനെയോ അളിയനെയോ ഒന്ന് വിളിച്ചു നോക്കിയാലോ.?’

 

മനസ്സിൽ സ്വയം സംസാരിക്കുന്ന പ്രകൃതക്കാരനാണ് ഡോക്ടർ ഡേവിഡ് സെബാസ്റ്റ്യൻ സ്വന്തം മനസ്സ് മനസിലാക്കുന്ന ഡോക്ടർക്കെ മറ്റുള്ളവരുടെ മനസ്സ് മനസിലാക്കാൻ പറ്റു എന്നാണ് ഇദ്ദേഹത്തിന്റെ വാദം.

 

‘നിശ്ചയത്തിന് പോകാത്തതിന്റെ ചമ്മലൊക്കെ മറന്ന് അളിയനെ ഒന്ന് വിളിച്ചു നോക്കാം.അവന് എന്റെ അവസ്ഥ മനസ്സിലാവും. മീര ഇന്ന് വരില്ലേ എന്ന് ചോദിക്കുകയും ചെയ്യാം.

 

ഡോക്ടർ ഡേവിഡ് സെബാസ്റ്റ്യൻ കോൾ ചെയ്യാൻ ഫോൺ എടുത്തതും.വീടിന്റെ കോളിങ് ബെല്ല് മുഴങ്ങിയതും ഒരുമിച്ചായിരുന്നു.

 

‘അവൾ വന്നെന്ന് തോന്നുന്നു.’

 

എഴുതിക്കൊണ്ടിരുന്ന പേപ്പർ മടക്കിയ ശേഷം ഡോക്ടർ ഡേവിഡ് വാതിലിനെ ലക്ഷ്യമാക്കി നടന്നു.

 

വാതിൽ തുറന്ന ഡോക്ടർ ഡേവിഡ് കണ്ടത്. പ്രതീഷിച്ചത് പോലെ മീരയേയായിരുന്നില്ല.

 

മറിച്ച് ഇതിന് മുൻപ് കണ്ട് പരിചയമില്ലാത്ത ഒരു വ്യക്തിയെയായിരുന്നു.

Recent Stories

The Author

vibin P menon

6 Comments

  1. മഹാദേവൻ

    Very interesting.
    ഇതിനു ബാക്കി ഉണ്ടോ ബ്രോ

    1. ഇത്രമാത്രം

  2. EKANA🖤FARIDUN😈

    Aaha kollalo

    1. താങ്ക്സ്

  3. Interesting

    Thaankalkku nalla bhaavanayundu

    1. താങ്ക്സ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com