The Left Eye by Ebin Mathew ഇടതു കണ്ണിലൂടെയാണ് അവളന്നും ആ കാഴ്ച കണ്ടത് . ഓടി തുടങ്ങിയ ട്രെയിനില്‍ കയറാന്‍ അയാളെ പോലെ ഒരാള്‍ ശ്രമിക്കുന്നു . നെഞ്ചിടിപ്പ് ഒരല്പ നേരം നിലച്ചതാണ് . പക്ഷെ ഒരു അഭ്യാസിയെ പോലെ അയാള്‍ ട്രെയിനിന്റെ വേഗതക്കൊപ്പം ഒരേ രീതിയില്‍ ഓടുകയും തികഞ്ഞ മെയ് വഴക്കത്തോടെ ആദ്യം വാതിലിലെ കമ്പികളില്‍ കൈ മുറുക്കി പിടിച്ചതിനു ശേഷം വളരെ കൃത്യമായി ട്രെയിനിന്റെ ഉള്ളിലേക്ക് ചാടി കയറുകയും ചെയ്തു . […]
Category: Short Stories
MalayalamEnglish Short stories
ഇന്നത്തെ വിശേഷം 45
Ennathe Vishesam by Bibin Mohan ഇന്ന് എന്താ വിശേഷം എന്ന അവളുടെ ചോദ്യം…അല്ലെങ്കിൽ….മുറിയിൽ നിറഞ്ഞു നിന്ന മൂത്രത്തിന്റെ മണം… ഇതിൽ രണ്ടിൽ ഒന്നാണ് ആണ് ഇപ്പൊ പലപ്പോളും ഉറക്കത്തിൽ നിന്നും ഉണർത്തുന്നത്…. അറിയാതെ വീണു പോകുന്ന പകൽ ഉറക്കങ്ങളിൽ ആയാലും കഷ്ടപ്പെട്ടു കണ്ടെത്തുന്ന രാത്രി ഉറക്കങ്ങളിൽ ആയാലും മൂത്രം പോകുന്നത് അറിയതായിട്ട് ഇപ്പൊ 2 ആണോ 3 ആണോ വർഷം ? അറിയില്ല… തളർന്നു വീണ ദിവസങ്ങളിൽ എന്നു മുതലോ ഞാൻ ഞാൻ പോലും അറിയാതെ […]
മഞ്ഞുരുകുന്ന കാലം 38
Manjurukum Kalam by Sheriff Ibrahim അയാളുടെ ആദ്യത്തെ വിദേശ യാത്ര. തന്റെ ഉപ്പയെ കൊന്ന ഘാതകനെ കാണുക, കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് കാർപ്പിച്ചു തുപ്പുക, ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശ്യം. ഒരു നിസ്സാരകാര്യത്തിനാണ് ആ മനുഷ്യൻ തന്റെ ഉപ്പയെ കൊന്നത്. ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം. രാത്രി വളരെ വൈകി ഉപ്പ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ടീവി ശബ്ദത്തിൽ വെച്ചു. ഓഫ് ചെയ്യാൻ പല പ്രാവശ്യം ഉപ്പ പറഞ്ഞിട്ടും […]
പ്രളയം സമ്മാനിച്ച സൗഭാഗ്യം 37
