“നീ വാ പറയാം…
രേഷ്മ ഇതും പറഞ്ഞു ശിവയെ കൂട്ടി ക്ലാസ്സിലേക്ക് നടന്നു, ബാക്കി ഉള്ളവർ പുറകെയും….
അന്ന് ദർശൻ ക്ലാസ്സിൽ വന്നിരുന്നില്ല, അത് സ്വപ്നയ്ക്ക് കുറച്ച് ആശ്വാസം ആയിരുന്നു, അവൻ അവന്നിരുന്നെങ്കിൽ അവന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും എന്ന് അവൾക്ക് അറിയാം…
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
മേലെടത്ത് ഹോസ്പിറ്റൽ
ജയരാമനെ മുറിയിലേക്ക് മാറ്റിയിരുന്നു, അയാളുടെ അടുത്തായി, ഭാര്യ നന്ദിനിയും മക്കളായ അനിരുദ്ധ്, അനുരാഗ് എന്നിവരാണ് ഉണ്ടായിരുന്നത്…
മൂത്തമകൻ അനിരുദ്ധ്, മേലെടത്ത് ഹോസ്പിറ്റലിൽ തന്നെ ഡോക്ടർ ആണ്,. രണ്ടാമത്തെ മകൻ അനുരാഗ് മേലെടത്ത് ഫിനാൻസ് എന്ന കമ്പനി നോക്കി നടത്തുന്നു..
ജയരാമന് തലയിൽ ആയിരുന്നു പരിക്ക്, അത്കൊണ്ട് തന്നെ സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, കുറഞ്ഞത് 8 മാസത്തോളം എടുക്കും മുഴുവനായും ബേധമാവാൻ…
പെട്ടന്നാണ് മുറിയുടെ വാതിൽ തുറന്ന് നിറഞ്ഞ കണ്ണുകളോടെ രമാദേവി അകത്തേക്ക് കയറി വന്നത്, അവരുടെ കൂടെ വൈദ്ദേഹിയും കാര്യസ്ഥൻ മണികണ്ഠനും ഉണ്ടായിരുന്നു…
രമാദേവിയെ കണ്ടതും, നന്ദിനിയും, അനിരുദ്ധ്, അനുരാഗും ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു…
വൈദ്ദേഹിയുടെ കൈ പിടിച്ചു രമാദേവി ജയരാമനു അടുത്തായി വന്നിരുന്നു…
തന്റെ മകന്റെ അവസ്ഥ കണ്ട് അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു, ഒപ്പം താൻ കാരണം ആണ് അവനു ഈ അവസ്ഥ വന്നത് എന്ന കുറ്റബോധവും അവർക്ക് തോന്നി…
അവരെ ആശ്വസിപ്പിച്ചുകൊണ്ട് വൈദ്ദേഹി അടുത്ത് തന്നെ നിന്നു..
“തൃപ്തി ആയില്ലേ മുത്തശ്ശിക്ക്, അച്ഛനെ ഈ അവസ്ഥയിൽ ആക്കിയപ്പൊ, പകയും ദേഷ്യവും ഒക്കെ കൊണ്ട് നടന്നു നിങ്ങൾ എന്താ നേടിയത്….
Bakki publish cheyy bro
Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.
ഒരുവരവൂടെ വരണം bro………. ✨️❤️
Next part epol varum
ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz
ഇതി൯റെ ബാക്കി ഇല്ലേ ?????
Bro ithinte next part eppolan tharuka???
അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ
2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????