⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,, ________ മകൻ ജിനോ മാത്യു……
നിങ്ങൾക്ക് ____ ന്റെയും_______ ന്റെയും മകൾ അന്നയെ ഭാര്യയായി സ്വീകരിക്കാൻ സമ്മതമാണോ….
( പിവിക്ക് ഇരു കൂട്ടരുടെയും വീട്ടുകാരെ അറിയില്ല…
അപ്പൊ എന്തിനാ വെറുതെ സ്വപ്നത്തിൽ ഇല്ലാത്ത പേര് ചേർക്കുന്നത്… അതാണ് ഒരു ലൈൻ ഇട്ടത്?)

,,,,,,, സമ്മതമാണച്ചോ…….

ജിനോ സമ്മതം മൂളി….

,,,,,,,, ______ ന്റെയും _____ ന്റെയും മകൾ അന്നാ…..
തനിക്ക് ജിനോ മാത്യുവിനെ വരനായി സ്വീകരിക്കാൻ സമ്മതമാണോ……..

പള്ളിലച്ചൻ അന്നയോട് ചോദിച്ചു…

അവിടെ അൽപ്പ സമയം ഒരു നിശബ്ദത പടർന്നു….
അവൾ ഒന്നും മിണ്ടുന്നില്ല…..
പിവിയുടെ ഉള്ളിൽ മുഴുവൻ ടെൻഷനും…..

,,,,,,,,, സമ്മതമല്ല …………

അത് കേട്ടതും എല്ലാരും ഞെട്ടി…….
പക്ഷെ അത് പറഞ്ഞത് അന്ന ആയിരുന്നില്ല…
പിവിക്ക് പിന്നിൽ നിൽക്കുന്ന ഹരി ആയിരുന്നു….

,,,,,,, ചളമാക്കല്ലേടാ പുല്ലേ…..

ഇന്ദ്രൻ ഹരിയുടെ ചെവിയിൽ പറഞ്ഞു….

,,,,,,, സമ്മതമാണ്…….

എടുത്തിട്ട പോലെ അവൻ വീണ്ടും വിളിച്ചു പറഞ്ഞു…. എല്ലാരുടെയും ശ്രദ്ധ അവനിലായിരുന്നു…

,,,,,, എന്താ…. ഈ മനസമ്മതത്തിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടോ…..

അച്ഛൻ ഹരിയെ നോക്കി ചോദിച്ചു….

,,,,, അല്ല…….
ഈ മനസമ്മതത്തിന് എനിക്ക് സമ്മതമല്ല…..
പക്ഷെ അന്നക്ക് സമ്മതമാണ്….

ഹരി റിലേ പോയ പോലെ ഓരോന്ന് വിളിച്ചു പറഞ്ഞു…..
അപ്പോൾ തന്നെ ഇന്ദ്രനും നന്ദുവും അവന്റെ മണ്ട നോക്കി രണ്ടെണ്ണം കൊടുത്തു….

അച്ഛൻ വീണ്ടും ചടങ്ങു തുടർന്നു…..

‘”,,,,,,,, അന്നാ………
നിനക്ക് ജിനോ മാത്യുനെ വരനായി സ്വീകരിക്കാൻ സമ്മതമാണോ……?

അൽപ്പ ഒന്നും മിണ്ടാതെ നിന്നു….
പിവിക്ക് ടെൻഷൻ അതികരിക്കുവാനും തുടങ്ങി…

അന്ന ഒന്നുകൂടെ പിവിയെ തിരിഞ്ഞു നോക്കി…. അവളുടെ മുഖഭാവം എന്തെന്ന് മനസ്സിലാക്കാനേ അവന് സാധിക്കുന്നില്ല…..

,,,,,,, അന്ന….. ചോദിച്ചത് കേട്ടില്ലേ…..
തനിക്ക് സമ്മതമാണോ…….

അച്ഛൻ വീണ്ടും ചോദിച്ചു……
അപ്പോൾ തന്നെ അന്നയുടെ അപ്പൻ അവളോട് എന്തോ പറയുന്നത് അവർ കണ്ടു…..

ശേഷം അവളൊന്ന് നെടുവീർപ്പിട്ട ശേഷം പറയാൻ തയാറായി……

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.