Pralayam Smmanicha Sowbhagyam by Akhil Pavithran ഇന്നലെ രാത്രി ഒരുപാടു താമസിച്ചു കിടന്നു നല്ല ഉറക്കത്തിലാണ് അവനു ആ ഫോൺ വരുന്നത്. അതിൽ സമയം പത്തു ആകുന്നു. “ഹമ്മ് പറയ്…എന്താടെ ഉറങ്ങിപ്പോയി ഞാൻ… ” “എണീറ്റില്ലേ അഖിലേട്ടാ നിങ്ങൾ.. ” “എണീക്കുവാടി കൊച്ചേ..എന്താ പരുപാടി…എല്ലാവരും എന്തിയേ?? ” “ഇവിടെല്ലാം വെള്ളം പൊങ്ങി അതു കാണാൻ അണ്ണനും അച്ചാച്ചനും കൂടി പോയി, അമ്മ വെളിയിൽ ആരോടോ സംസാരിക്കുന്നു…” “വെള്ളം പൊങ്ങിയോ എവിടെ ” “ആറിലെ വെള്ളമാ ആ […]
അനന്യ 38
Ananya by Abdul Gafoor “ഹലോ…” “സുജിത് സാറല്ലേ…” “അതെ ആരാ..?” “ഞാൻ ചൈൽഡ് ലൈൻ ഓഫീസിൽ നിന്നാണ് താങ്കൾ ഇന്നു ഇവിടെ ഓഫിസിൽ വരണം…” “ഓക്കേ വരാം എന്താകാര്യം…?” “താങ്കൾക്കെതിരെ ഒരു പരാതിലഭിച്ചിട്ടുണ്ട് അതിനെ കുറിച്ച് അന്വേഷിക്കാനാ…” അയാൾ ഉത്കണ്ഠയോടെ ഫോണും പിടിച്ചു നിന്നു, “ചൈൽഡ് ലൈനിൽ എനിക്കെതിരെ പരാതിക്കാരൻ ആരായിരിക്കും..?” “ഇന്നേവരെ തന്റെ അധ്യാപന ജീവിതത്തിൽ ഒരു വിദ്യാർത്ഥിയെ പോലും പ്രഹരിക്കുകയോ ശകാരിക്കുകയോ ചെയ്തിട്ടില്ല.” “മാത്രമല്ല കഴിഞ്ഞ അധ്യാപക ദിനത്തിൽ ഒരുപാടു വിദ്യാർത്ഥികൾ തനിക്കു […]
പോരുന്നോ എന്റെകൂടെ 83
Porunno Ente Koode by Rajeesh Kannamangalam ‘വിവേക്, അങ്ങനെ അത് കഴിഞ്ഞു. കോടതി ഡൈവോഴ്സ് വിധിച്ചു’ ‘അപർണാ…’ ‘ഇല്ലടാ, എനിക്ക് വിഷമമൊന്നുമില്ല, എന്നായാലും പിരിയേണ്ടവരാണ് ഞങ്ങൾ, അത് കുറച്ച് വൈകിയെന്ന് മാത്രം. ഹരിക്ക് നല്ലൊരു ജീവിതം ഉണ്ട്, അവനെങ്കിലും ജീവിതം ജീവിച്ച് തീർക്കട്ടെ’ ‘എന്നിട്ട് ഹരി?’ ‘നാളെ പോകും കാനഡയ്ക്ക്. അങ്ങനെ അവസാനമായി ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു’ ‘അപ്പൊ തന്റെ ഭാവി?’ ‘അത് ഞാൻതന്നെ നോക്കണം. അച്ഛന് ഞാനൊരു കച്ചവടമാണ് , അത്കൊണ്ട് അവിടെനിന്ന് അധികമൊന്നും […]
മനസമ്മതം 32
Manasammatham by Rajeesh Kannamangalam ‘ഇത് എന്റെ അവസാനത്തെ കാൾ ആണ്, ഇനി ഒരു മുന്നറിയിപ്പുണ്ടാവില്ല. ഞാൻ പറഞ്ഞത്പോലെ ചെയ്തില്ലെങ്കിൽ നിന്റെ ഫോട്ടോസ് നെറ്റിൽ നാട്ടുകാർ കാണും’ ‘നിങ്ങൾക്ക് എന്താ വേണ്ടത്? എന്നെ ദ്രോഹിച്ചത്കൊണ്ട് എന്ത് കിട്ടാനാ?’ ‘ഞാൻ പറഞ്ഞില്ലേ, പണം, എനിക്ക് ഇരുപത്തിഅയ്യായിരം രൂപ വേണം. എപ്പോ എങ്ങനെ എന്നൊക്കെ ഞാൻ പറയാം’ ‘എന്റെ കയ്യിൽ പൈസ ഇല്ല’ ‘നിന്നെപ്പറ്റി എല്ലാം എനിക്കറിയാം. അടുത്ത ആഴ്ച്ച നിന്റെ മനസമ്മതം അല്ലേ? കല്യാണത്തിനും മറ്റുമായി പൈസ മാറ്റിവച്ചിട്ടുണ്ടാകും, […]
