ഡെഡ്ലി സൈക്കോ [vibin P menon] 43

Views : 4339

വിബിൻ പല്ല് കടിച്ചു കൊണ്ട് രൗദ്രഭാവത്തിൽ പറഞ്ഞു.

 

അത് കേട്ട് ഡോക്ടർ ഡേവിഡ് ഭയന്ന് കസേരയിൽ നിന്ന് എഴുന്നേറ്റു.

 

” ഹ ഹ ഹ ഡേവിഡിന് അവളുടെ മുഖം കാണണ്ടേ.?”

 

വിബിൻ കത്തി മേശപ്പുറത്ത് വെച്ച്.ബാഗിൽ നിന്ന് ഒരു സ്ത്രീയുടെ തല കൈയിലെടുത്ത് ഡോക്ടർ ഡേവിഡിന് നേരെ നീട്ടി കൊണ്ട് ചോദിച്ചു.

 

” ഡേവിഡ് നോക്ക്.. എന്നിട്ട് പറ എന്റെ ഭാര്യയാണോ നിങ്ങളുടെ ഭാര്യയാണോ കൂടുതൽ സുന്ദരി.”

 

ഭയന്ന് വിറച്ചു പുറകിലേക്ക് നീങ്ങുന്നതിനിടയിൽ ഡോക്ടർ ഡേവിഡ് ആ സ്ത്രീയുടെ മുഖം ശ്രദ്ധിച്ചു.

 

മീരയുടെ അതെ മുഖഛായ.

‘അതെ ഇതെന്റെ മീര തന്നെയാണ്.ഇന്ന് രാവിലെ ഇവിടെ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ നെറ്റിയിൽ തൊട്ടുകൊടുത്ത പൊട്ട് ഇപ്പോഴും അവിടെ തന്നെയുണ്ട്.’

 

ഹൃദയമിടിപ്പ് നിന്നത് പോലെ അനുഭവപ്പെട്ട ഡോക്ടർ ഡേവിഡ് സെബാസ്റ്റ്യൻതിരിച്ചൊരു വാക്കുപോലും പറയാതെ.പ്രതികരണശേഷി നഷ്ട്ടപ്പെട്ട്.ഒരു പ്രതിമയെ പോലെ നിശ്ചലനായി നിന്നു.

 

“ഇനി ഞാൻ ഈ രാത്രി മഴയത്ത് ഇങ്ങോട്ട് വന്നതെന്തിനാണെന്ന് പറയാം.

എനിക്കറിയാം നിങ്ങളാണ് എന്റെ ഭാര്യയുമായി കിടക്ക പങ്കിട്ട ആ പന്നിത്തലയൻ.!

നിങ്ങൾക്ക് ബുള്ളറ്റുണ്ട്.? നിങ്ങളുടെ മുഖം പന്നിയുടേത് പോലെയാണ് ഇരിക്കുന്നത്.? ”

 

വിബിന്റെ വാക്കുകൾ കേട്ട് സ്വയബോധം വീണ്ടെടുത്ത ഡോക്ടർ ഡേവിഡ് മനസ്സിൽ പറഞ്ഞു.

 

‘ഈ മനോരോഗി എന്തൊക്കെയാണ് പറഞ്ഞു കൂട്ടുന്നത്.ഇയാൾ ഇയാളുടെ ഭാര്യയാണെന്ന് വിചാരിച്ചു കൊന്നത് എന്റെ മീരയെയാണെല്ലോ.എനിക്ക് ബുള്ളറ്റുമില്ല.ഭാര്യയല്ലാത്ത ഒരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുമില്ല.എന്റെ മുഖം പന്നിയുടെ പോലെയുമല്ല.ഇയാളുടെ രോഗമാണ് ഇയാളെകൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.ഇയാൾ ഒരു അപകടക്കാരിയായി മാറിക്കഴിഞ്ഞു.എന്തെങ്കിലും പെട്ടന്ന് ചെയ്തില്ലെങ്കിൽ ഇയാൾ എന്നെയും കൊല്ലും.’

Recent Stories

The Author

vibin P menon

6 Comments

  1. മഹാദേവൻ

    Very interesting.
    ഇതിനു ബാക്കി ഉണ്ടോ ബ്രോ

    1. ഇത്രമാത്രം

  2. EKANA🖤FARIDUN😈

    Aaha kollalo

    1. താങ്ക്സ്

  3. Interesting

    Thaankalkku nalla bhaavanayundu

    1. താങ്ക്സ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com