⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

“ഒരുമിച്ചു നിൽപ്പും കഴിപ്പും ഒക്കെ പണ്ടേക്ക് പണ്ടേ നിർത്തിയതാ, ഇതിൽ എന്ത് സഹായം ആണെങ്കിലും എനിക്ക് പറ്റുന്ന രീതിയിൽ ഞാൻ ചെയ്യാം….

 

ആര്യനെ ഒന്ന് പുച്ഛിച്ചു അഭി ശിവയോട് പറഞ്ഞു.

 

“അങ്ങനെ വേണ്ടാന്ന് ഞാൻ പറഞ്ഞില്ലേ, ഓർമ്മയുണ്ടോ പണ്ട് നമ്മൾ ഒരുമിച്ചു തീരുമാനം എടുത്തത് എന്ത് വന്നാലും വൈദ്ദൂസിനെ അജൂട്ടനെ ഏൽപ്പിക്കാൻ നമ്മൾ ഒരുമിച്ചു നിൽക്കും എന്ന്, എല്ലാം മറന്നോ, അതോ ഇത്രയേ ഉള്ളോ നിന്റെയൊക്കെ സഹോദര സ്നേഹം….?

 

അഭി പറഞ്ഞത് കേട്ട് ചാടി എഴുന്നേറ്റ് ശിവ ദേഷ്യത്തോടെ ആഭിക്ക് നേരെ കൈചൂണ്ടി ചോദിച്ചു…..

 

ഒരുനിമിഷം ആര്യനും അഭിയും ഒന്ന് പകച്ചു, ശിവയ്ക്ക് അത്ര പെട്ടന്ന് ഒന്നും ദേഷ്യം വരില്ല, ദേഷ്യം വന്നാൽ ആര് പറഞ്ഞാലും കേൾക്കുകയും ഇല്ല, പരമാവതി അവൾ ദേഷ്യപെടാതെ നിൽക്കുവാണ് ചെയ്യാറ്, എന്ത് പ്രശ്നം ആണെങ്കിലും സൗമ്യതയോടെ അത് പരിഹരിക്കാൻ ശ്രമിക്കും……

 

“ശിവൂട്ടാ cool cool,..

 

ആര്യൻ എഴുനേറ്റ് അവൾക്കടുത്തേക്ക് ചെന്ന് അവളുടെ പുറത്തും തലയിലും എല്ലാം തഴുകികൊണ്ട് പറഞ്ഞു, അപ്പോഴും അവൾ ദേഷ്യംകൊണ്ട് വിറക്കുകയായിരുന്നു…

 

ആര്യൻ ഒരുനിമിഷം ഒന്ന് അഭിയെ നോക്കി, ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും, അവൻ വിരൽ തൊട്ട് നെറ്റിയിൽ ഒന്ന് ഉഴിഞ്ഞു…

 

“ശിവൂട്ടാ നീ പറ ഞങ്ങൾ എന്താ ചെയ്യേണ്ടത്, അത്പോലെ ചെയ്യാം….

 

ഒരുനിമിഷം ശ്വാസം ഒന്ന് വലിച്ചുവിട്ട് ശിവയുടെ അടുത്തേക്ക് ചെന്ന് അഭി പറഞ്ഞു…

 

“കണ്ടെത്തണം അജൂട്ടൻ എവിടെയാണെന്ന് കണ്ടെത്തണം, അതിന് നിങ്ങളുടെ മുഴുവൻ influence ഉപയോഗിക്കണം, ഇനി വൈകിക്കാൻ പറ്റില്ല,…

 

രണ്ടുപേരെയും നോക്കി ഗൗരവത്തോടെ തന്നെ ശിവ പറഞ്ഞു…

 

“Sure, നിനക്ക് വാക്ക് തരുന്നു എത്രയും പെട്ടന്ന് തന്നെ അവൻ എവിടെയാണെന്ന് കണ്ടെത്തിയിരിക്കും,.

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.