⚔️ദേവാസുരൻ ⚒️ 7( Demon king-dk) 2386

ഇന്ദ്രൻ അവൾ നോക്കിയ ഭാഗത്തേക്ക് തന്നെ നോക്കി…. അവിടെ ഒരു ചെറുപ്പക്കാരൻ വലിയ ഗമയിൽ ഡെസ്കിന്റെ മുകളിൽ കേറിയിരുന്ന സംസാരിക്കുന്നു….

,,,,,,, അവനാണോ……

ഇന്ദ്രൻ ഗായത്രിയെ നോക്കി ചോദിച്ചു….

,,,,,, ആമ അണ്ണാ…….

ഇന്ദ്രൻ വേറൊന്നും മിണ്ടിയില്ല….
പാറുവിന്റെ കയ്യും പിടിച്ച് അവന്റെ അടുക്കലേക്ക് നടന്നു….

ആ പയ്യന്റെ കൂടെ ഉള്ളവർ ഇന്ദ്രൻ വരുന്നത് കാണിച്ചുകൊടുത്തു…. എന്നാൽ അവന്റെ മുഖത്ത് വലിയ ഭാവ ഭേദമൊന്നും തോന്നിയില്ല….

ഒരുതരം പുച്ഛം മാത്രമായിരുന്നു….

അവർ അവന്റെ അരികിൽ പോയിനിന്നു…..

,,,,, ഹ ഹ ഹ……. വന്നോ നീ…. എന്താ കാണാത്തതെന്ന് വിചാരിച്ചേ ഉള്ളു……..

അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു……
എന്നിട്ട് ഇന്ദ്രനെ നോക്കി…..

,,,,,,, നീ ആരാടാ……..

അവൻ ഇന്ദ്രനെ നോക്കി ചോദിച്ചു…..

,,,,,, നിന്റെ സീനിയർ……..

അവൻ വലിയ ഭാവമൊന്നും കാണിക്കാതെ സാധാരണമായി പറഞ്ഞു….

,,,,,, ഹ ഹ ഹ ഹ ………
സീനിയർ ആണോ…… അറിഞ്ഞില്ല അല്ലെടാ…..

അവൻ തന്റെ കൂടെ ഉള്ളവരോട് പറഞ്ഞ് ചിരിക്കാൻ തുടങ്ങി…. കൂടെ അവരും…..

,,,,, അത് വിട്……
നീ ചേച്ചിയെ വിളിക്കാനല്ല പോയത്….
അവളെവടെ…….

അവൻ ഇന്ദുവിനെ നോക്കി ചോദിച്ചു… അതിന് ഇന്ദു വെറുതെ തല താഴ്ത്തി നിന്നതെ ഉള്ളു….

,,,,,, എന്താ മോളെ…. അവൾ വന്നില്ലേ…. ശോ…. കഷ്ട്ടമായിപ്പോയി…..
എന്നിട്ട് ഇതാരാ…. നിന്റെ ചേച്ചിയുടെ മറ്റവൻ ആണോ……

അവൻ ഇന്ദ്രനെ നോക്കി ചോദിച്ചു….
അത് കേട്ടതും ഇന്ദുവിന് ദേഷ്യം വന്നു…. അവൾ ഇന്ദ്രനെയൊന്ന് നോക്കി…. അവന്റെ മുഖത്ത് വലിയ ഭാവവ്യത്യാസമൊന്നും തോന്നിയില്ല….

,,,,,,, അവളുടെ മുഖം കണ്ടോടാ….. ഹോ…. കടിച്ചു പറക്കാൻ തോനുന്നു……. ഇങ്ങനെ ആണേൽ അവളുടെ ചേച്ചി എങ്ങനെ ആവും…….
ഇവളെക്കാൾ മൂപ്പുള്ളത് കൊണ്ട് നല്ല ഒത്ത ചരക്കാവും…….

അവനത് പറഞ്ഞതെ ഓർമയുള്ളൂ……
അടുത്ത നിമിഷം ഇന്ദ്രന്റെ കൈ അവന്റെ കരണത് പതിച്ചു…… അതും ഒരു വലിയ ശബ്ദത്തോട് കൂടി..

അടി കിട്ടിയപ്പോൾ തന്നെ അവൻ താഴേക്ക് തെറിച്ചുവീണു…. അത്രക്ക് ശക്തിയായിരുന്നു അതിന്…..

250 Comments

  1. സരളാരാജപ്പൻ

    സൂപ്പർ

  2. ?സിംഹരാജൻ

    ❤?

  3. dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu

  4. Muthe friday kaanumoo nxt part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Christmas nu varunna pole ayakkan sramikkam

      1. Christhmas friday അല്ലെ ??

  5. Dk
    next part എന്ന് വരും ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തമ്പുരാന് അറിയാം??

      പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..

      ഇനി പകുതി ബാക്കി ആണ്

Comments are closed.