വേശ്യയുടെ മകൾ 28
Veshyayude Makal by Praveena Krishna “ഒരു വേശ്യയുടെ മകളായി ജനിച്ചത് നിന്റെ തെറ്റല്ലല്ലോ ഋതു. നീ ജനിച്ച സാഹചര്യം അല്ല ഞാൻ നോക്കുന്നത്. നിന്റെ സ്വഭാവമാണ്. ” “അങ്ങനെയല്ല വിനോദ് നിനക്ക് ഈ സമൂഹത്തിൽ ഒരു വിലയുണ്ട് അത് എന്നെ പോലൊരു പെണ്ണിനെ ജീവിതത്തിലേക്ക് കൂട്ടി ഇല്ലാതാക്കാൻ ഉള്ളതല്ല” “നമുക്ക് സമൂഹത്തിൽ ഉള്ള വില നിശ്ചയിക്കുന്നത് നമ്മളാണ്. എന്ത് നല്ല പ്രവർത്തി ചെയ്താലും വിമർശകർ അതിനെ വിമർശിക്കും. അതുമല്ല കല്യാണം കഴിഞ്ഞു നമ്മൾ ഇവിടെ അല്ല […]
ആരോഹണം അവരോഹണം 10
Arohanam Avarohanam by Sheriff Ibrahim അന്നത്തിന്നായി തട്ടുകടയിൽ ചായക്കച്ചവടം നടത്തുകയാണ് കരീംക്ക. കരീംക്കാടെ മകൻ ലത്തീഫ് ഗൾഫിൽ നിന്നും വന്ന വാർത്ത നാട്ടിൽ കാട്ടൂതീ പോലെ പരന്നു. ഗൾഫിൽ നിന്നും വന്നത് അത്രവലിയ വാർത്തയാണോയെന്ന് നമുക്ക് തോന്നാം. പക്ഷെ സത്യത്തിൽ അതൊരു വലിയ വാർത്തയാണ്. കാരണം, വീട്ടിൽ അനുസരണക്കേട് കാട്ടിയതിന്റെ പേരിൽ പതിനെട്ട് വർഷം മുമ്പ് പന്ത്രണ്ടാം വയസ്സിൽ എങ്ങോട്ടോ പോയതാണ് ലത്തീഫ്. പിന്നെ ഇപ്പോൾ നാട്ടിൽ തിരിച്ചെത്തുന്നത്‌വരെ ലത്തീഫ് ജീവിച്ചിരിക്കുന്നുണ്ടോ എന്താണ് സംഭവിച്ചതെന്നോ ആർക്കും […]
കാലം കാത്തുവെച്ച കഥ 34
Kaalam Kathuvacha Kadha by Jisha Kizhakkethil ജോലി കഴിഞ്ഞു മുറിയിലെത്തി വെറുതെ മുഖപുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോളാണ് സുഹൃത്ത് ഷെയർ ചെയ്തൊരു വാർത്ത കണ്ണിൽ പെട്ടത്… എന്റെ നാട്ടിലെ അത്ര പ്രശസ്തമൊന്നുമല്ലാത്ത ഒരു ചെറിയ തുണിക്കട തീപിടിച്ചെന്നും ആളപായമൊന്നുമില്ലെന്നും, കടയിൽ ജോലിക്കു നിന്നിരുന്ന കുട്ടിക്ക് കാര്യമായ പൊള്ളൽ ഏറ്റിറ്റുണ്ടെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം… സ്വാഭാവികമായും സ്വന്തം നാടായതു കൊണ്ട് അറിയാവുന്ന ആരെങ്കിലുമാണോന്നു അറിയാൻ വേണ്ടിയാണ് നാട്ടിലുള്ള കൂട്ടുകാരൻ സതീഷിനെ ഫോൺ ചെയ്ത് കാര്യം അന്വേഷിച്ചത് അവനോട് കാര്യം ചോദിച്ചപ്പോൾ അറിയാവുന്ന […]
ആദ്യത്തെ കൺമണി 26
Adiyathe Kanmani by സനൽ SBT ഹലോ അരുണേട്ടാ ഇത് എവിടാ ? ഞാൻ നന്മുടെ ക്ലബ്ബിൽ ഉണ്ട് .എന്താ? വന്നിട്ട് 2 മാസമായി ഏത് നേരവും ആ ക്ലബ്ബിൽ ആണല്ലോ. ഒന്ന് വേഗം വീട്ടിലേക്ക് ഓടി വായോ നിക്ക് ഒരു കാര്യം പറയാനുണ്ട്. നീ എന്താ കാര്യം പറ ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ . അതൊക്കെ വന്നിട്ട് പറയാം. ആ പിന്നെ വരുമ്പോൾ ഒരു മസാല ദോശ കൂടി മേടിച്ചോ. മസാല ദോശയോ ഇപ്പോഴോ? നിനക്ക് […]
ഒരു പ്രപ്പോസൽ അപാരത 30
Oru Proposal Aparatha by Bindhya Vinu ” കൂടെ ജീവിക്കാൻ നീയൊണ്ടേല് ഞാൻ വേറെ ലെവലാടീ.കെട്ടി കൂടെക്കൂട്ടട്ടേ നിന്നെ ഞാൻ?” പതിവ് നാട്ടാചാരങ്ങളായ റോസാപ്പൂവും ഐ ലവ് യൂ പറച്ചിലുമൊക്കെ കാറ്റിൽ പറത്തി ഇച്ചൻ പ്രണയം പറയുമ്പൊ തലയിലൊരു തേങ്ങ വീണപോലുള്ള എഫക്റ്റായിരുന്നു. ആകെ ബ്ലാങ്കായി മിഴിച്ചിരിക്കുമ്പോൾ ഇച്ചൻ വീണ്ടും ചോദിച്ചു “എന്നാ നിനക്ക് പറ്റത്തില്ലേ?അത്ര ഇഷ്ടായതോണ്ടാടീ . സൗകര്യമൊണ്ടേല് മതി. അല്ല നിനക്കിനി അങ്ങനെയൊന്നും തോന്നണില്ലേ വേണ്ട.നീ കൂടെയൊണ്ടേല് ലൈഫിച്ചിരി കൂടെ കളറാകുമെന്ന് തോന്നിയിട്ടാ” […]
ആവന്തികയുടെ പ്രണയം 20
Avantikayude Pranayam by മിനി സജി അഗസ്റ്റിൻ അവന്തിക വൃന്ദാവനത്തിന്റെ വീഥിയിടെ നടക്കുകയാണ് അവളുടെ കണ്ണുകൾ ആരേയോ തിരയുന്നുണ്ട്? ആരാണത്? അവളുടെ മനം കവർന്ന ആ സുന്ദരൻ? മറ്റാരുമല്ല എല്ലാവരേയും തന്റെ മായപുഞ്ചിരിയാൽ മയക്കിയവൻ ആ ചേലകള്ളൻ കാർവർണ്ണൻ. അവളുടെ മനസിലോ ആ കായാമ്പൂവർണ്ണന്റെ മനോഹര രൂപം മാത്രം. ആവന്തികാ….. ആരോ വിളിക്കുന്നത് പോലെ തോന്നി. അവൾ തിരിഞ്ഞു നോക്കി.ആരേയും കണ്ടില്ല. അത് അവൾക്ക് നിരാശ തോന്നി. അവൾ ചിന്തിച്ചു അത് അങ്ങനെയാണല്ലോ ഒരുത്തനേ തന്നെ നിനച്ചിരുന്നാൽ […]
