അശുദ്ധി [മണവാളൻ] 104

Views : 1253

ആശുദ്ധി 

Author : മണവാളൻ 

 

“ഓസോൺ പാളിയിൽ വിള്ളലുകൾ: കനത്ത ചൂടിനും വരൾച്ചയ്ക്കും സാധ്യത

ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് മുത്തച്ഛൻ ഉറക്കെ പത്രം വായിക്കുന്നുണ്ടായിരുന്നു.

“വെറുതെയാണോ തൊടിയിലെ സർവ്വതും
കരിഞ്ഞുണങ്ങിയിരിക്കുന്നു ”

മുറ്റത്ത് തളിർത്തു നിന്ന ഒരു തുളസിക്കതിരിന്റെ ഞെട്ടൊടിച്ചു ഞാൻ എന്റെ മുടിയിഴയിലേക്ക് ചാർത്തി.

പെട്ടെന്നാണ് മുത്തശ്ശി വന്ന് ചെവിക്ക്
പിടിച്ച് തിരിച്ചത്.

“മാസമുറ വന്നിരിക്കുന്ന കുട്ടിയല്ലേ നീ
ഈ തുളസിക്കതിർ കൂടി തൊട്ട് അശുദ്ധി
വരുത്താനാണോ നിന്റെ ഭാവം?”

അത്തരം ചോദ്യങ്ങൾക്ക് മുമ്പിൽ
അങ്ങനെ പാതറിപോകുന്ന ഒരു പെൺകുട്ടിയായിരുന്നില്ല ഞാൻ.
കോലായിൽ ചാഞ്ഞു കിടന്ന
മുത്തച്ഛനോട് ഞാൻ ഞാനാവശ്യപ്പെട്ടു.

“മുത്തച്ഛ ആ തലക്കെട്ട് ഒന്നുകൂടി വായിച്ചെ.”

“ഓസോൺ പാളിയിൽ വിള്ളലുകൾ:
കനത്ത ചൂടിനും വരൾച്ചയ്ക്കും
സാധ്യത”

“മുത്തശ്ശി കേട്ടല്ലോ…

ഇതൊക്കെ ഉണങ്ങി കരിഞ്ഞത്
ഞാനൊന്ന് തൊട്ടിട്ടല്ല, അന്ധവിശ്വാസം
മാത്രം പോര കുറച്ച് ശാസ്ത്രമൊക്കേയും
അറിഞ്ഞിരിക്കുന്നത് നല്ലതാ…!”

അപ്പുറത്ത് കളിച്ചു കൊണ്ടിരുന്ന പിള്ളേര്
സെറ്റെല്ലാം ഇതു കേട്ട് ചിരിക്കാൻ തുടങ്ങി.
മുത്തശ്ശിയുടെ മുഖം വീർത്തുകെട്ടി.
എന്തോ പിറുപിറുത്ത് കൊണ്ട്
അടുക്കളയിലേയ്ക്ക്.

“ഞാൻ അന്നേ പറഞ്ഞതല്ലേ സുഭദ്രെ
അമ്മുവിനെ പുറത്തേയ്ക്കൊന്നും പഠിക്കാൻ വിടേണ്ട എന്ന് ഇപ്പൊ മൂത്തോരോട് എങ്ങനെ പെരുമാറണമെന്ന് പോലും നിന്റെ കുട്ടിക്ക് അറിയില്ല”

“അതിനും വേണ്ടി ഇവിടെ എന്താ
ഉണ്ടായേ…?”

Recent Stories

The Author

മണവാളൻ

35 Comments

  1. ബ്രോ ഹൃദ്യം എന്തായി??

    പ്ലീസ് മറുപടി താ..

  2. നല്ല പ്രേമയം… ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ ആളുകൾ നമുക്ക് ചുറ്റുമുണ്ടാകും… അവരുടെ കണ്ണ് തുറക്കാൻ ഇതുകൊണ്ട് കഴിയട്ടെ…കാലത്തിന് അനുസരിച്ച് ആളുകൾ മാറി ചിന്തിക്കുന്നുണ്ട് ഇനിയും മാറാൻ ഉണ്ട്… ആശംസകൾ പുള്ളെ💓

    1. മണവാളൻ

      💞💞
      സന്തോഷം പ്രമുഖാ വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും ❤️

      ഇന്നാ ഗുരു ദക്ഷിണ 🍺 ( തെറ്റി ധരിക്കേണ്ട ശോട സർബത്ത് ആണ്)😁

  3. ജെയ്മി ലാനിസ്റ്റർ

    കഥ നന്നായിരുന്നു കേട്ടോ.. എന്നെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല, കേട്ടിട്ടും ഇല്ല.. ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് എങ്കിൽ വളരെ കഷ്ടം തന്നെ.. മാറി വരുന്നുണ്ട് എന്ന് പ്രതീക്ഷിക്കുന്നു..😍❤️

