മാന്ത്രികലോകം 8 [Cyril] 2317

“ഇവിടെ നമ്മൾ പ്രത്യക്ഷപ്പെട്ട നേരം എന്തുകൊണ്ടാണ് എനിക്ക് മാത്രം വജ്രഗുഗ യെ കാണാന്‍ കഴിഞ്ഞത്…?” ഞാൻ പെട്ടന്ന് ചോദിച്ചു.

നോഷേയ ഉടനെ ചിരിച്ചു… എന്നിട്ട് കുറെ കഴിഞ്ഞാണ് ഉത്തരം തന്നത് —,,

“അത് നേരത്തെ ഞാൻ നിന്നോട് പറഞ്ഞതാണ്, ഫ്രൻഷെർ… ഒരു ദിവസം അതിന്റെ ഉത്തരം നി സ്വയം മനസിലാക്കും.”

ഞാൻ അവരെ തുറിച്ചുനോക്കി… അവർ പുഞ്ചിരിച്ചു.

“വെള്ളി ഹൃദയത്തിന് കാവലായി നിന്നിരുന്ന ആ മാന്ത്രിക ജീവികള്‍ എന്നെ ‘പ്രകൃതിയുടെ പുത്രാ’ എന്നാണ് സംബോധന ചെയ്തത്… അതിന്റെ കാരണം എന്താണ്…?”

“അതിന്റെ ഉത്തരവും നീ തന്നെ സ്വയം മനസിലാക്കണം, ഫ്രൻഷെർ…” ഒരു ദീര്‍ഘ നിശ്വാസത്തോടെ നോഷേയ പറഞ്ഞു.

“മനുഷ്യ ലോകത്ത് ഞാൻ കാല്‍ പതിച്ചതും എന്റെ മാന്ത്രിക ശക്തിയൊന്നും ഉപയോഗിക്കാതെ തന്നെ ഭൂമിക്കടിയിൽ ഉണ്ടായിരുന്ന പ്രകൃതിയുടെ ഊര്‍ജ്ജം വഹിക്കുന്ന നാഡികളെ എനിക്ക് അനുഭവപ്പെടുകയും, എന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഊര്‍ജ്ജ ശക്തിയെ കാണാനും കഴിഞ്ഞു. എനിക്ക് മാത്രം എന്തുകൊണ്ട് അതിന് സാധിച്ചു……”

“നിനക്ക് ഒരുപാട്‌ ചോദ്യങ്ങൾ ഉണ്ടെന്ന് എനിക്കറിയാം, ഫ്രൻഷെർ… പക്ഷേ അതിൽ പലതും നി സ്വയം മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ്…”

എനിക്ക് ശെരിക്കും ദേഷ്യം വന്നെങ്കിലും ഞാൻ അടക്കി…

എന്റെ പല ചോദ്യങ്ങള്‍ക്കും നേരായ ഉത്തരം അവരില്‍ നിന്നും ലഭിക്കില്ല എന്നെനിക്ക് ബോധ്യമായി.

എന്റെ ശ്വാസം ഞാൻ ആഞ്ഞ് വലിച്ചു കൊണ്ട് അവരെ തുറിച്ച് നോക്കി.

പെട്ടന്ന് നോഷേയ എന്റെ കയ്യില്‍ പിടിച്ചുകൊണ്ട് കൊട്ടാരത്തിന് പുറത്തേക്ക്‌ നയിച്ചു.

പുറത്തുള്ള കാഴ്ചകള്‍ കണ്ടു ഞാൻ മതിമറന്ന് നിന്നു…

ഒരു കുഞ്ഞ് ദ്വീപ്… വെറും രണ്ട് കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ദ്വീപ്… അതിലാണ് ഈ വജ്ര കൊട്ടാരം…

അങ്ങിങ്ങായി കുറച്ച് മരങ്ങളും…,
പിന്നെ എല്ലായിടത്തും പുഷ്പിച്ച് നില്‍ക്കുന്ന ഉയരമുള്ള ചെടികളും ഉണ്ട്…,
താറാവിന്‍റെ നാലിരട്ടി വലിപ്പമുള്ള, പറക്കാന്‍ കഴിയുന്ന, കുറെ പക്ഷികള്‍ താഴ്ന്ന് പറക്കുന്നത് ഞാൻ വിസ്മയത്തോടെ നോക്കി നിന്നു…,
മുയലിന്‍റെ സാദൃശ്യമുള്ള മൃഗങ്ങളും വേറെയും ചെറു മൃഗങ്ങള്‍ ഈ ദ്വീപില്‍ ഉണ്ടായിരുന്നു…..

അഗ്നിയും ഉജ്ജ്വലയും ആ മൃഗങ്ങളുടെ പുറകെ ഓടി നടക്കുന്നുണ്ട്… ഇടയ്ക്ക് കുതിച്ചുയർന്നു കൊണ്ട്, താഴ്ന്ന് പറക്കുന്ന പക്ഷികളുടെ തലയ്ക്കിട്ട് രണ്ട് ചെന്നായ്ക്കളും തട്ടുകയും ചെയ്യുന്നുണ്ടായിരുന്നു…

അവർ തമ്മില്‍ കളിക്കുകയാണെന്ന് എനിക്ക് മനസിലായി..

കുറച്ച് നേരം ഞാൻ കൗതുകത്തോടെ അങ്ങ് ദൂരെ മറ്റുള്ള കാഴ്ചകള്‍ നോക്കി നിന്നു…

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.