മാന്ത്രികലോകം 8 [Cyril] 2317

“ഇതിന്‌ മുന്‍പും അഗ്നിയും ഉജ്ജ്വലയും നിങ്ങളുടെ കൊട്ടാരം സന്ദര്‍ശിച്ചിട്ടുണ്ട് അല്ലേ..?” ഞാൻ ചോദിച്ചു.

“ഇവിടെ മാത്രമല്ല — ഹിഷേനി, അയോറസ്, ഏറെൻ, കൈറോൺ എന്ന ദൈവങ്ങളുടെ ഭവനങ്ങളും അവർ സന്ദര്‍ശിച്ചിരുന്നു… ദൈവങ്ങള്‍ തമ്മിലുള്ള യുദ്ധ സമയത്ത് ഇവരും അവരുടെ വംശവും എല്ലാം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു… ദൈവങ്ങളുടെ ശക്തി ക്ഷയിച്ചു യുദ്ധം അവസാനിച്ചപ്പോൾ, അഗ്നി ചെന്നായ്ക്കളിൽ ശേഷിച്ചത് റീനസ് സ്വന്തം ശക്തിയില്‍ സൃഷ്ടിച്ച ഈ രണ്ട് ചെന്നായ്ക്കള്‍ മാത്രം…”

നോഷേയ പറഞ്ഞത് കേട്ട് എന്റെ മനസ്സിൽ ദുഃഖം നിറഞ്ഞു…

അതുകൊണ്ട്‌ അവരുടെ മേലുള്ള നോട്ടം മാറ്റി ഞാൻ ദൂരെ നോക്കി…

ഉടനെ എന്റെ കണ്ണുകൾ വിടര്‍ന്നു…

ദുഃഖം മാറി എന്റെ മനസ്സില്‍ ശാന്തത നിറഞ്ഞു…

“നമ്മൾ ഒരു അദൃശ്യമായ രാക്ഷസ ഗോളത്തിന്‍റെ അകത്താണ്…!!” ഞാൻ കാണുന്ന കാഴ്ച്ചകളിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ ആവേശത്തോടെ പറഞ്ഞു.

“ശെരിയാണ് ഫ്രൻഷെർ…”

“ഇപ്പോൾ നമ്മൾ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ ആണ്….!”

“അതും ശെരിയാണ്…” നോഷേയ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

നോഷേയ യുടെ മാന്ത്രിക ഗോളത്തിന് പുറത്ത് വലുതും ചെറുതുമായ മത്സ്യങ്ങള്‍ നീന്തി പോകുന്നത് ഞാൻ നോക്കി നിന്നു.. ഇതുവരെ കണ്ടിട്ടില്ലാത്ത സമുദ്ര ജീവികളെയും എനിക്ക് കാണാന്‍ കഴിഞ്ഞു — ചിലതിന് മാന്ത്രിക ശക്തി ഉണ്ടെന്നും ഞാൻ മനസ്സിലാക്കി…

പെട്ടന്ന് ഞാൻ എന്റെ കാല്‍ പതിച്ചിരുന്ന പച്ചപുൽതകിടിയിൽ എന്റെ അവതാർനെ പ്രവേശിപ്പിച്ച് ഞാൻ ആഴത്തില്‍ നീങ്ങി…

അഞ്ഞൂറ് മീറ്റർ താഴ്ചയിലേക്ക് പോയതും നിലം അവസാനിച്ച്, അതിന്റെ അടിയില്‍ മാന്ത്രിക ഗോളത്തിന്റെ അടിഭാഗം കണ്ടു…

ഗോളത്തിന് പുറത്ത് കടൽ… ഞങ്ങൾ അതിവേഗത്തില്‍ നീങ്ങുകയായിരുന്നു…

സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും വെറും ഒരു മീറ്റർ ഉയരത്തിൽ ആയിരുന്നു മാന്ത്രിക ഗോളത്തിന്‍റെ അടി ഭാഗം…

ഗോളം എങ്ങും നില്‍ക്കാതെ നീങ്ങി കൊണ്ടിരുന്നു….

കടലിന്‍റെ അടിത്തട്ടില്‍ ചില ഭാഗത്തായി വ്യാപിച്ച് കിടക്കുന്ന പ്രകൃതിയുടെ നാഡിക്ക് മുകളിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ച് കൊണ്ടിരുന്നത്. ചില സ്ഥലങ്ങളില്‍ പ്രകൃതിയുടെ ഊര്‍ജ്ജ ഗോളങ്ങളും ഞാൻ കണ്ടു… നാഡികൾ അതിൽ നിന്നാണ് പല ഭാഗത്തായി വ്യാപിച്ചിരുന്നത്.

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകാൻ തുടങ്ങി…

നോഷേയ യുടെ ഈ രാക്ഷസ ഗോളം, വ്യാപിച്ച് കിടക്കുന്ന പ്രകൃതിയുടെ ഊര്‍ജ്ജ നാഡി മുഖേനെ — ഒന്നില്‍ നിന്നും മറ്റൊരു ഉജ്ജ്വല ഗോളത്തിൽ എത്തി പെടുകയും… അവിടെ നിന്ന് പിന്നെ അടുത്ത ഗോളത്തിലേക്കും — അങ്ങനെ സഞ്ചരിച്ച് കൊണ്ടിരുന്നു…

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.