    1. മണവാളൻ

      താങ്ക്സ് ബ്രോ 💞,

      നമ്മുടെ വീട്ടിലോ സുഹൃത്തുക്കളുടെ ഇടയിലോ നമ്മുക്ക് ഓപ്പൺ ആയി സംസാരിക്കാൻ പറ്റുന്ന അല്ലെങ്കിൽ ഇതിനെ ഗൗരവമായി എടുത്ത് നമുക്ക് പറഞ്ഞു തരാൻ പറ്റുന്നവരോട് ഒന്ന് ചോദിച്ചാൽ മതി ഇങ്ങനെ കഥകൾ ഉണ്ടെങ്കിൽ നമ്മുക്ക് അറിയാൻ പറ്റും.

      ഇപ്പോൾ ഈ ചിന്താഗതി ഒക്കെ മാറി വരുന്നുണ്ട്.

      സ്നേഹം ❤

  4. Nice work man✨✨✨

    1. മണവാളൻ

      Thanks man 💞

  5. Well said 💯

    1. മണവാളൻ

      Thanks man ❤

  6. മണവാളൻ.. ❤

    വായിച്ചു അപ്പുറം..

    ഇത്തരം മാറ്റി ഇരുത്തലുകൾ ഞാൻ കഥകളിൽ മാത്രം വായിച്ചാണ് പരിചയം..

    അമ്മുമ്മയ്ക്ക് എന്റെ അമ്മ ഉൾപ്പെടെ 5 പെണ്മക്കൾ ആണ് ഉള്ളത്..
    പിന്നെ അവരുടെ മക്കൾ. വേറെ ..

    പക്ഷെ ആ കാലത്ത് ന്റെ അമ്മുമ്മ പോലും ഇങ്ങനെ പറഞ്ഞോ പ്രവർത്തിച്ചോ കേട്ടിട്ടില്ല..

    പക്ഷെ പല സുഹൃത്തുക്കളും അവരുടെ വീട്ടിൽ ഈ പ്രശ്നം ഉള്ളത് പറഞ്ഞിട്ടുണ്ട്.. ചിലത് വലിയ കുടുംബപ്രശ്നവും ആയിട്ടുണ്ട്..

    പക്ഷെ ഇപ്പോൾ കുറേയൊക്കെ ഈ ഒരു മനോഭാവം മാറിയിട്ടുണ്ടാകാം..

    അല്ലാത്തവർ.. ഇത്തരം എഴുത്തുകൾ വായിക്കുമ്പോൾ മാറാൻ ഉള്ള മനസ്ഥിതി അവരിലും ഉണ്ടാകട്ടെ 🙏🏻❤

    1. മണവാളൻ

      Reghu മാമാ താങ്ക്സ് 💞💞,
      ഇപ്പൊൾ ഈ ഒരു മനോഭാവം ഒക്കെ മാറി വരുന്നുണ്ട്.

      സ്നേഹം 🥰❣️

  7. മണവാളോ,
    പേര് കേട്ടപ്പോൾ തന്നെ അകത്തുള്ള വിഷയം ഇതായിരിക്കുമെന്ന്ഊഹിച്ചു. എന്റെ ഭാഗ്യത്തിന് ഇത്തരത്തിൽ കണ്ണുമൂടിക്കെട്ടിയ വീട്ടിലല്ല ഞാൻ ജനിച്ചത്.
    പക്ഷെ, ഇതു പോലെ അല്ലെങ്കിൽ ഇതിനേക്കാൾ മോശം അനുഭവം നേരിട്ട സുഹൃത്തുക്കളാൽ സമ്പന്നയാണ് ഞാൻ.

    തുളസി മാത്രമല്ല, കറിവേപ്പില, മുളക്… അങ്ങനെ നീളും അയിത്തത്തിന്റെ ലിസ്റ്റ്.😬

    എന്തായാലും ആളുകൾ മാറിത്തുടങ്ങിയതിൽ സന്തോഷമുണ്ട്. 2k ജനറേഷൻ മച്ച് മോർ ബെറ്റർ ആണ്. പുരാതന വസ്തുക്കൾ ഒക്കെ ഈ പഴഞ്ചൻ വാദവും പറഞ്ഞ് പൊടി പിടിച്ച് മൂലയ്ക്കിരിക്കും. അവരെയൊന്നും തിരുത്താൻ നമുക്ക് ആവില്ല.
    ആശംസകൾ സഹോ ❤🙏

