ആദ്യത്തെ കൺമണി 25

Views : 7439

ഈ ഒരു വാർത്ത കേൾക്കാൻ എത്ര കാലമായിട്ട് ഞാൻ കാത്തിരിക്കുകയാണെന്ന് അറിയോ അനു.

ഞാൻ പറഞ്ഞില്ലേ ഏട്ടാ എന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല എന്ന് ഈ കണ്ട കാലമെത്രയും ഞാൻ ദൈവത്തോട് ഈ ഒരു കാര്യമാണ് ആവശ്യപ്പെട്ടത്.

എന്തായാലും നിന്റെ കൃഷ്ണൻ നന്മുടെ പ്രാർത്ഥന കേട്ടൂല്ലോ? നിന്റെ വീട്ടിൽ അറിയിക്കണ്ടേ എനിക്ക് അറിയിക്കാൻ പിന്നെ സ്വന്തമെന്ന് പറയാൻ നീയല്ലാതെ ആരും ഇല്ലല്ലോ?

വേണ്ട ഏട്ടാ ആരോടും പറയണ്ട അന്ന് ഏട്ടന്റെ കൂടെ ഇറങ്ങിപ്പോന്നിട്ട് ഇപ്പോൾ നാലു വർഷമായി ഇത് വരെ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല.

അത് നീ എന്റെ കൂടെ ഇറങ്ങിപ്പോന്ന ദേഷ്യത്തിൽ ആവും ഞാനൊരു അനാഥനല്ലേ.

അരുണേട്ടൻ അനാഥൻ എന്ന വാക്ക് ഇനി മിണ്ടിപ്പോകരുത്. നന്മുക്ക് ആരും വേണ്ട നമ്മളും ഇനി പിറക്കാനിരിക്കുന്ന ഈ കുഞ്ഞും മാത്രം മതി.

ആ മതി അതിന്റെ പേരിൽ ഇനി വഴക്ക് കൂടി ഇന്നത്തെ സന്തോഷം മുഴുവൻ കളയണ്ട. എന്നാലും അനു കുറച്ച് വൈകിപ്പോയി ല്ലേ. ഞാൻ അടുത്തയാഴ്ച തിരിച്ച് പോകുവല്ലേ ദുബായിലേക്ക്.

അരുണേട്ടൻ ചോദിച്ചാൽ ഒരു മാസത്തെ ലീവ് കൂടി തരില്ലേ കമ്പനി.

ഇല്ല അനു ഇപ്പോൾ തന്നെ ലീവെല്ലാം തീർന്നു എന്നിട്ടും ഒരു 15 ദിവസം ഞാൻ കൂടുതൽ എടുത്തതാ ഇനി പോകാതിരിക്കാൻ പറ്റില്ല

നന്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെയാണ് നന്മൾ ഇപ്പോൾ കടന്നു പോകുന്നത്.ഈ സമയം ഏട്ടൻ എന്റെ അടുത്ത് ഇല്ല എന്ന് പറയുമ്പോൾ

അനൂ നീ പേടിക്കണ്ട ഡെലിവെറിക്ക് ഇനിയും 8 മാസം ഉണ്ടല്ലോ ആ സമയത്ത് ഞാനിങ്ങ് വരില്ലേ?

ആ ഏട്ടൻ വരണം ഏട്ടനെ കാണാതെ ഞാൻ ലേബർ റൂമിലേക്ക് കയറില്ല.

ഞാൻ വരാം അനു

എനിക്ക് പേടിയാണ് ഏട്ടാ കഴിഞ്ഞ തവണ എന്റെ കയ്യിൽ നിന്നല്ലേ നമ്മുടെ കുഞ്ഞിനെ ദൈവം തട്ടിപ്പറിച്ചത്

അങ്ങിനെ ഒന്നും ഈ പ്രാവശ്യം സംഭവിക്കില്ല. ഇത് നന്മുക്ക് ഉള്ള കുഞ്ഞ് തന്നെയാണ്.ഈ സമയത്ത് നീ ആവശ്യമില്ലാത്തതൊന്നും ഓർത്ത് മനസ്സ് വിഷമിപ്പിക്കണ്ട. നീ കിടന്നോ നാളെ ആശുപത്രിയിൽ പോകാനുള്ളതല്ലേ.

സന്തോഷവും കളിയും ചിരിയുമായി ദിവസങ്ങൾ കടന്നു പോയി ഒടുവിൽ അണുണിന് പോകേണ്ട ദിവസം വന്നെത്തി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com