⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

പെണ്കുട്ടികളുടെ ഭാഗത്തുനിന്ന് ചോദ്യങ്ങൾ ഉയർന്നു…..,,,,,,, സൈലൻസ്……

മിസ്സ് ഡെസ്കിന്റെ മുകളിൽ വടികൊണ്ട് രണ്ടുതവണ തട്ടികൊണ്ട് പറഞ്ഞു…..

,,,,,, എന്താ മിസേ…. ഒന്ന് പറ മിസേ……
ആ ചേട്ടൻ കോളേജ് ഹീറോ ആണോ….

പെണ്കുട്ടികൾ വിടാതെ ചോദിച്ചുകൊണ്ടിരുന്നു….
വേറെ രക്ഷ കാണാത്തതുകൊണ്ട് മിസ്സ് പറഞ്ഞു…..

,,,,,,, ഹീറോ അല്ല………
അവൻ വില്ലനാണ്……
നല്ല അസ്സല് വില്ലൻ……..

??????

●】>>>>>>>>>>>>>>★<<<<<<<<<<<<<<<<【●

ഇന്ദ്രൻ അവന്റെ ക്ലാസ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു….
പക്ഷെ അവന്റെ മനസ്സ് വേറെ എവിയോ ആയിരുന്നു….

കുറച്ചു നിമിഷങ്ങൾക്ക് മുന്നേ നടന്ന കാര്യങ്ങൾ അവൻ തന്നെ ആലോചിച്ചു….

ഇന്ദുവിനെ കണ്ടതും അവളോട് സംസാരിച്ച കാര്യങ്ങളും തികച്ചും യാന്ത്രികമായിരുന്നു…

എന്തോ ഒന്ന് അവനെ അവളിലേക്ക് അടുപ്പിക്കുന്ന പോലെ അവന് തോന്നി….

അവളോട് ചോദിച്ച ചോദ്യങ്ങൾ പോലും മനപ്പൂർവ്വം അല്ലായിരുന്നു……

ഏതൊരു പെണ്ണിനേയും പെങ്ങളെ എന്ന് വിളിച്ചു തുടങ്ങുന്ന അവന്റെ സ്വഭാവം അവളിൽ മാത്രം പറ്റുന്നില്ല….

ആദ്യം കണ്ട പാറുവിനെ അവൻ സ്വന്തം പെങ്ങളുടെ സ്ഥാനത്താണ് കാണുന്നത്…..
എന്നാൽ അവളുടെ അനിയത്തിയെ അങ്ങനെയല്ല കാണുന്നത്…..
‘എന്താണ് അങ്ങനെ….
പാറു പെങ്ങൾ ആണെങ്കിൽ അവളുടെ സഹോദരിയും തനിക്ക് പെങ്ങൾ അല്ലെ…..’

അവനിൽ ഉത്തരം ലഭിക്കാത്ത പല പല ചോദ്യങ്ങളും ഉയർന്നു…..
ഒപ്പം പേടിയും….

അവൾ തനിക്ക് യോഗ്യ അല്ലെങ്കിൽ അവളുടെ വിധി മരണമാണ്…..
തന്റെ കുടുംബ രഹസ്യം…..
ലോകത്ത് ഏറ്റവും നികൂടമായ ആ രഹസ്യം….
അത് അവൾക്ക് സംരക്ഷിക്കുവാൻ സാധിച്ചില്ലെങ്കിൽ അവൾ സ്വയം മരിക്കും….

അതും ചോര ശർദ്ധിച്ചുകൊണ്ട്…..
അക്കാര്യങ്ങളെല്ലാം അവനിൽ ഭയം കൂടുതൽ ശക്തിപ്പെടുത്തി….

ഇന്ദ്രൻ ക്ലാസ്സിലേക്ക് കയറിച്ചെന്നു….

പാറുവും മറ്റെല്ലാവരും നേരത്തെ ഉണ്ടായിരുന്ന അതേ സ്ഥലത്ത് തന്നെ ഉണ്ട്…..
അവനൊന്നും മിണ്ടാതെ അവിടെ പോയിരുന്നു….

,,,,,,, എന്താടാ ഇത്രേം നേരം…..

പാറു ചോദിച്ചു……

,,,,,,, ഒന്നുല്ല…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.