Old ക്ലാസ്സ്‌മേറ്റ് 2😍🥰😻 [John flash] 105

Views : 4519

ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇവൾ അസാധ്യമായി പാട്ട് പാടുമായിരുന്നു…. ഇവൾ ആദ്യമായി പ്ലസ്ടു ക്ലാസ്സിൽ പാടാൻ കാരണം ഞാൻ ആയിരുന്നു😁….എന്റെകൂടെ
ട്യൂഷൻ ക്ലാസ്സിൽ പഠിക്കുന്ന അതുൽ ആയിരുന്നു എന്നോട് പറഞ്ഞത് ഇവൾ പാട്ട് പാടും എന്ന് (അതിലും ഇവളും 10 വരെ ഒരുമിച്ച് ആണ് പഠിച്ചേ).
ഇത്‌ അറിഞ്ഞ ഞാൻ പിറ്റേ ദിവസം അവളോട് ചോദിച്ചു
ഞാൻ: എടി നീ പാട്ട് പാടും എന്നൊക്കെ ഞാൻ അറിഞ്ഞല്ലോ…
ഞാൻ ഒരു ചിരിയോടെ ചോദിച്ചു

അവൾ: ഇല്ലടാ ആരേലും ചുമ്മാ പറഞ്ഞു പറ്റിച്ചതായിരിക്കും  നിന്നെ
അവൾ എന്നോട് കള്ളം പറഞ്ഞു
ഞാൻ: എന്നോട് നിന്റെ കൂടെ പഠിച്ച അതുൽ ആണലോ എന്നോട് ഇ കാര്യം പറഞ്ഞെ
സത്യം  പുറത്ത് ആയി എന്ന് മനസിലാക്കിയ അവൾ എന്നോട് പറഞ്ഞു
അവൾ: എടാ പാടും പക്ഷേ എന്റെ സൗണ്ട് കേൾക്കാൻ മടുപ്പാ മാത്രമല്ല ഞാൻ പാട്ടൊന്നും പാടാൻ പഠിച്ചിട്ടില്ല…

മ്മ്മ് ഞാൻ വിശ്വസിച്ചു 🤭 എന്നും പറഞ്ഞു ഞങ്ങൾ ആ കാര്യം വിട്ടു…. അന്ന് എനിക്ക് ഒരു ചാൻസ് കിട്ടി..ലാസ്റ്റ് പീരിയഡ് ഫ്രീ ആയിരുന്നു… ഫ്രീ പീരിയഡ് ഞങ്ങളെ പഠിപ്പിക്കാത്ത ഒരു ടീച്ചർ ആയിരുന്നു വന്നേ നല്ല കമ്പനി ആയിരുന്നു ആ ടീച്ചർ…. കൊറേ കഴിഞ്ഞപ്പോൾ ടീച്ചർ ഞങ്ങളോട് ചോദിച്ചു ഇവിടെ ആർക്കേലും പാട്ടുപാടുമോ എന്ന് അപ്പോൾ ഞാൻ ഇവളുടെ കാര്യം പറഞ്ഞു…. ടീച്ചർ ഇവളെ വിളിച്ചു പാടാൻ ഇവൾ ആകെ പെട്ടപോലെ ആയി 🤭 എന്നെ ഒരു കലിപ്പ് നോട്ടം നോക്കി ടീച്ചർ വിളിച്ചപ്പോൾ ഇവൾ പറഞ്ഞു “ടീച്ചർ ഞാൻ പടത്തില്ല ഇവൻ ചുമ്മാ പറയുന്നത് ആണ് എന്ന് ” പക്ഷേ ടീച്ചർ അവളെ നിബന്തിച്ചു പിന്നെ ഞാനും പറഞ്ഞു ‘എടി ഒന്ന് പാട് ‘ അവൾ പാടാൻ തയാറായി

Recent Stories

The Author

John flash

3 Comments

  1. കഥ കൊള്ളാം വാക്കി പോരട്ടെ ❤️

  2. നന്നായിട്ടുണ്ട്, സസ്പെൻസ് നിലനിർത്താൻ അവസാന പേജുകൾ വലിച്ച് നീട്ടിയത് നന്നായി അറിയാം 😂 അഭിനന്ദനങ്ങൾ 🥳 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🎉

    1. ജോൺ ഫ്ലാഷ്

      Thankz man😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com