⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

 

എന്നാൽ ഇത് ചായകടയിൽ നിന്ന് കണ്ട ശിവ അവന്റെ പേര് പറഞ്ഞു നിലവിളിച്ചു കരഞ്ഞു, എന്നാൽ അവൻ അതൊന്നും കേട്ടിരുന്നില്ല, നാട്ടുകാരെല്ലാം ഒന്നും മിണ്ടാതെ കാഴ്ചകൾ ആയി നിൽക്കുകയാണ് ചെയ്തത്,.

 

രോഹിത്തും മറ്റും അഭിയുടെ അടുത്തേക്ക് പെട്ടന്ന് ഓടി എന്നാൽ അവൻ കുറച്ച് ദൂരെ ആയതിനാൽ അവർക്ക് പെട്ടന്ന് എത്താൻ സാധിച്ചിരുന്നില്ല,..

 

ജയൻ അഭിയുടെ പിന്നിലെത്തി അവന്റെ പിറകിലേക്ക് കുത്തനായി വാൾ വീശിയതും ശക്തമായി എന്തോ ഒന്ന് അയാളുടെ തലയിൽ വന്ന് ഇടിച്ചു…

 

ഇടിയുടെ ആഘാതത്തിൽ അയാളുടെ കയ്യിൽ നിന്ന് വാൾ നിലത്തേക്ക് വീണു, അയാളുടെ മുഖത്ത് നിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നു..

പതിയെ അയാൾ ബോധം മറഞ്ഞു വീണത് ഒരു ഇരുമ്പ് കമ്പിയുടെ മുകളിലേക്ക് ആയിരുന്നു, നല്ല ശക്തിയിൽ ഉള്ള വീഴ്ച ആയതിനാൽ അയാളുടെ തല വീണ്ടും അതിൽ ഇടിച്ചു…

 

പുറകിൽ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അഭി കണ്ടത് നിലത്ത് രക്തം ഒലിപ്പിച്ചു കിടക്കുന്ന ജയനെയും കുറച്ചു ദൂരെയായി തന്നെ നോക്കി നിൽക്കുന്ന ആര്യനെയും ആണ്….

 

അപ്പോഴേക്കും ശിവയും പെൺപടകളും ആൺപടകളും നാട്ടുകാരും എല്ലാം അവർക്ക് ചുറ്റും എത്തിയിരുന്നു…

 

ശിവയൊഴിച്ചു ബാക്കി എല്ലാവരും ആര്യനെയും അഭിയെയും അത്ഭുതത്തോടെ നോക്കി……

 

ഒരുനിമിഷം അവരെ യുദ്ധം ജയിച്ചു നിൽക്കുന്ന വീരനായകന്മാർ ആയി തോന്നി എല്ലാവർക്കും…

 

ഈ സമയം മേലെടത്ത് തറവാട്ടിൽ 5 തിരിയിട്ട് കത്തിച്ച വിളക്കിലെ ഒരു തിരി അണഞ്ഞത് ആരും ശ്രദ്ധിച്ചില്ല….

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

“മക്കളെ നിങ്ങളിത് എന്ത് അബത്തമാണ് ഈ കാണിച്ചത്, നിങ്ങളിന്ന് തല്ലിയത് ആരെയാണെന്ന് അറിയാമോ മേലെടത്തെ ജയരാമനെ അവരിനി വെറുതെ ഇരിക്കും ഒന്ന് തോന്നുന്നുണ്ടോ,.. എല്ലാം ഒന്ന് ഒതുങ്ങിയത് ആയിരുന്നു, വീണ്ടും തുടങ്ങുവാണോ ഇനി…

 

പിള്ളേർസെറ്റിനോടെലാം ദേഷ്യത്തോടെ പറഞ്ഞു ശിവദാസൻ സോഫയിലേക്ക് ഇരുന്നു…

 

അച്യുതൻ ഒന്നും പറയാതെ ചാരുകസേരയിൽ ചാഞ്ഞിരിക്കുന്നുണ്ട്,.കൂടെത്തന്നെ അയാളുടെ കൈകളിൽ കോർത്ത് പിടിച്ചു സുലോചനയും..

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.