⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

ഫാത്തിമ ചോദിച്ചു…..

,,,,,, അവനെന്ത് പറയാൻ……

അന്നാ ഒന്നുമറിയാത്തത് പോലെ ചോദിച്ചു….

,,,,, അല്ലാ….. എന്തോ കാര്യമായിട്ട് പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ടുപോയല്ലോ…..
അതാ ചോദിച്ചേ…..

,,,,,, ഒന്ന് പോടി….. അവനൊരു ഡൗട്ട് ചോദിക്കാൻ വിളിച്ചതാ….

,,,,, മ്മ്…..മ്മ്…. അവന്റെ ഡൗട്ട് ഇത്തിരി കൂടുന്നുണ്ട്….

ഫാത്തിമ കളിയാക്കികൊണ്ട് പറഞ്ഞു…..

,,,,, പോടി പോത്തെ…..

അവൾ ചുണ്ട് കൂർപ്പിച്ച് പറഞ്ഞു…..

,,,,,, ഹ ഹ ഹ …… അത് പോത്തല്ല അന്നാ……
പശുവാ……
കണ്ട അങ്ങനെ തോന്നുമെന്നെ ഉള്ളു……

നന്ദുവാണ് അത് പറഞ്ഞത്…..
അവൻ പറഞ്ഞതും ഫാത്തിമ അവനെ കടിച്ചതും ഒരേ സമയം ആയിരുന്നു…..

,,,,,,,ആ…………

പെട്ടെന്നുണ്ടായ വേദനയിൽ അവൻ കാറി…..
അതോടെ ക്ലാസ്സിലെ കുട്ടികളെല്ലാം പുറകിലേക്കായി ശ്രദ്ധ…..

അവർ മാത്രം ഇളിഭ്യനായി നിന്നു…..

,,,,, എന്തിനാട തെണ്ടി ഇങ്ങനെ കയറിയത്…..

ഇന്ദ്രൻ ചോദിച്ചു…..

,,,,,, പിന്നെ കാറാതേ….. കടികിട്ടിയത് എനിക്കാണല്ലോ……

അവൻ കടി കിട്ടിയ ഭാഗം ഉഴിഞ്ഞുകൊണ്ട് പറഞ്ഞു…

,,,,,, വേദനിച്ചോടാ നന്ദുട്ടാ……

ഫാത്തിമ അവനെ ഉഴിഞ്ഞുകൊണ്ട് ചോദിച്ചു…..

,,,,, ഇല്ല….. നല്ല സുഖം….
നീ പശു ആല്ലടി…..
പട്ടിയാ…..പട്ടി……

നന്ദു അത് പറഞ്ഞതും എല്ലാവർക്കും ചിരിപൊട്ടി….

,,,,,, പോടാ കൊരങ്ങ…… നിന്നെ കടിക്കല്ല വേണ്ടേ……
ഹും……

ഫാത്തിമ മുഖം തിരിച്ചു പറഞ്ഞു……

,,,,,,അച്ചോടാ ….. തെറ്റിയോ ഞങ്ങടെ താത്ത കുട്ടി…..
അവനോട് പോവാൻ പറ….. നമുക്കവനെ രണ്ടുദിവസം ഫ്രിഡ്ജിൽ വെക്കാ……

പാറു അവളെ അശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു…..

,,,,,, ഡീ….. നീ സൈക്കോ സൈമൺ വല്ലോം ആണോ…. ഫ്രിഡ്ജിൽ വക്കാൻ …..

ഇന്ദ്രൻ ചോദിച്ചു…..

,,,, അതെന്ന് കൂട്ടിക്കോ…..

പാറു ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…..
ഇതേ സമയം നിലം പൊളിയുന്ന ശബ്ദം അവരുടെ കാതിൽ വീണു….

,,,,,, ടാ… അങ്ങോട്ട് നോക്കിക്കേ…..

നന്ദു മുന്നിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു….അപ്പൊ തന്നെ അവരുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു….
ദേ വരുന്നു നിലത്ത് ഉറച്ച കാലുകൾ കൊണ്ട് ചവിട്ടി തുള്ളി രാഗേന്ദു…. കൂടെ ഗായത്രിയും ഉണ്ട്……

ആ മുഖം കണ്ടാലേ അറിയാം…..
നല്ല ദേഷ്യത്തിലാണെന്ന്…..

,,,,, എന്താടി നിനക്കിവടെ കാര്യം…..

പാറു രാവിലത്തെ അതേ മൂഡിൽ ചോദിച്ചു….

,,,,,,, ചേച്ചി…… വാ…… ഒരു കാര്യമുണ്ട്…..

അവൾ പറഞ്ഞു….

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.