മറവി 18
Maravi by Jayaraj Parappanangadi അമ്മാ….. അമ്മാാ… അമ്മാാാ….. ഇതെന്താ മോളെ ..ഇങ്ങിനെ തോണ്ടിത്തോണ്ടിവിളിയ്ക്കുന്നേ ? രാവിലെത്തുടങ്ങിയതാണല്ലോ.. ഇൗ പതിവില്ലാത്ത വിളി…. നിന്റെ പ്രശ്നമെന്താ…? സ്കൂളിലാരോടേലും വഴക്ക് കൂടിയോ ? അതോ മറ്റെന്തെങ്കിലും….? ചെറിയ കുട്ടിയൊന്നുമല്ലല്ലോ.. എട്ടിലെത്തിയതിന്റെ ഒരു പക്വതയൊക്കെ കാണിയ്ക്കണ്ടേ …? സമയം പതിനൊന്നുമണിയായില്ലേ ? മോൾക്കുറങ്ങിക്കൂടെ ? അമ്മയൊരു ഗ്രൂപ്പിന്റെ അഡ്മിനാണെന്ന കാര്യം മോള് മറക്കരുത്… എന്തെല്ലാം കാര്യങ്ങള് നോക്കണം … പോസ്റ്‌കൾക്ക് അപ്രൂവൽ കൊടുക്കണം … റിക്വസ്റ്റു് ഏഡ് ചെയ്യണം .. എല്ലാറ്റിലും […]
പ്രവാസിയുടെ പെട്ടിയുടെ മാറ്റം 22
Pravasiyude Pettiyude Mattam by Sheriff Ibrahim ‘അടുത്താഴ്ച്ച ഞാൻ നാട്ടിൽ വരുന്നുണ്ട്. എന്താണ് ഉമ്മാക്ക് കൊണ്ട് വരേണ്ടത്?’ ബഹ്റൈനിൽ നിന്നും ശുക്കൂർ മോന്റെ ഫോണിലൂടെയുള്ള ചോദ്യം. ‘വേണ്ട മോനെ ഉമ്മാക്ക് ഒന്നും വേണ്ട. മോൻ ഇങ്ങ് വന്നാൽ മതി. പിന്നെ സുലുവിന് ഒരു മോതിരം വേണമെന്ന് പറഞ്ഞു. അത് കൊണ്ടരാൻ മറക്കണ്ട’. അവന്റെ ഭാര്യ സുലൂ ആവശ്യപ്പെട്ടത് പറഞ്ഞപ്പോൾ സമാധാനമായി. അവനെ കാണാൻ കൊതിയോടെ കാത്തിരുന്നു. എന്റെ ഏറ്റവും ഇളയ മകനാണവൻ. അവന്ന് മൂത്തവരായി മൂന്ന് […]
അവൾ ഗൗരി 30
Aval Gowri by Niyas Vaikkom “ഇറങ്ങിപ്പോടീ എന്റെ ക്‌ളാസ്സീന്ന് ” ചോരയൊലിയ്ക്കുന്ന കൈ അമർത്തിപ്പിടിച്ചുകൊണ്ടു ഒരു കാലിൽ മുടന്തുള്ള മാലതി ടീച്ചർ അലറി. ശബ്ദം കേട്ട് തൊട്ടപ്പുറത്തെ ഓഫീസ് മുറിയിൽ നിന്ന് പ്രിൻസിപ്പൽ അംബിക ടീച്ചർ ഇറങ്ങി വന്നു. മാലതി ടീച്ചറുടെ കയ്യിൽ നിന്നും വീഴുന്ന ചോരത്തുള്ളികൾ ക്ലാസ്സ് റൂമിന്റെ തിണ്ണയിൽ ചുവന്ന പുള്ളികൾ തീർത്തു കൊണ്ടിരുന്നു. ബാക്ക് ബഞ്ചിനരികിൽ ചൂരലുമായി നിൽക്കുന്ന ഗൗരിയുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിൽക്കുന്നത് പോലെ തോന്നി. ” കുട്ടികൾക്കിത്രയും […]
