⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

പാറു ഇന്ദുവിനെ നോക്കി ദേഷ്യത്തിൽ ചോദിച്ചു….

,,,,, അത് പിന്നെ ചേച്ചിനെ തല്ലിയില്ലേ…..

അവൾ തല താഴ്ത്തി പതിയെ പറഞ്ഞു….

,,,,,,.നിനക്ക് എന്ത് അധികാരമുണ്ട് ഇവനെ തല്ലാൻ…. നീ എന്റെ ആരാ…..

പാറു വീണ്ടും മൂപ്പിക്കാനായിട്ട് ചോദിച്ചു…. അത് ഏൽക്കുകയും ചെയ്തു… ഇന്ദുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു….

,,,,,,, ഞാൻ ചേച്ചിയുടെ അനിയത്തി അല്ലെ…..
അതാ തല്ലിയത്………

അവൾ ദേഷ്യത്തിൽ പറഞ്ഞു….

,,,,,, ഒന്ന് പോടി….. വലിയ അനിയത്തി വന്നിരിക്കുന്നു….

,,,,, അപ്പൊ എന്നെക്കാൾ വലുതാണോ ചേച്ചിക്ക് ഇയാള്……

,,,,, എന്താ സംശയം….. നീ എനിക്ക് വെറും അനിയത്തി അല്ലെ….
ഇവൻ എനിക്ക് ബെസ്റ്റ് ഫ്രണ്ട് ആണ്…..
ഏട്ടൻ ആണ്…..
അനിയൻ ആണ്……എന്റെ എല്ലാമാണ്……

പാറു ഇന്ദ്രന്റെ കവിളിൽ പിച്ചികൊണ്ട് പറഞ്ഞു…..
അത് കണ്ടതും ഇന്ദുവിന്റെ ഉള്ളിലെ ചോര തിളച്ച് ചായ ആയി…..

അതിന്റെ ആവി ഇരു ചെവിയിലൂടെയും ഇൻവിസിബിൾ ആയി പുറത്തേക്ക് വന്നു…..

,,,,,, എന്ന ഇനി ഇയാളെയും കെട്ടിപിടിച്ച് നിന്നോ….

അത് കേട്ടതും പാറു ഇന്ദ്രനെ അരയിൽ കയ്യിട്ട് ചേർന്നു നിന്നു….

,,,,, ആഹ്…. കെട്ടിപിടിച്ചു നിന്നു…. ഇനിയെന്താ……

അത് കണ്ട് ദേഷ്യം കലർന്ന് അവളുടെ കണ്ണ് ചുവന്നു…. കൂടെ അൽപ്പം നിറയുകയും ചെയ്തു….

,,,,,, നോക്കിക്കോ…… ഞാനിനി മിണ്ടില്ല…..

അവൾ കൊച്ചുകുട്ടികളേ പോലെ വിരല് ഇളക്കി പറഞ്ഞു…..

,,,,,,മിണ്ടണ്ട…… നീ പൊക്കോ….. എനിക്കെന്റെ ഇന്ദ്രൻ ഉണ്ട്…. അല്ലെടാ…..

,,,,, പിന്നല്ല……

പാറു അവനെ ചേർത്തുനിർത്തി പറഞ്ഞപ്പോ ഇന്ദ്രനും അതിന് കൂട്ട്നിന്നു…..

,,,,,, ഹും……. ഇനി എന്നോട് കൂടണ്ട….. പോ…….
ഗായു….. വാടി…….

ഇന്ദു ചുണ്ടും കൂർപ്പിച്ച് അതും പറഞ്ഞ് ഭൂമി ദേവിയെ കാലുകൊണ്ട് ഒന്ന് ഉറക്കെ മെതിച്ചു….
എന്നിട്ട് ഗായത്രിയുടെ കയ്യും പിടിച്ച് അവിടുന്ന് പോയി….. പോകുന്നതിന് മുന്നേ കണ്ണിൽ കൂട്ടിവച്ച കണ്ണുനീർ അൽപ്പം പുറത്ത് ചാടിയത് ഇന്ദ്രൻ കണ്ടു…..

അത് ശരിക്കും അവന്റെ നെഞ്ചിലാണ് കൊണ്ടത്….
എന്തോ….. താൻ ഇതുവരെ അനുഭവിക്കാത്ത ഒരു നോവ് ആ കണ്ണുനീരിൽ അവൻ കണ്ടു…..

,,,,, ഡീ കുഴപ്പായൊ……

ഇന്ദ്രൻ അൽപ്പം ആശങ്കയിൽ പാറുവിനോട് ചോദിച്ചു…..

,,,, ഏയ്‌….. അത് സാരല്ല….

അവൾ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു…

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.