കാടിൻ്റെ സ്വാതന്ത്ര്യം [മഷി] 47

കാട്ടിലെ ഏറ്റവും വലിയ ആലായ മുതമന്ന് ആലിൻ്റെ താഴെ കാട്ടിലെ എല്ലാവരും എത്തി.

അമൃതേന്ദ്രൻ രാജാവ് എഴുനേറ്റു നിന്ന് ഇന്ന് നടന്ന വിഷമിപ്പിക്കുന്ന വാർത്ത എല്ലാവരോടും പറഞ്ഞു അവർ എല്ലാവരും നേരത്തെ തന്നെ ആ വിവരം അറിഞ്ഞിരുന്നു.

നിങൾ ഏവരും കാര്യങ്ങൾ അറിഞ്ഞു എന്നറിയാം അത് അറിയിക്കാൻ എല്ലാ ഞാൻ നിങ്ങളെ എല്ലാവരെയും ഇവിടേക്ക് വിളിപ്പിച്ചത്, മറ്റൊരു കാര്യം പറയാൻ ആണ്.

എല്ലാവരും ഉടനെ അമൃതേന്ദ്രൻ്റെ മുഖത്തേക്ക് നോക്കി. കുറച്ച് കാലമായി ഈ കാട്ടിൽ പതിവിനു വിപരീതമായി ചില കാര്യങ്ങൾ നടക്കുന്ന കാട്ടിലെ പാവം ജീവികൾകിടയിൽ ചില വേർതിരിവുകൾ ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കുന്നു അതിൻ്റെ ഫലമെന്നോണം ആണ് ഒന്നുമറിയാത്ത രണ്ടു ജീവുനുകൾ ഇന്ന് പൊലിഞ്ഞത്.

ഇനി ഇത് ഈ കാട്ടിൽ ആവർത്തിക്കരുത് ഈ കാടിനെ വേർതിരിവുകളുടെ കാകോളതിൽ മുങ്ങാൻ അനുവദിക്കരുത്.

അതിനായി ചില തീരുമാനങ്ങൾ ഞാൻ എടുത്തിട്ടുണ്ട്.

അതിൽ ഒന്ന് ഒന്നും അറിയാത്ത രണ്ടു ജീവനുകൾ എടുത്തതിൻ്റെ ശിക്ഷ നടപ്പാക്കൽ ആണ്. മരിക്കുന്നത് വരെ ആ രണ്ടു നീജന്മാരെ തൂക്കിലേറ്റണം.

മറ്റൊന്ന് ഈ കാടിൻ്റെ നല്ലതിന് വേണ്ടി ആണ് ഇനി ഇവിടെ ആർക്കും മതവും ജാതിയും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വേണ്ട അതാണല്ലോ ഇവിടെ വേർതിരിവ് ഉണ്ടാകുന്നത്.

തെറ്റ്!!!!

പെട്ടെന്നാണ് ആ ശബ്ദം അവിടെ മുഴങ്ങി കേട്ടതു. ഒപ്പം കൂട്ടത്തിൽ നിന്ന് സങ്കടൻ കഴുത എഴുനേറ്റു നിന്ന് പറഞ്ഞു.

ധിക്കാരമെന്നു കരുതരുത് രാജാവേ അങ്ങ് ഈ ചെയ്യുന്നത് തെറ്റാണ്.

അമൃതേന്ദ്രൻ ചോദിച്ചു ഏതാണ് തെറ്റ് ശിക്ഷ വിധിയോ അതോ മതവും രാഷ്ട്രീയം വേണ്ടന്നു പറഞ്ഞതോ ഏതാണ് തെറ്റ് സങ്കട.

രണ്ടും തെറ്റാണ് രാജന്.

നീ ആരോടാണ് എതിർകുനതെന്ന് ബോദ്യമുണ്ടോ, ഇതുകേട്ട ചിങ്കടന് ചോദിച്ചു.

ഉണ്ട് ഇവിടെ മതവും രാഷ്ട്രീയവും രണ്ടും വേണം രാജന്. മതമായാലും രാഷ്ട്രീയമായലും അതിൻ്റെ ബോധ്യം ആണ് നമ്മിൽ വേണ്ടത് രാജന് ഇവ രണ്ടും നമ്മുടെ ജീവിതതോടൊപ്പം കൊണ്ടുപോവേണ്ട ഒന്നാണ് രാജന്. ഈ കാട്ടിൽ മതത്തിൽ വിശ്വസിക്കുന്നവർ ഉണ്ട് അവർക്ക് അവരുടെ മതത്തിൽ വിശ്വസിക്കാനും അവരുടെ ദൈവത്തെ ആരാധി്കുവാനും ഈ കാട് അവരെ അനുവദിക്കുന്നുണ്ട്.

പിന്നെ രാഷ്ട്രീയം, ഭാവി തലമുറ രാഷ്ട്രീയം പറയണം രാജന് ഇന്നിൻ്റെയും, ഇന്നലയുടെയും, നാളയുടെയും ഉടുക്കുനവൻ്റെയും ഉണ്ണുന്നവൻ്റെയും പട്ടിണികിടക്കുന്നവൻ്റെയും,വ്യക്തിയുടെയും,

വർണത്തിൻ്റെയും രാഷ്ട്രീയം അവർ പറഞ്ഞു തന്നെ വളരണം രാജന്.

ഇതുകേട്ട അമൃതേന്ദ്രൻ ഒന്ന് ചിന്തിച്ചു. ശരി തന്നെ നീ പറഞ്ഞത് പക്ഷേ ഇത് പിന്നെയും ഈ കാടിനെ ഒരു മോശം അവസ്ഥയിലേക്ക് നയിച്ചാൽ ഇപ്പൊൾ തന്നെ കണ്ടില്ലേ വേർതിരിവ് ഉടുക്കുന്നതിലും ഉണ്ണുന്നതിലും എന്തിന് കേവലം തൊലിയുടെ നിറത്തിൽ വരെ.

