⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

മേലെടത്ത് ഹോസ്പിറ്റലിനു മുന്നിലേക്ക് മൂന്ന് black scorpio കാറുകൾ വന്ന് നിന്നു., പുറകിലെ 2 കാറിൽ നിന്നും 10 പേര് ഇറങ്ങി,. അവരെല്ലാം ഒരുപോലെയുള്ള വസ്ത്രം ആയിരുന്നു ധരിച്ചിരുന്നത്,. വെള്ള കളർ ബനിയനും വെള്ള മുണ്ടും ആയിരുന്നു അവരുടെ വേഷം,…

അതിലൊരാൾ മുന്നിലുള്ള കാറിന്റെ അടുത്തേക്ക് വന്ന് അതിന്റെ co-driving സീറ്റ്‌ തുറന്നു.., അതിൽ നിന്നും അലസമായി ധരിച്ച കറുപ്പ് ഷർട്ടും, കറുപ്പ് മുണ്ടും ഉടുത്ത് ഒരു ആജാനബാഹു ആയ വ്യക്തി ഇറങ്ങി,. ആ നിമിഷം തന്നെ ആകാശത്തിലൂടെ കഴുകന്മാർ വട്ടമിട്ടു പറക്കാൻ തുടങ്ങി… ഒന്ന് മുകളിലേക്ക് നോക്കിക്കൊണ്ട് ഒരു ക്രൂരമായ ചിരിയോടെ അയാൾ അകത്തേക്ക് നടന്നു, പുറകെ ആയി അയാളുടെ സഹായികളും….

 

അയാൾ മേലെടത്ത് ജയഭദ്രൻ ?

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

വൈകുന്നേരം കോളേജ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു, ശിവയും, നിത്യയും, സ്വപ്നയും, രേഷ്മയും, ചിത്തു നേരെത്തെ class കഴിഞ്ഞതിനാൽ വീട്ടിലേക്ക് പോയിരുന്നു….

 

ശിവയും നിത്യയും ഒരു വണ്ടിയിലും, രേഷ്മയും സ്വപ്നയും ഒരുവണ്ടിയിലും ആയിരുന്നു യാത്ര,. പരസ്പരം പല കാര്യങ്ങളും സംസാരിച്ചുകൊണ്ട് അവർ യാത്ര ചെയ്തു….

 

പെട്ടെന്നാണ് ഒരു black scorpio അവരുടെ പുറകിലേക്ക് വന്നത്.. അതിൽ നിന്ന് നിർത്താതെ ഹോൺ മുഴങ്ങുന്നുണ്ടായിരുന്നു.

 

“ഡി നമ്മളെ ഒരു വണ്ടി follow ചെയ്യുന്നുണ്ട് എനിക്കെന്തോ പേടിയാവുന്നു…

 

വണ്ടി ഓടിച്ചുകൊണ്ട് നിത്യ ശിവയോട് പറഞ്ഞു…

 

രേഷ്മക്കും സ്വപ്നക്കും ഇതേ ഭയം തോന്നിയിരുന്നു, നിർത്തണ്ടാ സ്പീഡിൽ പൊക്കോ

 

രേഷ്മ ഉറക്കെ പറഞ്ഞു…

 

അപ്പോൾ തന്നെ നിത്യയും സ്വപ്നയും വണ്ടിയുടെ വേഗത കൂട്ടി,…അപ്പോഴും അവരുടെ പുറകെ തന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ആ കാർ ഉണ്ടായിരുന്നു, അപ്പോഴും അതിൽ നിന്ന് ഹോൺ മുഴങ്ങി കൊണ്ടിരിക്കുന്നുണ്ടായിരുന്നു…

 

പെട്ടന്ന് അവരുടെ പുറകെ ഉണ്ടായിരുന്ന കാർ വലത്തോട്ടേക്ക് തിരിഞ്ഞു പോയി, അപ്പോഴാണ് നാല് പേർക്കും കുറച്ചു സമാധാനം ആയത്….

 

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.