ഡെഡ്ലി സൈക്കോ [vibin P menon] 43

Views : 4339

 

കാമം നിറഞ്ഞ ഭാവത്തിലുള്ള ഒരു ചിരി ചിരിച്ചു കൊണ്ട് വിബിൻ ചോദിച്ചു.

 

അതുകേട്ട് അത്രയും നേരം സൂക്ഷമായി വിബിനെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഡോക്ടർ ഡേവിഡിന്റെ മുഖഭാവം മാറി.

 

ആ ചോദ്യത്തിന് അദ്ദേഹം മറുപടിയൊന്നും നൽകിയില്ല.

 

“എന്റെ ഭാര്യയും ഒരുപാട് സുന്ദരിയായിരുന്നു.

ഞാനും അവളും തമ്മിൽ കാണാൻ ഒരു ചേർച്ചയുമില്ലെന്ന് ഒരുപാട് പേർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.അത് സത്യമാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.

ഡേവിഡും ഭാര്യയും ഇതുപോലെ തന്നെയാണെല്ലേ.?”

 

അതുകേട്ട് ഡോക്ടർ ഡേവിഡിന് ദേഷ്യം വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അദ്ദേഹം സ്വയം ചിന്തിച്ചു.

 

‘ഞാനാണോ ഇയാളുടെ മനോനില പരിശോധിക്കുന്നത്.?അല്ലങ്കിൽ ഇയാൾ എന്റെയാണോ.?’

 

“ഇയാൾ എന്റെ ഭാര്യയെ കുറിച്ച് ചോദിക്കാനാണോ.രാത്രി ഈ മഴയത്ത് കയറി വന്നത് ”

ഡോക്ടർ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.

 

“സോറി ഡേവിഡ്.. എനിക്ക് പറയാനുള്ളത് എന്നെ കുറിച്ചും എന്റെ ഭാര്യയെ കുറിച്ചുമാണ്.എല്ലാവരുടെ ഭാര്യയും ഇതുപോലെ തന്നെയാണോ എന്ന ആകാംഷ കൊണ്ട് ചോദിച്ചു പോയതാ.

എനിക്ക് എന്റെ ഭാര്യയെ ഒരുപാട് ഒരുപാട് ഇഷ്ട്ടമായിരുന്നു.

ഞാൻ എന്റെ ഭാര്യയെ സ്നേഹിച്ചത് പോലെ ഒരാളും അവരുടെ ഭാര്യയെ സ്നേഹിച്ചിട്ടുണ്ടാവില്ല.

പക്ഷേ അവൾ എന്നെ ചതിച്ചു.”

 

അത് പറഞ്ഞപ്പോൾ അയാളുടെ ശബ്ദത്തിൽ വീണ്ടുമൊരു സൈക്കിക്ക് വൈബ്രേഷൻ ഡോക്ടർ ഡേവിഡ് ശ്രദ്ധിച്ചു.

 

പക്ഷേ അദ്ദേഹം തിരിച്ചൊന്നും മിണ്ടാതെ വിബിന്റെ സംസാരത്തിൽ ശ്രദ്ധിച്ചിരുന്നു.

 

വിബിൻ തുടരുന്നു.

Recent Stories

The Author

vibin P menon

6 Comments

  1. മഹാദേവൻ

    Very interesting.
    ഇതിനു ബാക്കി ഉണ്ടോ ബ്രോ

    1. ഇത്രമാത്രം

  2. EKANA🖤FARIDUN😈

    Aaha kollalo

    1. താങ്ക്സ്

  3. Interesting

    Thaankalkku nalla bhaavanayundu

    1. താങ്ക്സ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com