⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

,,,,,,,.അന്നൊന്നും ഞാൻ വെറുതെ പറഞ്ഞതല്ലട…..
ഒക്കെ മനസ്സിൽ നിന്ന് പറഞ്ഞത് തന്നാ…..
നിന്നെകുറിച്ച് ഞാൻ വിജാരിച്ച് വച്ചത് മുഴുവൻ അങ്ങനെ ആയിരുന്നു……,,,,,, പിന്നിപ്പോ എന്താ ഇങ്ങനെ……,,,,, അറിയില്ല……
എനിക്കൊന്നും അറിയില്ല……
അതിന് ശേഷം നിന്നെ ഞാൻ സന്തോഷത്തോടെ കണ്ടിട്ടില്ല….. ഒരു പെണ്ണിനോടും മിണ്ടുന്നത് കണ്ടിട്ടില്ല…. എന്നാലും എന്നെ വിട്ട് പോയതുമില്ല….
അപ്പൊ തന്നെ മനസ്സിലായി നീ പറഞ്ഞ കാര്യമൊക്കെ സത്യമാണെന്ന്….അവളുടെ ഓരോ വാക്കും അവന്റെ ഉള്ളിൽ തന്നെ കൊണ്ടു….. ഒരു പുതിയ ഉണർവായിരുന്നു അവന്….
തീ പിടിച്ച നെഞ്ചിൽ വെള്ളമൊഴിച്ച പോലെ….ആ സന്തോഷത്തിൽ അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി…..അവൻ തന്റെ നെഞ്ചിലേക്ക് അവളെ കൂടുതൽ ചേർത്തുപിടിച്ചു….,,,,,, എന്താടാ നീ പിന്നേം എന്നെ ഇഷ്ടമാണെന്ന് പറയാഞ്ഞേ…… അത്രക്ക് വെറുത്തോ എന്നെ…..അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു…..

,,,,, അതിന് പറ്റോ എനിക്ക്…….
നിന്നെ അത്രക്ക് ഇഷ്ടമാ എനിക്ക്…..
നീ ജിനോയോട് അടുത്തപ്പോൾ ഞാനെത്ര കരഞ്ഞു എന്നറിയോ…..

,,,,,, നിനക്ക് അതല്ലേ അറിയൂ………
നീ എന്നെ ഇഷ്ടമാണെന്ന് പറയുന്നതും കാത്ത് ഞാനെത്ര കാത്തിരുന്നു എന്നറിയോ…..
ജിനോയോട് അടുത്തപ്പോൾ നീ പറയുമെന്നാണ് കരുതിയത്….. അപ്പോഴും നിനക്ക് മിണ്ടാട്ടമില്ല….
ഫാത്തിമയെ കൊണ്ട് നീ കേൾക്കെ എത്ര എരി കേറ്റിച്ചു ഞാൻ……..
എന്നിട്ടും നിനക്ക് പറയാൻ തോന്നിയില്ലല്ലോ…..

,,,,, എടി….. അത്……
ഞാൻ പലവട്ടം പറയാൻ വിചാരിച്ചതാ…..
പക്ഷെ ഇന്ദ്രനും നന്ദുവും ഹരിയുമെല്ലാം നിനക്ക് ഇഷ്ടമില്ലാത്ത കാര്യത്തെ നിർബന്ധിക്കരുത് എന്നൊക്കെ പറഞ്ഞു….. അതാ ഞാൻ…..

,,,,, ഒറ്റ കുത്ത് വച്ചുതന്നാലുണ്ടല്ലോ…….
നിങ്ങൾ ആണുങ്ങൾ ഒക്കെ ഇങ്ങനാ……
ഞങ്ങളുടെ ഉള്ളിൽ എന്തെന്ന് അറിയില്ലല്ലോ…..

,,,,,, നീ പറഞ്ഞാലല്ലേ എനിക്ക് അറിയാൻ പറ്റു……

,,,,,, ഒന്ന് പോടാ…….ഞങ്ങളുടെ കണ്ണ് നോക്കി കണ്ടുപിടിക്കണം…..
അതിന് ഞങ്ങൾ കൊറേ ക്ലൂ ഒക്കെ ഇട്ട് തരും…..

അന്നാ അവന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.