മാന്ത്രികലോകം 8 [Cyril] 2317

“അതിന്റെ ഉത്തരം നി സ്വയം കണ്ടുപിടിക്കണം, ഫ്രൻഷെർ…” നോഷേയ അര്‍ധ പുഞ്ചിരിയോടെ പറഞ്ഞു.

“നിങ്ങള്‍ക്ക് ഉത്തരം അറിയില്ല എന്നാണോ… അതോ ഉത്തരം പറയില്ല എന്നാണോ…?” ഞാൻ നിരസത്തോടെ ചോദിച്ചു.

പക്ഷേ നോഷേയ മിണ്ടാതെ നിന്നു. ഒരുപാട്‌ നേരം കഴിഞ്ഞിട്ടും അവർ വായ തുറന്നില്ല…

അതുകൊണ്ട് ഞാൻ മറ്റ് കാര്യങ്ങളിലേക്ക് കടന്നു…

“എന്റെ കൂട്ടുകാർ ആ മുറികളില്‍ എന്താണ് ചെയ്യുന്നത്…?” ഞാൻ ചോദിച്ചു.

എന്റെ കൂട്ടുകാർ എവിടെയാണെന്ന് എനിക്ക് അറിയാമെങ്കിലും… എന്തിനാണ് അവർ ഓരോരുത്തരും ഓരോ മാന്ത്രിക മുറിയില്‍ നിന്നുകൊണ്ട് സന്തോഷത്തോടെ മാന്ത്രിക ജീവികളുമായി യുദ്ധം ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല…

അഗ്നിയും ഉജ്ജ്വലയും ഈ കൊട്ടാരത്തിന്‍റെ പുറത്താണെന്നും മനസ്സിലായി..

എന്റെ ചോദ്യം കേട്ട് നോഷേയ എന്നെ അദ്ഭുതത്തോടെ നോക്കി..,

“ഈ വജ്രപാറയിൽ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയും എന്റെ ശക്തിയും ചെലുത്തിയാണ് പണ്ട് ഞാൻ ഇതിനെ വജ്രഗുഗ യായി മാറ്റിയതും — പിന്നെ ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഇപ്പോഴുള്ള ഈ കൊട്ടാര മായി ഞാൻ സൃഷ്ടിച്ചതും. പിന്നെ ഇവിടെ വെച്ച് മാന്ത്രിക ശക്തിയെ ഉപയോഗിക്കുന്ന എല്ലാ ശക്തിയെയും എനിക്ക് അറിയാൻ കഴിയും….
പക്ഷേ നി..? എന്റെ തിരിച്ചറിവ്‌ ശക്തിയുടെ ശ്രദ്ധയില്‍ പെടാതെ നിന്റെ ശക്തി പ്രയോഗിക്കുന്നു…”

അതുകേട്ട് ഞാൻ സ്തംഭിച്ചു നിന്നു.

“പിന്നേ നിന്റെ ചോദ്യത്തിനുള്ള ഉത്തരം : നിന്റെ കൂട്ടുകാർ ഇപ്പോൾ അവരവരുടെ ശക്തിയെ പരീക്ഷിക്കുന്നു… ആ അറകൾ മാന്ത്രിക എതിരാളികളെ സൃഷ്ടിച്ച് നിന്റെ കൂട്ടുകാര്‍ക്ക് ഒരുക്കി കൊടുക്കുന്നു… നിന്റെ കൂട്ടുകാർ ഇപ്പോൾ തീവ്ര പരീക്ഷണത്തിലും പരിശീലനത്തിലും ആണ്… അത് കഴിഞ്ഞാൽ, അവരുടെ പതിനെട്ടാം വയസ്സില്‍ പ്രകൃതി അവര്‍ക്ക് പകര്‍ന്നു കൊടുക്കേണ്ട ശക്തിയെ പ്രകൃതി ഇപ്പൊ തന്നെ പകര്‍ന്നു കൊടുക്കും, ഫ്രൻഷെർ…”

ഞാൻ ഞെട്ടി… എന്നിട്ട് ചോദിച്ചു, “അതെങ്ങനെ..”

“ദ്രാവക അഗ്നിയുടെ സത്ത സ്വീകരിച്ച നിന്റെ കൂട്ടുകാരുടെ ആത്മാവിനെ പ്രകൃതി കൂടുതൽ ശക്തി പെടുത്തുകയും… ശേഷം കുറച്ച് ശക്തി പകര്‍ന്നു കൊടുക്കുകയും ചെയ്തിരുന്നു… അങ്ങനെ അവരുടെ ആത്മാവിന്‍റെ പ്രാപ്തി വര്‍ദ്ധിക്കുകയും.. ശേഷം പ്രകൃതിയുടെ ശക്തിയെ അധികമായി അവർക്ക് ഉള്‍ക്കൊള്ളാനും കഴിഞ്ഞു….

അക്കാരണത്താല്‍ നിന്റെ കൂട്ടുകാർ അവരുടെ പരീക്ഷണത്തിന് തയാറായി കഴിഞ്ഞിരുന്നു എന്നറിയുക.. അവര്‍ക്ക് അവരുടെ പതിനെട്ടാം വയസ്സു വരെ കാത്തിരിക്കേണ്ട കാര്യമില്ല… അവര്‍ക്കിനി ശിബിരത്തിൽ പരീശീലനവും പഠനവും തുടരേണ്ട കാര്യവുമില്ല… കൂടാതെ പരീക്ഷണത്തിന് ശില്‍പ ലോകത്ത് പോകേണ്ട ആവശ്യവും അവര്‍ക്കില്ല, ഫ്രൻഷെർ…”

നോഷേയ പറഞ്ഞത് കേട്ട് എന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു… ഞാൻ പുഞ്ചിരിച്ചു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.