കരിയിലകൾ 25
Kariyilakal by Ajith Kumar Preman ‘നമുക്ക് പിരിയാം ദേവ്’ ഈ രണ്ട് വാചകങ്ങൾ മാത്രമുള്ള വെള്ള പേപ്പർ തന്നെ ചുട്ടെരിക്കുന്ന തീപോലെ അയാളുടെ മനസ്സിനെ പൊതിഞ്ഞ് കിടക്കുകയാണ്. ഞാനെന്തൊരു ജന്മമാണ്, മകനേയും കൊണ്ടവൾ പോകാനൊരുങ്ങിയപ്പോൾ അരുതെന്നൊരു നോട്ടംപോലും അവൾക്കുനേരെ എറിഞ്ഞില്ലല്ലോ, അല്ല അവളുടെ കണ്ണുകളിലേക്ക് നോക്കാനുള്ള ശക്തിയെനിക്കുണ്ടായിരുന്നോ? ഇനി ഞാനെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ അതൊരു നുണ മാത്രമാണെന്ന് എന്നേക്കാൾ നന്നായി അവൾക്കറിയാം. പക്ഷെ അവളെ ഞാനെത്ര സ്നേഹിച്ചിരുന്നു എന്ന്,അല്ല സ്നേഹിക്കുന്നു എന്ന് എങ്ങിനെ അവളെ?? ശരിയാണ് ബോധിപ്പിക്കാൻ […]
ഒറ്റക്കൊലുസ് 18
Ottakolusu by Shabna Felix “നീ ഇതു എന്തു നോക്കുവാ?” ചുമരിൽ തൂക്കിയ ചിത്രത്തിൽ കണ്ണുകൾ ഉടക്കിയപ്പോഴാണ് പിന്നിൽ നിന്നും ആ ചോദ്യം ഉയർന്നത്.. “ഒന്നുമില്ലെടീ.. ചുമ്മ , ഈ ചിത്രം .. “വാചകം പൂർത്തികരിക്കാതെ അവളുടെ കണ്ണുകൾ വീണ്ടും ചുമരിലേക്കു നീണ്ടു.. അവളുടെ ദൃഷ്ടിക്കു അകമ്പടി സേവിച്ച് രേണുവിന്റെയും കണ്ണുകൾ അങ്ങോട്ടു പാഞ്ഞു.. ,”ഓ.അതോ , അതൊരു പഴയ പെൻസിൽ ഡ്രോയിങ്..നീ ഈ ചായ കുടിച്ചേ..ചൂടാറും മുന്നേ..”കയ്യിലിരുന്ന ചായക്കപ്പു സംഗീതയുടെ കയ്യിലേക്ക് വെച്ചു കൊടുത്ത് റിങ് […]
കന്യകയായ അഭിസാരിക 16
Kanyakayaya Abhisarika by Akila Regunath പേര് പോലെ തന്നെ അവളുടെ കന്യകത്വം എന്നുമൊരു വിസ്മയമായിരുന്നു… കാരണം ഓരോ രാവിലും …വരുന്ന അതിഥികൾക്ക് മുൻപിൽ യൗവനം തുളുമ്പുന്ന നിത്യ കന്യക ആയിരുന്നു അവൾ…ശിവകാമി ഇന്ദ്രസദസ്സിലെ….അപ്സരസ്സുകളെ വെല്ലുന്ന….അവളുടെ വശ്യമായ സൗന്ദര്യത്തിൽ മയങ്ങാത്ത ആരുമുണ്ടാകില്ല എന്ന് വേണമെങ്കിൽ പറയാം….. കരിമഷിയാൽ വാലിട്ടെഴുതിയ.. കുസൃതി തുളുമ്പുന്ന …പാതി കൂമ്പിയ മാൻമിഴികളും… ഇളംകാറ്റിന്റെ ആലാപനത്തിൽ…. മനോഹരമായി നൃത്തം ചെയ്യുന്ന സമൃദ്ധമായ മുടിയിഴകളും….. നീർമാതളത്തിൻ നിറമാർന്ന തേനൂറും അധരങ്ങളും…. വെണ്ണക്കൽ ശില്പം പോലെ കടഞ്ഞെടുത്ത […]