    1. മണവാളൻ

      താങ്ക്സ് നിള🥀 ചേച്ചി 💞💞

      ചേച്ചി രക്ഷപെട്ടു .
      എൻ്റെ വീട്ടിലും പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് വീട്ടിലെ പുരാവസ്തുക്കളുടെ attitude എങ്ങനെ ആണ് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പക്ഷേ ചേച്ചി പറഞ്ഞത് പോലെ ഇതൊക്കെ അനുഭവിച്ച അല്ലെങ്കിൽ അനുഭവിക്കുന്ന സുഹൃത്തുക്കൾ എനിക്കും ഉണ്ട്. കുറച് ഒക്കെ മാറ്റം വന്നിട്ടുണ്ട് എങ്കിലും …. ഇനിയും പ്രകാശം പറക്കാൻ ഉണ്ട്…

      സ്നേഹം ❣️

      1. പുരാതന വസ്തുക്കള്‍ എന്ന് sambhodhana ചെയ്യുന്നത് ശരിയാണോ… ശരിയല്ലെന്ന് ആണ് എന്റെ അഭിപ്രായം

        1. ജെയ്മി ലാനിസ്റ്റർ

          തീർച്ചയായും.. ഞാൻ യോജിക്കുന്നു രാജീവ് എട്ടനോട്.. പഴയതിനെ വല്ലാണ്ട് നിരാകരിക്കുന്ന “പതിവ്” ഭയാനകമാം വിധം വ്യാപിചിട്ടുണ്ട് ഇപ്പോ.. ഒന്നുമില്ലെലും തങ്ങളും വലുതാവാൻ ഉള്ളതാ എന്ന് ആലോചിച്ചാൽ നന്ന്..

          1. മണവാളൻ

            ഞാൻ പറഞ്ഞത് തെറ്റായി പോയി. ക്ഷമ ചോദിക്കുന്നു.
            മുകളിൽ അങ്ങനെ ഒരു പ്രസ്താവന വന്നപ്പോൾ അങ്ങനെ വന്നു പോയതാണ്. Really sorry.

  8. എനിക്ക് ഇതിനെ കുറിച്ചൊന്നും മനസ്സില്ലയില്ലാ 🤔ഇതൊക്കെ എന്താ മനുകൂസ് സംഭവം.

    1. മണവാളൻ

      മോനെ ഉനൈസ്..

      ഇവിടെ പറഞ്ഞിരിക്കുന്നത് Menstruation നേ കുറിച്ചാണ്. അത് എന്തെന്നാൽ ഒരു പെണ്ണ് , അവൾക്ക് അമ്മ ആകാൻ ഉള്ള capability ആയെന്നും physicaly metuared ആയി എന്നും നമ്മുടെ body തന്നെ അറിയിക്കുന്ന ഒരു അവസ്ഥയാണ്.
      ഇത് ഏകദേശം 12 വയസ്സ് ആകുമ്പോൾ മുതൽ ആണ് start ചെയ്യുന്നത്. അതുമുതൽ ഒരു 45-50 വയസ്സ് വരെ എല്ലാ മാസവും ഈ process നടന്നു കൊണ്ട് ഇരിക്കും.

      ഇതാണ് സംഭവം. ഈ സമയങ്ങളിൽ അവർ അശുദ്ധ ആണ് എന്ന് വിവരം ഇല്ലാത്ത കാരണവന്മാർ പറയും . അതാണ് കാര്യം.

      മനസ്സിലായി എന്ന് വിശ്വസിക്കുന്നു.

  9. nalla ezhuthu kalakkunnu aniyans :)-
    kurachu exaggerated aano? inganathe samsaarangal ithuvare njangalude tharavaattil kettittilla. ee samayathu alpam maatti nirthal undaakum, pakshe kudumbathilullavar athu angeekarichirunnu.
    avarkku special bhakshanam (paal, thairu, venna, neyyu, payarvargangal, uzhunnu okke prathyekichu koduthirunnu) koduthu vishramam urappaakkiyirunnu.
    🙂
    kalyanam kazhinjittu 15 varshangal aayi, ente bhaarya athyaavashyam aacharangal nokkaarundu, pande kulichitte adukkalayil kayaroo. ee samayathu kuliyude ennam koodum. njaan aval enthu cheythaalum angeekariykkare ullo. aa samayathu kurachu extra help cheythu kodukkum – including cooking 🙂

    1. എല്ലാ വീട്ടിലും ഇല്ലെങ്കിലും ഒത്തിരി വീടുകളിൽ ഇന്നും ഇതുപോലുണ്ട് ബ്രോ. നമ്മുടെ സാക്ഷര കേരളത്തിൽ തന്നെ മാസമുറയുടെ സമയം പ്രത്യേക മുറിയിൽ കിടത്തിയുറക്കുന്നവർ ഇപ്പോഴുമുണ്ട്. അടുക്കള വിലക്ക്, വീടിന്റെ മുൻവശത്തു കൂടി ഇറങ്ങാനോ കയറാനോ പാടില്ല. അങ്ങനെ ഒരുപാട് ഉണ്ട്…

    2. മണവാളൻ

      ഏട്ടാ താങ്ക്സ് 💞

      എല്ലാവരും അങ്ങനെ ആണ് എന്നല്ല സന്തോഷേട്ടാ ഉദ്ദേശിച്ചത്. ഇങ്ങനെ ഉള്ളവരും ഉണ്ട് ഈ സമൂഹത്തിൽ.

