⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

അവൻ പുറകിൽ വന്ന ഒരുത്തന്റെ ദേഹത്തേക്ക് വീണു..

 

ആര്യനുനേരെ രണ്ടുപേർ ഒരുമിച്ചു ചെന്നതും ഒന്നാമത്തവനിൽ നിന്ന് ഒഴിഞ്ഞുമാറി രണ്ടാമത്തവന്റെ വയറുനോക്കി അവൻ അടിച്ചു, അയാൾ ഒന്ന് കുനിഞ്ഞതും അവൻ അയാളുടെ പുറത്തും അടിച്ചു, ആ നിമിഷം തന്നെ അയാൾ നിലത്തേക്ക് വീണു..

 

അഭി തന്റെ നേരെ വന്ന ഒരുത്തനെ അടിച്ചിട്ട ശേഷം പുറകിൽ നിന്ന് തന്നെ വലിഞ്ഞുമുറുക്കാൻ നോക്കിയ ഒരുത്തന്റെ മൂക്കിനിട്ട് കൈത്തണ്ട കൊണ്ട് ഇടിച്ചു…

 

ഇനി ആകെ 8 പേർ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു, ബാക്കി ഉള്ളവരെല്ലാം ബോധം പോയി നിലത്ത് കിടക്കുകയായിരുന്നു.

 

ആ എട്ടുപേരും ചീറിക്കൊണ്ട് രണ്ട് പേരുടെ നേരെ വന്നതും, അവർ ഒന്ന് പരസ്പരം നോക്കിയ ശേഷം ആര്യൻ തന്റെ കയ്യിലുള്ള വടി അഭിക്ക് ചാടികൊടുത്തു, അതിന് ശേഷം നിലത്ത് നിന്ന് മറ്റൊരു വടി എടുത്ത് കയ്യിൽ പിടിച്ചു…

 

ആര്യൻ തന്റെ നേരെ വന്ന ഒരുവന്റെ തലയുടെ ഇടത് ഭാഗത്ത് അടിച്ച ശേഷം പിന്നാലെ വന്നവന്റെ തലയുടെ വലത് ഭാഗത്തും അടിച്ചു,, അവർ രണ്ട് പേരും നിലത്തേക്ക് വീണതും,..

ആര്യൻ ഒന്ന് ചാടി മറ്റൊരുവന്റെ നെഞ്ചിലേക്ക് ചവിട്ടി.അപ്പോൾ തന്നെ വേറെ ഒരുത്തൻ അവന്റെ നേരെ ചങ്ങല വീശിയതും അവൻ കയ്യിലുള്ള വടിയിൽ ആ ചങ്ങല കുടുക്കി അവനെ പിടിച്ചു അടുത്തേക്ക് വലിച്ചു, എന്നിട്ട് നിർത്താതെ അവന്റെ മുഖത്തും മൂക്കിലും പഞ്ച് ചെയ്തുകൊണ്ടിരുന്നു, അവന്റെ മുഖത്ത് നിന്നും രക്തം വന്നിട്ടും ആര്യൻ നിർത്താതെ അയാൾ ബോധം കെടുന്നത് വരെ അടിച്ചു…

 

തന്റെ ആളുകൾ എല്ലാം വീണുകിടക്കുന്നത് കണ്ട് ദേഷ്യം സഹിക്കാതെ ജയൻ ജീപ്പിൽ നിന്ന് വാൾ വലിച്ചെടുത്തു അഭിക്ക് നേരെ നടന്നു…

 

“സർ വേണ്ട

 

ജീപ്പിൽ നിന്ന് ഡ്രൈവർ പറയുന്നതൊന്നും കേൾക്കാതെ അയാൾ നടന്നു, അയാളുടെ മനസ്സിൽ പക മാത്രം ആയിരുന്നു…

 

തന്റെ നേരെ വന്ന നാല് പേരിൽ മൂന്ന് പേരെയും അടിച്ചിട്ട അഭി നാലാമനെ ഇടിക്കുന്ന തിരക്കിൽ ആയത് കൊണ്ട് പിന്നിൽ നിന്ന് വരുന്ന ജയനെ കണ്ടിരുന്നില്ല….

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.