ഇച്ചന് കിട്ടിയ തേപ്പും പിന്നെ പൊന്നൂം 40
Bindhya Vinu “ഈ ഫെയ്സ്ബുക്കിലും വാട്ട്സപ്പിലും തെണ്ടിത്തിരിയണ നേരത്തിന് നിനക്കെന്തേലും എഴ്തിക്കൂടേ പൊന്നുവേ.”നട്ടുച്ച നേരത്ത് നട്ടപ്രാന്ത് വന്നപോലെ ഇച്ചായൻ കലിതുള്ളി നിൽക്കുവാണ്.ഞാനാണെങ്കിൽ ഇതെന്നോടല്ല പറയണതെന്ന ഭാവത്തിൽ കല്ലിന് കാറ്റ്പിടിച്ചപോലെ ഇരുന്നു. “ഡീ……നീ ഞാൻ പറഞ്ഞത് വെല്ലതും കേട്ടോ”.വിടാൻ ഉദ്ദേശമില്ലെന്ന് മനസിലായപ്പൊ ഞാൻ തലപൊക്കി ഒന്നു നോക്കി പല്ല് മുപ്പത്തിരണ്ടും കാട്ടി ഇളിച്ചങ്ങ് കാണിച്ചു. എന്റെ ഒടുക്കത്തെ ചിരി കണ്ടതും ഇച്ചായന് എവിടെയോ ഒരു കള്ളത്തരം മണത്തു..എന്താന്നറിയില്ല കള്ളത്തരം ചെയ്താ ഞാൻ പോലുമറിയാതെ എന്റെ മുഖത്തൊരു പ്രത്യേക വിനയം […]
കൊന്നപൂക്കളിലെ നൊമ്പരം 7
Konnapookkalile Nombaram by Krishna Kumar ഒട്ട്പേഷൃൻറ്റ് വിഭാഗത്തിൽ തിരക്കൊഴിഞ നേരം ഡോ.രാമചന്ദ്രൻ ദിവസവൂമുളള വാർഡ്റൗണ്ട്സിന് പോകാനായി എഴുന്നേറ്റു. പുറത്തേക്ക് കടക്കാൻ തുടങിയപ്പോൾ പോസ്റ്റ് മാൻ കത്തുകളുമായി കടന്നു വന്നു.കത്തുകൾ വാങിമേശപ്പുറത്തു വച്ചതിനു ശേഷം അയാൾ പുറത്ത്കടന്നു. താഴത്തെ നിലയീൽ.മുഴുവൻ ഓ.പി വിഭാഗമാണ്. ഡോ.രാമചന്ദ്രൻ നടന്ന് മുകളിലേക്കുളള സ്റ്റെപ്പിൻറ്റെഅരികിലെത്തി. ലിഫ്റ്റ് ഒഴീഞു കിടക്കുന്നുണ്ടായിരുന്നു. അയാൾ സാധാരണ ലിഫ്റ്റ് ഉപയോഗിക്കാറില്ല.കഴിവതും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാരുത് എന്ന് പഠിപ്പിച്ച തത്വം പാലിക്കാൻ അയാൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അയാൾ സ്റ്റെപ്പ് കയറി […]
പ്രവാസം 58