ശരിയാണ് രാജന് വേർതിരിവ് ഉണ്ട് അതിനു മതവും രാഷ്ട്രീയവും എടുത്തു മാറ്റിയാൽ പോര അതിനു വേണ്ടത് സ്വാതന്ത്ര്യം ആണ് സ്നേഹമാണ്.

അത് എന്താ ഈ കാടിനു സ്വാതന്ത്ര്യം ഇല്ലെന്നാണോ നീ പറഞ്ഞു വരുന്നത്.

അതെ രാജന് ഇല്ല. ഈ കാടിനു സ്വാതന്ത്ര്യം ഇല്ല.

11 Comments

  1. ❤️❤️❤️parayuvan vakkukal illa. Athrayk nannayi thannae ezhuthi.ithu fbyil post cheythirunnel kollandavarkk kondaenae

    1. Thanks bro ❤️

  2. മഷി ? ആദ്യം തന്നെ പിടിച്ചോ ?????

    സമകാലിക പ്രസ്തിയുള്ള ഈ വിഷയം ഇലക്കും മുള്ളിനും കേടില്ലാത്ത അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ .

    കൊള്ളണ്ടവർക്ക് കൊള്ളണ്ട സ്ഥലത്ത് തന്നെ കൊള്ളും ?. Narration ഗംഭീരം.

    നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിട്ടും നമ്മൾ നേരിടുന്ന സ്വാതന്ത്ര്യം ഇല്ലായ്മ അതിനെ മറ്റൊരു രീതിയിൽ വരച്ചു കാട്ടി ??

    ഇനിയും ഇതുപോലെ ഉള്ള കഥകളുമായി വരണം?

    1. Thanks bro ❤️❤️

  3. ആർക്കൊക്കെയോ കൊള്ളിച്ച പോലെ?…. എന്തൊക്കെ ആയാലും കദയുടെ അടിത്തറ സ്ട്രോങ്ങ്‌ ആണ്….
    അളിയന്നിട്ടൊരു തട്ടും അമ്മാവനിട്ടൊരു കോട്ടും എന്നു പറഞ്ഞപോലെ ആരെയും എടുത്തു പറയാതെ പലരെയും വിമർശിച്ചു….

    ഓരോ നിമിഷവും നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്…. അതിലും സന്തോഷം കണ്ടെത്തുന്ന കുറെ നേതാക്കന്മാരും….വരുന്നിടത്തു വച്ചു കാണാമെന്നു വിചാരിച്ചു മുന്നോട്ട് പോകുന്ന നമ്മളും??????

    1. ഈ നാട്ടിൽ ആർക്കും ഉപകാരമില്ലാതെ സ്വന്തം ലാഭത്തിനു വേണ്ടി വൃത്തികെട്ട രാഷ്ട്രിയം കളികുന്ന കുറച് എണത്തിനെ മനസ്സിൽ കണ്ട് തന്നെയാണ് ചില കഥാപാത്രങ്ങളെ എഴുതിയിരികുന്നത് പിന്നെ താങ്കൾ പറഞ്ഞ പോലെ നമ്മൾ പണി എടുത്താൽ നമുക്ക് ജീവിക്കാം അങ്ങനെ യെ ഈ നാട്ടിൽ ഇനി പറ്റൂ ❤️❤️

      1. മഷി… എത്ര എഴുതിയാലും തീരാതിരിക്കട്ടെ ആ തൂലികയിലെ മഷി ♥️♥️♥️

  4. വളരെ നല്ല ഒരു എഴുത്തായിരുന്നു. ഒരു മേഖലയിൽ മാത്രം ഒതുങ്ങാതെ ഒരു ചെറിയ കഥയിൽ തന്നെ ഇത്രയും സാമൂഹിക വിഷയങ്ങൾ ഉൾപ്പെടുത്തി അതൊക്കെ ചർച്ചക്കും മുഖവുരക്കെടുത്ത നിങ്ങളുടെ അധ്വാനം കൈയ്യടി അർഹിക്കുന്നതാണ്…????

    ഒരുപാട് ഇഷ്ടപ്പെട്ടു…
    മതം
    രാഷ്ട്രീയം
    നീതിന്യായം…
    അങ്ങിനെ എല്ലാത്തിനും നേരെയുള്ള ഒരു നല്ല കാഴ്ചപാടായിരുന്ന കഥ…

    1. വാക്കുകൾക്ക് ഒരു പാട് നന്ദി സഹോ ❤️
      ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൽ ഒക്കെ കേൾക്കുമ്പോ അതിനെ കുറിച്ച് എഴുതണം എന്ന് തോന്നി ഇപ്പൊ നടക്കുന്നതിൽ കുറച് കാര്യങ്ങൽ ഉൾകൊള്ളിച്ചു മനുഷ്യനെയും മൃഗങ്ങളെയും ഒരേ പോലെ ബാധിക്കുന്ന നീതിയും അവർക്കെതിരെ കണ്ണടകുന്ന നീതിയും, നിഷേധിക്കപെട്ട സ്വാതന്ത്ര്യവും അതിനെ കുറിച്ച് എഴുതാൻ ആണ് ശ്രമിച്ചത് അത് ഞാൻ കരുതിയ പോലെ നിങ്ങളിലേക്ക് എത്തിയെന്ന് അറിഞ്ഞതിൽ സന്തോഷം ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️❤️

Comments are closed.