മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

Views : 3571

അവൻ വീണ്ടും വിളിക്കുന്നു അവളെ..

” ആമീ…എനിക്ക് ടെൻഷൻ അടിച്ചു നിക്കാൻ കഴിയുന്നില്ല…നീ എന്താ പറ… എന്താ നീ അങ്ങനെ പറഞ്ഞേ…കല്യാണം വേണ്ടാന്ന്  ”

“ഇങ്ങനെ എനിക്ക് വേണ്ടി ടെൻഷൻ അടിക്കാനും ആളുണ്ട് എന്ന് മനസ്സിലാക്കാൻ വൈകിപ്പോയി ”

ഓൻ മൊബൈൽ മാറ്റിപ്പിടിച്ചിട്ട്..

“ടാ… ഇവൾ എന്താ  എന്തെല്ലോ അർത്ഥം വെച്ചിട്ട് പറയുന്നേ ”

നമ്മൾ പച്ചപ്പാവങ്ങൾ..

“നമ്മൾക്ക് എങ്ങനെയാ അറിയാ അച്ചൂ… നിന്റെ ഫ്രണ്ട് അല്ലേ… നിനക്കല്ലേ അവളെ മനസ്സ് അറിയാ”

“മതി ടാ… മതി… തള്ളി തള്ളി അങ്ങു മേലേക്ക് എത്തിക്കല്ല.. എന്നാലും നിന്നെയൊന്നും അങ്ങനെ വിശ്വസിക്കാൻ പറ്റുന്നില്ല ”

“ഹലോ.. അച്ചൂ… പോയോ.. ഹലോ ”

“ഇവിടെ ഉണ്ടെടീ ”

“പിന്നെന്താ ഒന്നും മിണ്ടാത്തെ ”

“ഞാൻ ഇങ്ങനെ ചിന്തിക്കുകയായിരുന്നു ”

“ഒന്നൂല്ലടാ…നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. എന്റെ കസിൻ ആണ് ചെക്കൻ എന്ന്… എനിക്ക് എന്തോ അവനെ ആ രീതിയിൽ കാണാൻ പറ്റുന്നില്ല ”

പടച്ചോനെ… കളി കാര്യമായാ… ഇപ്പോൾ പെടച്ചത് നമ്മളെ രണ്ടാളെയും നെഞ്ചാണ്…

അച്ചു ഫോൺ വെച്ചിട്ട് ചിന്തയിൽ മുഴുകി.

നമ്മൾ ഒന്ന് മാറി നിന്നു..

“ടാ.. പട്ടീ… നിന്നോട് അപ്പോഴേ പറഞ്ഞതാ.. ഓവർ ആക്കരുതെന്ന് ”

“ഹാ…ഇനി എന്നെ പറഞ്ഞോ… എല്ലാം തുടങ്ങി വെച്ചിട്ട് ”

“നീയല്ലേ ടാ… ഓൻ മൂഡ് ഓഫ്‌ ആയി ഇരിക്കുന്നതൊക്കെ അവൾക്ക് കാണിച്ചു കൊടുത്തേ… ഹാ… ഞാൻ നാളെ എന്തായാലും വരുന്നില്ല..നിങ്ങം എന്തെങ്കിലും ആയിക്കോ ”

“പിന്നെ…. ഞാൻ അല്ലെങ്കിൽ തന്നെ പോകുന്നില്ല ”

“ആഹാ.. അതെന്തേ ”

“കാസർഗോഡ് ഒരു പള്ളിയിൽ ഉറൂസ് ആണ്.. അതിനു എല്ലാവരെയും കൂട്ടി പോണം ”

“ഈ സമയം എന്ത് ഉറൂസ്.. അതേത് പള്ളി ”

“ഹാ..അതൊക്കെ ഉണ്ട്.. നിന്നോട് പറഞ്ഞിട്ടാണോ ഉറൂസ് ഒക്കെ വെക്കുന്നത് ”

“ഹാ..മോനേ.. ഷാഹീ..സ്കിപ്പിംഗ് ആണല്ലേ.. നടക്കൂല്ലണ്ണാ ”

“അപ്പോ നിന്റെയും നടക്കൂല്ലാ ”

“അപ്പോൾ നമ്മൾക്ക് പോകാ.. വരുന്നിടത്തു വെച്ച് കാണാം ”

‘ഹാ…എന്നാൽ അങ്ങനെന്നെ ”

അങ്ങനെ രാവിലെ ആയി..

“ടാ..ഷെഫി .. നീ എവിടെ..ഷാഹി എന്റെ കൂടെ ഉണ്ട് ”

“ഞാൻ പുറത്തെന്നെ ഉണ്ട്.. നീ അവനെയും കൂട്ടി പോയിക്കോ.. ഞാൻ വന്നോളാം ”

“അതിനു അവനെ കാണേണ്ടേ.. ഓൻ ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു… ഇപ്പോ കാണുന്നില്ല ”

“നീ പോ മോനേ.. ഞാൻ അവനെയും കൂട്ടി വരാ ”

“ഹാ.. എന്നാലും ഒരു… ഒരു…ഒരു അത്..ആ ഷബു  ആണെങ്കിൽ ക്ലാസ്സീന്ന് വിളിച്ചോണ്ട് നിക്കുന്നുണ്ട് ”

“ഹോ.. അപ്പോൾ അവളും എത്തിയാ..നീ ധൈര്യത്തോടെ പോ…നമ്മൾ ഇപ്പൊ എത്താ ”

അപ്പോഴേ തോന്നി..ഷാഹിന്റെ തിരോധാനം…പിന്നെ ഷബു  ക്ലാസ്സിൽ..ഈ ഇബ്‌ലീസ് പണി ആക്കാനുള്ള പുറപ്പാടിലാണോ പടച്ചോനേ..ഞാൻ ക്ലാസ്സിലേക്ക് ഓടി…

പടച്ചോനേ..ഞാൻ ലേറ്റ് ആയി.. ആ ഇബ്‌ലീസ് വരുന്നാ ഷബ്‌നയെയും കൂട്ടി.

“ഹാ..ഷബൂ..എവിടെക്കാ.. വാനരനൊക്കെ ഉണ്ടല്ലോ കൂടെ ”

“നിന്റെ അമ്മായീന്റെ മങ്ങലത്തിനു.. എന്തേ നീ വരുന്നില്ലേ ”

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

8 Comments

  1. വടേരക്കാരൻ

    എന്തോന്നാ ടോ ഇത്
    അടൂരിൻ്റെ സിനിമയോ?
    ഒരു പണിയും ഇല്ല അല്ലേ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇല്ല മോനെ..
      ഒരു പണിയും ഇല്ലാത്തത് കൊണ്ട് മാത്രം ഇതിനിറങ്ങിപുറപ്പെട്ടതാണ്…
      ഏതായാലും, അടൂരിന്റെ പടങ്ങളോട് ഉപമിച്ച താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  2. °~💞അശ്വിൻ💞~°

    😂😂😂

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം 🥰

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️👍👍👍👍👍👍👍👍👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ 🥰🥰

  4. Oru kallyanam mudakkiyappo cheriya oru sugam😆😆😆

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😄😄

      സ്നേഹം 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com