      സ്നേഹം ❤️

      1. aa samayathu complete rest aanu nishkarsha.
        athu nadappilaakkaanaavum aa restrictions (kayararuthu, irangaruthu, edukkaruthu, parikkaruthu, etc.).
        pinneedu kaalakramena athokke oru mahaaparaadhamaayi mattullavar kandu kaanum. Athaavum.

        1. മണവാളൻ

          ആയിരിക്കാം

  10. Eda മണവാള🥰⚡️

    1. മണവാളൻ

      Yaa boy….🤗🥰

  11. തലമുറകളിയി പിന്തുടർന്നു വന്ന കുറച്ച് വിശ്വാസം കുട്ടികളുടെ മേലെ അടിച്ചേൽപ്പിക്കാൻ നോക്കുന്നതാണ്..
    കോളേജിലെ ഒക്കെ ഒരു ചീപ്പ് റാഗിംഗ് പോലെ..
    പുതിയ തലമുറ അതൊന്നും ഉൾക്കൊള്ളാതെ മാറി ചിന്തിക്കുന്നത് അവരുടെ ഒരു കഴമ്പുമില്ലാത്ത വിശ്വാസത്തിനെതിരായിട്ടാണ്..
    അതിന്റെ ഒരു ഈഗോ പുറത്ത് സംഭവിക്കുന്നതാവും..🤷

    1. മണവാളൻ

      100% അത് കൊണ്ട് ആണ് . അവർ അനുഭവിച്ചിരുന്ന കര്യങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നത് പോലെ.

      Thanks aliyaa ❤️

  12. ❤️❤️❤️Nalla ashayam nannayi avtharippichu.

    1. മണവാളൻ

      താങ്ക്സ് saran 💞
      സ്നേഹം ❣️

  13. നന്നായിട്ടുണ്ട്. മുത്തശ്ശിയെ പോലുള്ള ആളുകൾ അവർ ഒരിക്കലും മാറില്ല
    .അവർക്ക് ദഹിക്കാൻ ഒരുപാട് ബുദ്ധിമുട്ടുള്ള വിഷയമാണ് ഇതൊക്കെ. ഇപ്പോഴത്തെ ആളുകൾ ഒരുപാട് മാറ്റിചിന്തിക്കുണ്ട്. മാറട്ടെ.. ഇതിലുള്ളതും ഇതിൽ കൂടുതലും എല്ലാം എന്റ വീട്ടിൽ നടന്നിട്ടുണ്ട്. ഹോ ഓർക്കാൻ കൂടി വയ്യ..

    തീം നന്നായി.. വീണ്ടും എഴുതുക. സ്നേഹത്തോടെ ❤️

    1. മണവാളൻ

      താങ്ക്സ് ചേച്ചി💞

      കുറച്ചൊക്കെ മാറി വരുന്നുണ്ട്. മാറുമായിരിക്കും.

      സ്നേഹം ❣️

  14. ഞാനും എൻ്റെ അമ്മുമ്മയിൽ നിന്നും ഇതെ പോലുള്ള കുത്തുവാക്കുകൾ അനുഭവിച്ചിട്ട് ഉണ്ട് ഞാൻ മാത്രം ആയിരിക്കില്ല ഈ ലോകത്തെ മിക്ക പെണ്കുട്ടികളും ഇതുപോലുള്ള കുത്തുവാക്കുകൾ ഒരിക്കൽ എങ്കിലും അനുഭവിച്ച് കാണും….

    ഈ 21am നൂറ്റാണ്ടിലും കൊറച്ച് പേരുടെ എങ്കിലും മനസ്സിൽ ബാക്കി നിൽക്കുന്ന കറുപ്പ് ആണ് ഇത്

    1. മണവാളൻ

      താങ്ക്സ് 💞💞

      ശെരിയാണ് ഏറക്കുറെ പേരും ഇതുപോലെ ഉള്ള സംഭവ വികാസങ്ങളിലൂടെ കടന്ന് വന്നിട്ടുള്ളവർ ആണെന്ന് കേട്ടിട്ടുണ്ട്.
      വരും തലമുറയിലേക്ക് എങ്കിലും ആ കറുപ്പ് പടരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം .

      സ്നേഹം ❣️

  15. 1st 😌

    1. മണവാളൻ

      💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com