Pravasam by Saneesh Mohamed കുട്ടിക്കാലത്ത് വിമാനം അയാൾക്കൊരത്ഭുതമായിരുന്നു.പറവകളെ പോലെ പറക്കാൻ കഴിവുള്ള ഒരു സാധനം. ആകാശത്ത് വിമാനം പറക്കുന്നത് എല്ലാവരെയും പോലെ അയാളും ആശ്ചര്യത്തോടെ നോക്കി നിന്നിരുന്നു. എന്നാലിന്ന് വിമാന യാത്രകൾ അയാൾക്ക് വിരസത നിറഞ്ഞ ഒന്നായിരിക്കുന്നു. ആകാശത്തിൽ വിമാനത്തിന്റെ ഇരമ്പൽ കേൾക്കുമ്പോൾ തുടികൊട്ടിയിരുന്ന ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കത അയാളിൽ നിന്ന് മാഞ്ഞുപോയതെപ്പോഴാണ്. ഇന്ന് യാത്രകൾ അയാളുടെ ജീവതത്തിന്റെ ഭാഗമായിരിക്കുന്നു. കുറച്ച് മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന യാത്രകൾ. അത്രതന്നെ ആയുസ്സുള്ള ചില സൗഹൃദങ്ങളെപ്പോലെ. എല്ലാം നിരതെറ്റിയ വർണ്ണക്കുമിളകൾ പോലെ അയാളുടെ […]
ഫൈസിയുടെ ആശ 68
Faisiyude Asha by Jimshi കാവുമ്പുറം സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ ആശ നാലുപാടും നോക്കി… ചുറ്റിലും ഇരുട്ട് പരന്നിട്ടുണ്ട്.. കടകളില്ലെല്ലാം തിരക്കൊഴിഞ്ഞു തുടങ്ങി… സ്കൂൾ തൊടിയിലേക്കു തിരിയുന്ന മൂലയിൽ ഉള്ള പെട്ടി കടയിൽ പതിവ് പോലെ അച്ഛൻ കാത്തു നിൽക്കുന്നുണ്ട്… പെട്ടിക്കടയിൽ നിന്നും തെളിയുന്ന മെഴുകുതിരി വെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലും ആശ കണ്ടു അച്ഛന്റെ മുഖത്തെ പരിഭ്രമം… പതിവിലും ഇന്നൊത്തിരി വൈകി… അതെങ്ങനെയാ.. ഇറങ്ങാൻ നേരം വരും ഓരോരുത്തർ മരുന്നിന്റെ കുറിപ്പടിയും കൊണ്ട്.. ഓവർ ടൈം എടുക്കാമെന്ന് ജോസേട്ടനോട് […]
ചക്കിക്കൊത്ത ചങ്കരൻ 38
Chakkikku Otha Chankaran by Rohitha “ഈ വഴക്കാളി കാന്താരി പെണ്ണ് എങ്ങനെ എനിക്കിത്ര പ്രിയപ്പെട്ടവളായി ന്നു ചോദിച്ചാ എനിക്കറിയില്ല എന്നൊരുത്തരം മാത്രമേ എന്റെ കയ്യിലുള്ളൂ….”… അരുൺ കയ്യിലുള്ള റിമോട്ട് വീണ്ടും ചലിപ്പിച്ചു.. സ്‌ക്രീനിൽ അവന്റെയും ആദിയുടേയും ചിത്രങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു.. ഇന്നവരുടെ ഒന്നാം വിവാഹവർഷികമാണ്.. അതിന്റെ പാർട്ടി നടത്തുകയാണവർ..ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവർ കൂടുതൽ കൂടുതൽ ചേർന്ന് നിന്നു… അവൻ താലി കെട്ടുന്ന ഫോട്ടോ വന്നപ്പോൾ അവൻ വീണ്ടും റിമോട്ട് പോസ് ബട്ടണിൽ അമർത്തി… “ഇനി, […]