⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

ആൺപടകൾ മുഴുവനും അവരുടെ ജോലിയും ആയി ബിസി ആയിരുന്നു, ആര്യനും അഭിയും അവരുടെ തിരക്കിനിടയിലും അർജുനെ പറ്റി അന്വേഷിക്കാറുണ്ടായിരുന്നു. എന്നാൽ അവർക്ക് അതിന് സാധിച്ചിരുന്നില്ല, ശിവയ്ക്ക് അതിൽ നല്ല വിഷമം തോന്നി, വൈദ്ദേഹിയെ കാണാൻ പോവാൻ അവളുടെ മനസ്സ് പറയാറുണ്ടെങ്കിലും, അവൾ അജൂട്ടന്റെ കൂടെ മാത്രമേ അവളെ കാണാൻ പോവൂ എന്ന് ശബദ്ധം എടുത്തു….

 

നിത്യയും രേഷ്മയും ഇപ്പോഴും ആര്യന്റെയും അഭിയുടെയും പുറകെ ആണ്,. അവരുടെ പ്രണയത്തിൽ അവർക്ക് വിശ്വാസം ഉള്ളത്കൊണ്ട് അത് അവരിലേക്ക് തന്നെ തിരികെ എത്തും എന്ന് അവർ വിശ്വസിച്ചു.ചിത്തുവിന്റെയും സ്വപ്നയുടെയും അവസ്ഥ മറിച്ചല്ല

 

കൈലാസും, രോഹിത്തും, രാഹുലും, സ്വരൂപും, ആര്യനോടും അഭിയോടും കുറച്ചുകൂടി അടുത്തു.. ജ്യേഷ്ഠാനുജ ബന്ധത്തേക്കാൾ അതിൽ കവിഞ്ഞു ഒരു ആരാധന അവർക്ക് അവരോട് രണ്ടുപേരോടും തോന്നി,.

കൈലാസിന്റെ മുറിവുകൾ എല്ലാം ഇപ്പോൾ പൂർണമായും ബേധമായി,അത് കൊണ്ട് അവൻ ഓഫീസിലേക്ക് പോവാൻ തുടങ്ങി…

 

മുതിർന്നവർ എല്ലാവരും എല്ലാ സമയവും വീട്ടിൽ തന്നെ ആയിരുന്നു….

 

വൈദ്ദേഹി അവളുടെ dance ക്ലാസ്സുമായി തന്നെ മുന്നോട്ട് പോവുന്നു, അതിനോടൊപ്പം അവൾ ഓരോ ദിവസവും കാത്തിരിപ്പിൽ ആണ്, അവളുടെ ദക്ഷിക്കും രാവണനും വേണ്ടി, അവളുടെ സങ്കടം കാണുമ്പോൾ ദേവികക്ക് എല്ലാം തുറന്ന് പറയാൻ തോന്നുമെങ്കിലും, അത് അവൾ മനസ്സിലടക്കി നിന്നു…

 

ഹേമന്റിന്റെ ശരീരം മുഴുവനും ബേധമായി, സുദർശൻ ഇപ്പോഴും കിടപ്പിൽ തന്നെ ആണ്, അപ്പോഴും രണ്ടുപേരുടെയും മനസ്സിൽ അഭിയോടുള്ള പക തന്നെ ആയിരുന്നു…

 

ജയരാമനും ആൾക്കാരും അഭിയെ കയ്യിൽ കിട്ടാനായി ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുവാണ്. ആ കാത്തിരിപ്പിന് അവസാനം അവർക്ക് ഒരു അവസരം ലഭിച്ചു.

 

പക്ഷെ……….

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഒരു ഞായറാഴ്ച ദിവസം,

 

അന്ന് ആർക്കും കോളേജും, ജോലിയും ഒന്നും ഇല്ലാത്തതിനാൽ, എല്ലാവരും തറവാട്ടിൽ തന്നെ ഉണ്ടായിരുന്നു, രേഷ്മയുടെയും, സ്വപ്നയുടെയും, നിത്യയുടെയും വീട്ടിൽ നിന്നും അവരുടെ അച്ഛനമ്മമാരും അന്ന് അവിടെ ഉണ്ടായിരുന്നു…

 

മുതിർന്ന സ്ത്രീകൾ എല്ലാവരും, അടുക്കളയിലാണ്, പുരുഷന്മാർ, ആര്യനും, അഭിയും ഒഴികെ ഹാളിലും വരാന്തായിലുമായി ഇരുന്ന് സംസാരത്തിൽ ആണ്. പെൺപടകൾ മുഴുവൻ ശിവയുടെ റൂമിലും, ആര്യനും, അഭിയും അവരുടെ റൂമിലും….

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.