⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1202

“കുഞ്ഞൂസേ ഒന്നും മനഃപൂർവം സംഭവിച്ചതല്ല, ആ അങ്കിൾ ആണ് ആൾക്കാരെയും കൂട്ടി വന്ന് പ്രശ്നം ഉണ്ടാക്കിയത്…

 

“എന്തായാലും ഞാൻ ഹാപ്പിയാ ട്ടോ, അങ്ങേർക്ക് അങ്ങനെ തന്നെ വേണം,…

 

ശിവയെ നോക്കി കുറുമ്പോടെ പറയുന്നവളെ ബാക്കി ഉള്ളവർ അത്ഭുതത്തോടെ നോക്കി..

 

“ഡി ഈ പെണ്ണ് ഇത് എന്തൊക്കെയാ ഈ പറയുന്നേ, ഇവളുടെ വല്യച്ഛൻ അല്ലെ ഹോസ്പിറ്റലിൽ സീരിയസ് ആയി കിടക്കുന്നെ, എന്നിട്ട് അവൾ happy ആന്നെന്ന്…

 

സ്വപ്ന പതിയെ രേഷ്മയുടെ ചെവിയിലായി ചോദിച്ചു…

 

“നാത്തൂൻ അല്ലെ പോയി ചോദിച്ചു നോക്ക്…

 

“മോളെ നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ…

 

ദേവിക പറയുന്നത് കേട്ട് ശിവ ചോദിച്ചു..

 

“അങ്ങേരുണ്ടല്ലോ, അങ്ങേരെ മൂത്ത മോനെ ക്കൊണ്ട് എന്നെ കെട്ടിക്കാൻ നടക്കുവാ, പിന്നെ വൈദ്ദു ചേച്ചിയുടെയും, സുദർശേട്ടന്റെയും കല്യാണത്തിന് ചുക്കാൻ പിടിക്കുന്നതും എല്ലാം അങ്ങേരാ, എപ്പോഴും സ്വത്ത് പണം എന്നി വിചാരം മാത്രേ ഉള്ളു,…

 

എല്ലാവരും ദേവിക പറയുന്നത് കേട്ട് നിന്നു…

 

“പിന്നെ നിങ്ങൾ സൂക്ഷിക്കണം, ജയഭദ്രൻ ഇളയച്ഛൻ വന്നിട്ടുണ്ട്, കണ്ണിൽ ചോരയില്ലാത്ത ആളാ, എന്തും ചെയ്യാൻ മടിക്കില്ല…

 

അതും പറഞ്ഞു ദേവിക നടന്നു നീങ്ങി,ശിവയടക്കം ബാക്കി ഉള്ളവരെല്ലാം അവൾ പറഞ്ഞത് കേട്ട് കുറച്ച് ഭയത്തോടെ നിന്നു..

 

“അയാൾ ആ ജയഭദ്രൻ അത്രയ്ക്ക് പ്രശ്നക്കാരൻ ആണോ?

 

ശിവ ബാക്കി ഉള്ളവരോടായി ചോദിച്ചു…

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.