⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

മറുവശത്തുനിന്ന് ഫോൺ എടുത്തതും ജയൻ പറഞ്ഞു.

 

“സർ നേരെ കവലയിലേക്ക് തന്നെ വന്നാൽ മതി അവരിവിടെ തന്നെ ഉണ്ട്, കൂട്ടത്തിൽ അവിടത്തെ പെൺകുട്ടികളും…

 

“ഹ്മ്മ് ശരി ഞാൻ ഇതാ എത്താറായി

 

അതും പറഞ്ഞു ജയൻ ഫോൺ കട്ട്‌ ചെയ്തു..

 

“അതിൽ ആ വിശ്വന്റെ മോളെ തൊട്ടതിന് അല്ലെ ഹേമന്തിനെ അവൻ തല്ലിയത്, ഇന്ന് കൃഷ്ണപുരത്തെ നാട്ടുകാരുടെ മുന്നിൽ ഇട്ട് നിന്നെ ഞാൻ കൊല്ലതെ കൊല്ലുമെടാ…

 

ജയൻ പകയോടെ മനസ്സിൽ പറഞ്ഞു…

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“അതെ എല്ലാവരും ആവിശ്യം ഉള്ളത് വാങ്ങി കഴിച്ചോ പക്ഷെ കട കാലിയാക്കാൻ പാടില്ല…

 

രാഹുൽ പറഞ്ഞതും, പെൺപടകൾ എല്ലാരും കൂടി ചായക്കടയിലേക്ക് ഇടിച്ചുകയറി.

 

“വല്ല കാര്യവും ഉണ്ടായിരുന്നോ അവരിനി ഇവിടം കാലിയാക്കാതെ ഇറങ്ങില്ല

 

സ്വരൂപ്‌ രാഹുലിന് അടുത്തേക്ക് വന്ന് പറഞ്ഞു…

 

ശിവ അവിടെ നിന്ന് രണ്ട് ഉള്ളിവട എടുത്ത് ആര്യന്റെയും അഭിയുടെയും അടുത്തേക്ക് പോയി, അവർക്ക് നേരെ അത് നീട്ടിയതും, സന്തോഷത്തോടെ തന്നെ അവർ അത് വാങ്ങി കഴിക്കാൻ തുടങ്ങി…

 

കിഴക്കേടത്തെ ഇളമുറക്കാരെ എല്ലാം ബഹുമാനത്തോടെ അവിടുത്തെ നാട്ടുകാർ നോക്കുന്നുണ്ടായിരുന്നു, ബാക്കി ഉള്ളവരെ എല്ലാം പരിചയമുള്ളതിനാൽ അവർ ശിവയെയും, ആര്യനെയും, അഭിയേയും പരിജയപ്പെട്ടു.

 

പട്ടണത്തിൽ ജനിച്ചു വളർന്നിട്ടും അതിന്റെ ഒരു അഹങ്കാരവും കാട്ടാതെ ഒരു പുഞ്ചിരിയോടെ സംസാരിക്കുന്ന ശിവയെ അവരെല്ലാം അത്ഭുതത്തോടെ നോക്കി, ആര്യനെയും അഭിയെയും, ഭയത്തോടെയും, ബഹുമാനത്തോടെയും ആണ് അവർ നോക്കിയത്,….

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.